Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

ഒളിമ്പിക്സിൽ ഞാൻ നിങ്ങളെ മിസ് ചെയ്യും; കരോലിനയോട് സിന്ധു

ഇരുപത്തിയേഴുകാരിയായ കരോലിനയ്ക്ക് പരിശീലനത്തിനിടെ ശനിയാഴ്ചയാണ് പരുക്കേറ്റത്

PV Sindhu, Carolina Marin

ന്യൂഡല്‍ഹി: ബാഡ്മിന‍്റണ്‍ കോര്‍ട്ടില്‍ ഇന്ത്യന്‍ താരം പി.വി.സിന്ധുവിന് ബാലികേറാ മലയാണ് സ്പെയിനിന്റെ കരോലിനാ മരീന്‍. കരീയറില്‍ ഉജ്ജ്വല ഫോമില്‍ തുടരുമ്പോഴും മരീന് മുന്നില്‍ അടിതെറ്റിയിട്ടുണ്ട് സിന്ധുവിന്. എന്നാല്‍ പരുക്കിനെ തുടര്‍ന്ന് മരീന്‍ ഒളിമ്പിക്സില്‍ നിന്ന് പിന്മാറിയത് സിന്ധുവിനെ വേദനിപ്പിച്ചു.

പരുക്കിനെക്കുറിച്ച് അറിഞ്ഞത് വേദനിപ്പിച്ചു. വേഗം സുഖം പ്രാപിക്കാന്‍ സാധിക്കട്ടെ. കൂടുതല്‍ ശക്തിയോടെ തിരിച്ചു വരാന്‍ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. സിന്ധു മരീനയ്ക്ക് അയച്ച വിഡിയോ സന്ദേശത്തില്‍ പറയുന്നു. നിലവിലെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവായ കരോലിനയ്ക്ക് തന്നെയാണ് ഇത്തവണയും സാധ്യത കല്‍പ്പിച്ചിരുന്നത്. കഴിഞ്ഞ തവണ സിന്ധുവിനായിരുന്നു വെള്ളി.

Also Read: WTC final: സമ്മർദ്ദങ്ങളില്ല; ഇത് ഫൈനൽ ആസ്വദിക്കാനുള്ള സമയം: കോഹ്ലി

”കഴിഞ്ഞ തവണത്തെ കലാശപ്പോരാട്ടവും സിന്ധു ഓര്‍ത്തെടുത്തു. കഴിഞ്ഞ ഒളിമ്പിക്സ് ഫൈനലില്‍ നമ്മള്‍ മത്സരിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അതൊരു നല്ല മത്സരമായിരുന്നു. ഇത്തവണ നിങ്ങളില്ലാത്തത് നഷ്ടമാണ്. ഞാന്‍ മിസ് ചെയ്യുന്നു. ഉടന്‍ തന്നെ മറ്റൊരു മത്സരത്തില്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നു, വേഗം തിരിച്ചു വരൂ,” സിന്ധു പറഞ്ഞു

ഇരുപത്തിയേഴുകാരിയായ കരോലിനയ്ക്ക് പരിശീലനത്തിനിടെ ശനിയാഴ്ചയാണ് പരുക്കേറ്റത്. 2019 സെപ്റ്റംബറിലും താരത്തിന് ലിഗമെന്റിന് പരുക്ക് പറ്റിയിരുന്നു. ഇത്തവണ മികച്ച ഫോമില്‍ തുടരുമ്പോഴാണ് പരുക്ക് വില്ലനായി എത്തിയിരിക്കുന്നത്. മരീന്‍ മൂന്ന് തവണ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: I will miss you at olympics say pv sindhu to carolina marin

Next Story
WTC final: സമ്മർദ്ദങ്ങളില്ല; ഇത് ഫൈനൽ ആസ്വദിക്കാനുള്ള സമയം: കോഹ്ലി
The moderation of comments is automated and not cleared manually by malayalam.indianexpress.com