Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

‘ഹിറ്റ്മാന്റെ നോട്ടം ക്യാപ്റ്റന്‍സിയിലോ?’; നായക സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെന്ന് രോഹിത്

രോഹിതിന്റെ ക്യാപ്റ്റന്‍സിയെ അഭിനന്ദിച്ച് കോച്ച് രവി ശാസ്ത്രിയും രംഗത്തെത്തിയിരുന്നു.

ഏഷ്യാ കപ്പ് ജയിച്ചതിന് പിന്നാലെ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയും പ്രശംസ നേടുകയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയ്‌ക്കെതിരെ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് രോഹിത് കപ്പ് നേടുന്നത്. എന്നാല്‍ വിരാടിനെ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് മിക്കവരുടേയും അഭിപ്രായം.

ഇതേസമയം, തനിക്ക് ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടെന്ന തരത്തിലുള്ള പ്രതികരണമാണ് രോഹിത് ശര്‍മ്മയുടെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്. ഇന്നലെ ഏഷ്യാ കപ്പ് ജയത്തിന് പിന്നാലെയാണ് രോഹിതിന്റെ അപ്രതീക്ഷിതമായ പ്രതികരണം. മത്സരത്തിന് പിന്നാലെ നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു സംഭവം. അവസരം വരികയാണെങ്കില്‍ ഇന്ത്യയെ ഇനിയും നയിക്കാന്‍ തയ്യാറാണെന്നായിരുന്നു രോഹിതിന്റെ പ്രതികരണം.

”തീര്‍ച്ചായും… ഇന്ത്യന്‍ ക്രി്ക്കറ്റിന്റെ നായകനായി കളിക്കുന്നതില്‍ സന്തോഷമേയുള്ളൂ. അവസരം വരുമ്പോഴെല്ലാം നായകസ്ഥാനം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. ഔദ്യോഗിക ക്യാപ്റ്റന്റെ അഭാവത്തില്‍ ടീമിനെ നയിക്കുകയെന്നത് വെല്ലുവിളിയാണ്. എന്നാല്‍ നായകനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ കാര്യമാണ്. താരങ്ങളുടെ കാര്യവും അങ്ങനെ. പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കുമ്പോള്‍ മറ്റുതാരങ്ങള്‍ക്ക് അവസരം വരും. അവര്‍ ആ അവസരം മുതലാക്കാനാണ് ശ്രമിക്കേണ്ടത്” രോഹിത് പറഞ്ഞു.

രോഹിതിന്റെ ക്യാപ്റ്റന്‍സിയെ അഭിനന്ദിച്ച് കോച്ച് രവി ശാസ്ത്രിയും രംഗത്തെത്തിയിരുന്നു. രോഹിതിന് മറ്റുള്ളവരെ പ്രചോദിപ്പിക്കാന്‍ കഴിയുന്നുണ്ടെന്നും കളിയുടെ എല്ലാ ഘട്ടങ്ങളിലും ശാന്തത പുലര്‍ത്താന്‍ രോഹിതിന് സാധിച്ചിട്ടുണ്ടെന്നും ശാസ്ത്രി പറഞ്ഞു. രോഹിത് നടത്തിയ ബൗളിങ് ചെയ്ഞ്ചസിനേയും ശാസ്ത്രി പ്രശംസിച്ചിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Iam ready says rohit sharma about indian captaincy

Next Story
ചെസ്സ്‌ ബോര്‍ഡില്‍ പ്രണയം പൂക്കുമ്പോള്‍: കൊളംബിയന്‍ ചെസ്സ്‌ താരത്തെ സ്വന്തമാക്കി ഇന്ത്യന്‍ സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ്chess-olympiad-nikhlesh-jain-proposal
The moderation of comments is automated and not cleared manually by malayalam.indianexpress.com