scorecardresearch

അഫ്‌ഗാനിസ്ഥാൻ ലോകകപ്പ് നേടിയതിന് ശേഷമേ വിവാഹം ചെയ്യൂ: റാഷിദ് ഖാൻ

അഫ്ഗാനിസ്ഥാന് അഭിനന്ദനാർഹമായ പല നേട്ടങ്ങൾ സമ്മാനിക്കുന്നതിലും റാഷിദ് ഖാൻ പങ്കുവഹിച്ചിട്ടുണ്ട്

അഫ്ഗാനിസ്ഥാന് അഭിനന്ദനാർഹമായ പല നേട്ടങ്ങൾ സമ്മാനിക്കുന്നതിലും റാഷിദ് ഖാൻ പങ്കുവഹിച്ചിട്ടുണ്ട്

author-image
Sports Desk
New Update
അഫ്‌ഗാനിസ്ഥാൻ ലോകകപ്പ് നേടിയതിന് ശേഷമേ വിവാഹം ചെയ്യൂ: റാഷിദ് ഖാൻ

രാജ്യാന്തര ക്രിക്കറ്റിൽ അസാമന്യ വളർച്ചയാണ് അഫ്ഗാനിസ്ഥാൻ ചുരുങ്ങിയ വർഷങ്ങൾക്കൊണ്ട് നേടിയത്. അതിലും വേഗത്തിലായിരുന്നു റാഷിദ് ഖാൻ എന്ന അവരുടെ സ്‌പിൻ മാന്ത്രികന്റെ വളർച്ചയും. സമകാലിന ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നർമാരിലൊരാളാണ് ഇപ്പോൾ റാഷിദ് ഖാൻ. അഫ്ഗാനിസ്ഥാന് അഭിനന്ദനാർഹമായ പല നേട്ടങ്ങൾ സമ്മാനിക്കുന്നതിലും റാഷിദ് ഖാൻ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

Advertisment

Also Read: കഷ്ടപ്പെട്ടത് ഗാംഗുലി, ധോണിയുടേത് ഭാഗ്യം; എല്ലാ നേട്ടങ്ങൾക്കും കാരണം അന്നത്തെ മികച്ച ടീമെന്ന് ഗംഭീർ

നിലവിൽ അഫ്ഗാൻ ക്രിക്കറ്റിന്റെ ശ്രദ്ധാകേന്ദ്രവും റാഷിദാണ്. അതുകൊണ്ട് ജീവിതത്തിലെ തന്നെ വലിയൊരു തീരുമാനം കൊണ്ടാണ് റാഷിദ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. തന്റെ രാജ്യം ലോകകപ്പ് ഉയർത്തിയതിന് ശേഷം മാത്രമേ താൻ വിവാഹം ചെയ്യുവെന്നാണ് റാഷിദ് ഖാൻ പറഞ്ഞിരിക്കുന്നത്.

Also Read: എന്തോ കുരുത്തം; സെവാഗിന്റെ ട്രിപ്പിൾ സെഞ്ചുറി അത്ര വലിയ സംഭവമല്ലെന്ന് പാക് മുൻതാരം

Advertisment

"അഫ്ഗാനിസ്ഥാൻ ഒരിക്കലെങ്കിലും ലോകകപ്പ് നേടിയതിന് ശേഷം മാത്രമേ തന്റെ നിശ്ചയവും വിവാഹവും നടക്കൂ," ആസാദ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ റാഷിദ് പറഞ്ഞു. നിലവിൽ ഐസിസി ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള താരമാണ് റാഷിദ് ഖാൻ.

Also Read: ടോം മൂഡിയുടെ ലോക ടി20 ഇലവനെ രോഹിത് നയിക്കും; ടീമിൽ നാല് ഇന്ത്യൻ താരങ്ങൾ

2015ൽ തന്റെ പതിനേഴാം വയസിലാണ് റാഷിദ് അഫ്ഗാൻ ടീമിനായി ആദ്യമായി രാജ്യാന്തര മത്സരങ്ങൾ കളിക്കുന്നത്. നാല് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റും 71 ഏകദിന മത്സരങ്ങളിൽ നിന്ന് 133 വിക്കറ്റും സ്വന്തമാക്കിയ റാഷിദിന്റെ അക്കൗണ്ടിൽ 48 ടി20 മത്സരങ്ങളിൽ നിന്ന് 89 വിക്കറ്റുമുണ്ട്.

Rashid Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: