ലണ്ടൻ: ലോകഅത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ടീമുകൾ താമസിച്ചിരുന്ന ഹോട്ടലിലെ ഭക്ഷണമാണ് താരങ്ങൾക്ക് പണികൊടുത്തത്. പലതാരങ്ങളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ നടന്ന മത്സരങ്ങളിൽ പല താരങ്ങൾക്കും പങ്കെടുക്കാൻ കഴിഞ്ഞില്ല.

താരങ്ങൾക്ക് ഭക്ഷ്യവിഷബാതയേറ്റന്ന വാർത്ത സംഘാടകരും സ്ഥിരികരിച്ചിട്ടുണ്ട്. ആർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ലോക കായിക ഫെഡറേഷൻ​ വക്താവ് പറഞ്ഞു. 200 മീറ്ററിൽ മത്സരിക്കേണ്ടിയിരുന്ന ബോട്സ്വാനയുടെ ഐസക്ക് മക്ക്‌വാലയ്ക്കും ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. മെഡൽ നേടാൻ സാധ്യതയുള്ള താരമായിരുന്നു ഐസക്ക് മക്ക്‌വാല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ