‘മെസിക്കൊപ്പം ഒരിക്കലും ഫുട്ബോള്‍ കളിക്കില്ല’; തുറന്നുപറഞ്ഞ് ലൂക്ക മോഡ്രിച്ച്

പോര്‍ച്ചുഗല്‍ താരമായ റൊണാള്‍ഡോയുമായി ഇപ്പോഴും നല്ല അടുപ്പമുണ്ടെന്ന് മോഡ്രിച്ച്

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്നിലാക്കിയാണ് റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ച് ഓഗസ്റ്റില്‍ യുവേഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം സ്വന്തമാക്കിയത്. ഒരു മാസത്തിന് ശേഷം ഫിഫയുടെ മികച്ച താരമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെയാണ് റൊണാള്‍ഡോയുമായുളള മോഡ്രിച്ചിന്റെ സൗഹൃദം തകര്‍ന്നെന്ന പ്രചരണം ഉയര്‍ന്നത്.

റൊണാള്‍ഡോ യുവന്റസിലേക്ക് പോയതിന് പിന്നാലെ ഇരുവരും തമ്മിലുളള സുഹൃദ്ബന്ധം തകര്‍ന്നെന്നായിരുന്നു പ്രചരണം. എന്നാല്‍ പോര്‍ച്ചുഗല്‍ താരമായ റൊണാള്‍ഡോയുമായി ഇപ്പോഴും നല്ല അടുപ്പമുണ്ടെന്ന് മോഡ്രിച്ച് വ്യക്തമാക്കി. ‘റയല്‍ മാഡ്രിഡില്‍ മനോഹരമായ ആറ് വര്‍ഷക്കാലമാണ് ഞങ്ങള്‍ ഒരുമിച്ച് കളിച്ചത്. അവിടെ ഞങ്ങള്‍ നല്ല സൗഹൃദവും പരസ്പര ബഹുമാനവും ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അദ്ദേഹം ടീമില്‍ നിന്ന് പോയ ശേഷവും ഞങ്ങള്‍ നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. പലരും പല രീതിയില്‍ അതിനെ വളച്ചൊടിക്കുന്നുണ്ട്. പക്ഷെ ഇതാണ് സത്യം. ഞങ്ങള്‍ പരസ്പരം സന്ദേശങ്ങള്‍ അയക്കാറുണ്ട്. ഞങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കളാണ്,’ മോഡ്രിച്ച് പറഞ്ഞു.

ബാഴ്സിലോണ താരം ലയണല്‍ മെസിയോടൊത്ത് ഒരിക്കലും ഫുട്ബോള്‍ കളിക്കില്ലെന്നും മോഡ്രിച്ച് തുറന്നടിച്ചു. ‘ഞാന്‍ മെസിക്ക് എതിരെയാണ് കളിക്കുന്നത്. അദ്ദേഹത്തിന്റെ കൂടെയല്ല. ചരിത്രത്തിലെ മികച്ച ഫുട്ബോള്‍ താരം തന്നെയാണ് അദ്ദേഹം. പക്ഷെ അയാള്‍ക്കൊപ്പം ഞാന്‍ ഒരിക്കലും കളിക്കില്ല,’ മോഡ്രിച്ച് കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 28ന് ക്ലാസിക്കോയിലെ ആദ്യ മത്സരത്തില്‍ ഇരുവരും ടീമുകള്‍ക്ക് വേണ്ടി പോരാടുന്നുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: I will never play with lionel messi says luka modric

Next Story
ടോസ് ഇട്ടത് പോലുമില്ല, ഇന്ത്യയെ നേരിടാനിറങ്ങും മുമ്പേ വിന്‍ഡീസിന് കനത്ത ആഘാതം
The moderation of comments is automated and not cleared manually by malayalam.indianexpress.com