scorecardresearch

‘ഞാന്‍ ഒറ്റയ്ക്കല്ല നാട്ടില്‍ പോകുക, നിങ്ങളും പെടും’; കട്ട കലിപ്പില്‍ പാക്കിസ്ഥാന്‍ നായകന്‍

ടീമിന്റെ മോശം പ്രകടനത്തിന് താൻ മാത്രമല്ല ഉത്തരവാദിയെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ സർഫ്രാസ് അഹമ്മദ്

‘ഞാന്‍ ഒറ്റയ്ക്കല്ല നാട്ടില്‍ പോകുക, നിങ്ങളും പെടും’; കട്ട കലിപ്പില്‍ പാക്കിസ്ഥാന്‍ നായകന്‍

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ തമ്മിലടി രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ടീമില്‍ രണ്ട് ചേരികളായി താരങ്ങള്‍ തമ്മിലടിക്കുന്നതായാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അതിനു പിന്നാലെയാണ് ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് രംഗത്തെത്തിയിരിക്കുന്നത്.

ടീമിന്റെ പ്രകടനം ഇനിയും മോശമായി തുടര്‍ന്നാല്‍ താന്‍ മാത്രമായിരിക്കില്ല അതിന് ഉത്തരവാദിയെന്നും ടീമിലെ മറ്റ് അംഗങ്ങളും പാക്കിസ്ഥാന്‍ ജനതയോട് മറുപടി പറയേണ്ടി വരുമെന്നും സര്‍ഫ്രാസ് അഹമ്മദ് പറഞ്ഞു. മോശം പ്രകടനം നടത്തുന്ന താരങ്ങളെ സര്‍ഫ്രാസ് വിമര്‍ശിച്ചതായാണ് വാര്‍ത്തകള്‍. അടുത്ത തോല്‍വി കൂടിയായാല്‍ ലോകകപ്പില്‍ നിന്ന് പുറത്താകുമെന്നും അത് ടീമിന് വലിയ തിരിച്ചടിയാകുമെന്നും സര്‍ഫ്രാസ് ടീം അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു.

Read Also: ‘ധോണിയ്ക്ക് കമ്പ്യൂട്ടറിനേക്കാള്‍ വേഗത, ഇവന്‍ അടുത്ത വിരാട് കോഹ്‌ലി’; പ്രശംസ കൊണ്ട് മൂടി അക്തര്‍

ലോകകപ്പിന് ശേഷം താന്‍ തനിച്ചല്ല നാട്ടിലേക്ക് പോകുക. ലോകകപ്പ് കഴിഞ്ഞാല്‍ എല്ലാവരും ഒരുമിച്ചാണ് ലണ്ടനില്‍ നിന്ന് പോകേണ്ടി വരിക. കാര്യങ്ങള്‍ നമുക്ക് അനുകൂലമായി സംഭവിച്ചിട്ടില്ലെങ്കില്‍ ടീമിലുള്ള എല്ലാവരും പാക്കിസ്ഥാൻ ജനതയോട് മറുപടി പറയേണ്ടി വരും. മോശം പ്രകടനങ്ങള്‍ മറക്കുക. വരുന്ന നാല് മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രദ്ധിക്കുക എന്നും സർഫ്രാസ് പറഞ്ഞു.

ഇന്ത്യക്കെതിരായ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം ഷൊയ്ബ് അക്തര്‍ അടക്കം രംഗത്തുവന്നിരുന്നു. തലച്ചോറില്ലാത്ത ക്യാപ്റ്റന്‍സിയായിപ്പോയി സര്‍ഫ്രാസിന്റേതെന്ന് അക്തര്‍ തുറന്നടിച്ചു. ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിനയച്ച സർഫ്രാസിന്റെ നടപടിയാണ് അക്തറിനെ ചൊടിപ്പിച്ചത്.  ‘മഴ പെയ്തത് കൊണ്ട് ആദ്യം ബോള്‍ ചെയ്യുകയാണോ വേണ്ടത്? മൈതാനം നന്നായി ഉണങ്ങിയിട്ടുണ്ടായിരുന്നു. അതുപോലൊരു അവസ്ഥയില്‍ ആദ്യം ബോള്‍ ചെയ്യാന്‍ തീരുമാനിച്ചത് തലച്ചോറില്ലാത്ത തീരുമാനമായിരുന്നു,’ ഷൊയ്ബ് പറഞ്ഞു.

Read Also: ‘തലച്ചോറില്ലാത്ത നായകന്‍’; സർഫ്രാസിനെ രൂക്ഷമായി വിമര്‍ശിച്ച് ഷൊയ്ബ് അക്തര്‍

‘മുമ്പും പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ പാക്കിസ്ഥാന്‍ പിന്നിലാണ്, പ്രത്യേകിച്ച് ഇന്ത്യയ്ക്ക് എതിരെ. ടീമില്‍ മികച്ച ബാറ്റ്സ്മാന്‍മാര്‍ ഉണ്ടായിരുന്ന 1999ല്‍ പോലും 227 റണ്‍സ് പിന്തുടര്‍ന്ന് എടുക്കാനായിട്ടില്ല. അത്രയും ശക്തരായ ഇന്ത്യയുടെ ബോളര്‍മാര്‍ക്കെതിരെ പിന്തുടര്‍ന്ന് ജയിക്കാനാകുമെന്ന് സർഫ്രാസ് എന്തുകൊണ്ടാണ് ചിന്തിച്ചതെന്ന് എനിക്ക് മനസിലാവുന്നില്ല,’ ഷൊയ്ബ് പറഞ്ഞു.

2017ല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെ ആദ്യം ബാറ്റ് ചെയ്യിച്ച കോഹ്‌ലിയുടെ അബദ്ധമാണ് സർഫ്രാസ് ഇന്നലെ ആവര്‍ത്തിച്ചതെന്ന് അക്തര്‍ പറയുന്നു. നമ്മള്‍ നന്നായി ചേസ് ചെയ്യില്ലെന്ന് സർഫ്രാസിന് ആലോചന വന്നില്ല. നമ്മുടെ ശക്തി ബാറ്റിങ്ങിലല്ല ബോളിങ്ങിലാണ്. ടോസ് കിട്ടിയപ്പോള്‍ തന്നെ പകുതി മത്സരം ജയിച്ചതാണ്. പക്ഷെ നിങ്ങള്‍ ഈ മത്സരം ജയിക്കാതിരിക്കാന്‍ നോക്കി. ആദ്യം ബാറ്റ് ചെയ്ത് 270 റണ്‍സ് നേടിയിരുന്നെങ്കിലും പാക്കിസ്ഥാന് പ്രതിരോധിക്കാമായിരുന്നുവെന്നും അക്തര്‍ പറയുന്നു. സർഫ്രാസ് ഫിറ്റ് അല്ലെന്ന് പറഞ്ഞ് മത്സരത്തിന് മുമ്പും അക്തര്‍ രംഗത്തെത്തിയിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് ഏഴ് വിക്കറ്റിനോട് തോറ്റതിന് പിന്നാലെയാണ് അക്തര്‍ വിമര്‍ശനവുമായെത്തിയത്.

Sarfraz Ahmed, Sarfraz Yawn, Rishabh Pant,ഋഷഭ് പന്ത്, Ziva Dhoni,സിവ ധോണി, Ziva Rishabh,സിവ ഋഷഭ്, Rishabh Pant Babysitting, India vs Pakistan 2019, ഇന്ത്യ പാക്കിസ്ഥാന്‍ 2019,ICC World Cup 2019, ഐസിസി ലോകകപ്പ് 2019,IND vs PAK Match Latest Update, Ind vs Pak Match Today Keywords: india vs pakistan, india vs pakistan match 2019, india vs pakistan match, india vs pakistan latest newa, india vs pakistan online telecast, india vs pakistan scorecard, ind vs pak, ind vs pak 2019, world cup 2019, icc wc 2019

ആദ്യമായിട്ടാണ് പൂര്‍ണമായും ഫിറ്റല്ലാത്ത ഒരു ക്യാപ്റ്റനെ കാണുന്നതെന്ന് അക്തര്‍ പറഞ്ഞു. ”സർഫ്രാസ് ടോസിന് വരുമ്പോള്‍ അദ്ദേഹത്തിന്റെ വയർ പുറത്തേക്ക് ചാടിയിരുന്നു. അദ്ദേഹം പൂര്‍ണമായും ഫിറ്റായിരുന്നില്ല. ഒരുപാട് തടിച്ച ശരീരമാണ് സർഫ്രാസിന്റേത്. കീപ്പ് ചെയ്യാന്‍ അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടി. അങ്ങോട്ടുമിങ്ങോട്ടും ചലിക്കാന്‍ പോലും സാധിച്ചില്ല. ആദ്യമായിട്ടാണ് പൂര്‍ണമായും ഫിറ്റല്ലാത്ത ഒരു ക്യാപ്റ്റനെ ഞാന്‍ കാണുന്നത്.” അക്തര്‍ പറഞ്ഞു നിര്‍ത്തി. ടോസ് കിട്ടിയാല്‍ ബാറ്റിങ് തിരഞ്ഞെടുക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സർഫ്രാസ് അഹമ്മദിനോട് പറഞ്ഞിരുന്നു. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 89 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: I wont be going back home alone says pakistan cricket team captain sarfaraz ahmed