scorecardresearch
Latest News

‘ഞാനൊരു പലസ്തീനിയാണ്’; മഹമ്മൂദ് അബ്ബാസിനെ കെട്ടിപ്പിടിച്ച് മറഡോണ

ബെലാറൂസ് ക്ലബ്ബായ ഡൈനാമോ ബ്രെസ്റ്റിന്റെ പരിശീലകനായി മറഡോണ സ്ഥാനമേറ്റെടുത്തു.

ഗാസ: പലസ്തീനിന് ഐക്യദാര്‍ഢ്യവുമായി അര്‍ജന്റീന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനെ നേരില്‍ കണ്ടാണ് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചത്. താന്‍ ഹൃദയം കൊണ്ട് പലസ്തീനിയാണെന്നും മറഡോണ പറഞ്ഞു.

റഷ്യയിലെ ലോകകപ്പ് ഫൈനലിന്റെ സമയത്തായിരുന്നു മറഡോണയുടെ പ്രഖ്യാപനം. അബ്ബാസിനെ കെട്ടിപ്പിടിച്ചു കൊണ്ട് ഞാന്‍ മനസുകൊണ്ട് പലസ്തീനിയാണെന്ന് പറയുന്ന മറഡോണയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ പ്രചരിക്കുകയാണ്. പിന്നാലെ ‘ഇദ്ദേഹം ആഗ്രഹിക്കുന്നത് ഫലസ്തീന്റെ സമാധാനമാണ്. പ്രസിഡന്റ് അബ്ബാസിന് നീതിയുക്തമായ ശരിയായ രാജ്യമുണ്ട്’ എന്ന് മറഡോണ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുകയും ചെയ്തു.

നേരത്തേയും മറഡോണ പലസ്തീനിനുള്ള തന്റെ പിന്തുണ വ്യക്തമാക്കിയിരുന്നു. താന്‍ പലസ്തീന്‍ ജനതയുടെ ആരാധകനാണെന്നും പലസ്തീനികളോട് ഇസ്രായേല്‍ കാണിക്കുന്നത് ലജ്ജാകരമാണെന്നും മുന്‍ താരം പറഞ്ഞിരുന്നു.

അതേസമയം, ബെലാറൂസ് ക്ലബ്ബായ ഡൈനാമോ ബ്രെസ്റ്റിന്റെ പരിശീലകനായി മറഡോണ സ്ഥാനമേറ്റെടുത്തു. താന്‍ വളരെ ഗൗരവ്വപരമായ പരിശീലക സ്ഥാനത്തെ കാണുന്നതെന്നും രാജ്യത്തെ ഫുട്‌ബോളിനെ വളര്‍ത്താന്‍ തന്റെ സാന്നിധ്യം കൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Iam a palestine says diego maradona