/indian-express-malayalam/media/media_files/uploads/2018/02/ganguly.jpg)
മുംബൈ: ദ്രാവിഡിന് പിന്നാലെ ബിസിസിഐയുടെ രണ്ട് തരം പരിഗണനയെ നിശിതമായി വിമർശിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഉയർത്തണമെന്നാണ് മുൻ നായകനും ഇന്ത്യൻ ക്രിക്കറ്റിന് ഒരിക്കലും മാറ്റിനിർത്താനാകാത്ത മുൻ താരവുമായ ഗാംഗുലി ആവശ്യപ്പെട്ടിരിക്കുന്നത്.
ഈയടുത്ത് താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച് പരിഷ്കരിച്ച കരാർ ബിസിസിഐ പുറത്തുവിട്ടിരുന്നു. ആഭ്യന്തര ലീഗ് കളിക്കുന്നവർക്ക് കളി ദിവസത്തിന് 10000 രൂപ ആയിരുന്നു മുൻപ് പ്രതിഫലം. ഇത് 35000 ആക്കി. എന്നാൽ ഇത് പോര ഇനിയും വർദ്ധിപ്പിക്കണമെന്നാണ് ഗാംഗുലി ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നര വർഷമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വർദ്ധിപ്പിക്കാൻ നിരന്തരം സമ്മർദ്ദം ചെലുത്തുന്നുണ്ട് ഇദ്ദേഹം.
"ബിസിസിഐ സിഇഒ രാഹുൽ ജോഹ്രി ചെയ്തത് വളരെ നല്ല കാര്യമാണ്. അദ്ദേഹം പറഞ്ഞത് പോലെ, ഒന്നര വർഷമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വർദ്ധിപ്പിക്കാൻ ഞാൻ നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഇപ്പോൾ വർദ്ധിപ്പിച്ചതിനേക്കാൾ കുറച്ചുകൂടി കൂടുതൽ പ്രതിഫലം അവർ അഅർഹിക്കുന്നുണ്ട്. അവരെല്ലാം ഫസ്റ്റ് ക്ലാസ് താരങ്ങളാണ്. അവരെല്ലാവർക്കും അജിങ്ക്യ രഹാനെയോ വിരാട് കോഹ്ലിയോ ആകാൻ സാധിച്ചെന്ന് വരില്ല," ഗാംഗുലി പറഞ്ഞു.
"പുതിയ കാലത്ത് തൊഴിൽ ചെയ്യുക അത്ര എളുപ്പമുളള കാര്യമല്ല. തൊഴിൽ സംസ്കാരം മാറിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ അടുത്ത സീസണിൽ സമ്മർദ്ദം ചെലുത്തി ഫസ്റ്റ് ക്ലാസ് താരങ്ങളുടെ പ്രതിഫലം വർദ്ധിപ്പിക്കാൻ തീരുമാനിക്കും," അദ്ദേഹം പറഞ്ഞു.
കളിദിവസത്തെ മാച്ച് ഫീ ഇനത്തിലാണ് താരങ്ങൾക്ക് 35000 രൂപ പ്രതിഫലം ലഭിക്കുക. ഇപ്പോഴത്തെ നിലയിൽ ഒന്നര വർഷമൊന്നും ഇതിനായി കാത്തിരിക്കേണ്ടി വരില്ലെന്നും രാഹുൽ ജോഹ്രി വ്യക്തമാക്കിയിരുന്നു. "മത്സരം കഴിയുമ്പോൾ തന്നെ ഇത് ലഭിക്കും. ഗാംഗുലിയാണ് ഇതിന് വേണ്ടി ഏറെ വാദിച്ചത്. അദ്ദേഹം ഇനിയും സമ്മർദ്ദം ചെലുത്തുമെന്നാണ് തോന്നുന്നത്," ജോഹ്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.