ശ്രീലങ്കൻ താരം ലസിത് മലിങ്ക വിരമിക്കാനൊരുങ്ങുന്നു. ഇന്ത്യയുമായിട്ടുള്ള പരമ്പരയ്ക്ക് ശേഷം ഭാവിയെപ്പറ്റി തീരുമാനം എടുക്കുമെന്ന് ലസിത് മലിങ്ക പ്രതികരിച്ചു. ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്നില്ലെങ്കിൽ തുടരുന്നതിൽ അർഥമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പരുക്ക് മൂലം വിശ്രമത്തിലായിരുന്ന താൻ 19 മാസങ്ങൾക്ക് ശേഷമാണ് കളിക്കുന്നത്. എന്നാൽ സിംബാവ്‌വെയ്ക്കും ഇന്ത്യക്കും എതിരായ പരമ്പരയിൽ തനിക്ക് നന്നായി കളിക്കാൻ കഴിഞ്ഞിട്ടില്ല. തനിക്ക് ഇനി എത്രകാലം കളിക്കാൻ കഴിയുമെന്ന കാര്യത്തിൽ ഈ പരമ്പരയ്ക്കൊടുവിൽ തീരുമാനം എടുക്കുമെന്നും മലിങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു. പരിചയ സമ്പന്നത ഒന്നും പരിഗണിക്കേണ്ട കാര്യമില്ല. ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ബോർഡിന് തന്നെ ഒഴിവാക്കാമെന്നും മലിങ്ക പ്രതികരിച്ചു.

ഫോമിലേക്ക് മടങ്ങിയെത്താൻ താൻ പരിശ്രമിക്കുന്നുണ്ട്, ആരോഗ്യസ്ഥിതി പരിഗണിക്കേണ്ടതുണ്ട്, തിരിച്ചുവരാൻ ആകുന്നില്ലെങ്കിൽ സന്തോഷത്തോടെ താൻ വിരമിക്കുമെന്നും മലിങ്ക മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ