scorecardresearch

മൊഹാലിയില്‍ ഗാംഗുലിയുടെ വാരിയെല്ല് ലക്ഷ്യമിട്ടതിന് പിന്നില്‍? വെളിപ്പെടുത്തലുമായി അക്തര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ താന്‍ പന്തെറിഞ്ഞ ഏറ്റവും ധീരനായ ബാറ്റര്‍ സൗരവ് ഗാംഗുലിയാണെന്ന് പിന്നീട് അക്തര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ താന്‍ പന്തെറിഞ്ഞ ഏറ്റവും ധീരനായ ബാറ്റര്‍ സൗരവ് ഗാംഗുലിയാണെന്ന് പിന്നീട് അക്തര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു

author-image
Sports Desk
New Update
Ganguly-Akhtar

ഏഷ്യാ കപ്പില്‍ ഇന്ത്യ പാക്കിസ്ഥാന്‍ നേര്‍ക്ക് നേര്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഓഗസ്റ്റ് 28 ന് നടക്കുന്ന മത്സരത്തെ കുറിച്ചുള്ള പ്രവചനങ്ങളും പുറത്ത് വരുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യ - പാക് മത്സരത്തെ കുറിച്ചുള്ള ഷൊയ്ബ് അക്തറുടെ വെളിപ്പെടുത്തല്‍ ശ്രദ്ധനേടുകയാണ്. സ്റ്റാര്‍ സ്പോര്‍ട്സ് യൂട്യൂബ് ചാനലിലാണ് അക്തറുടെ വെളിപ്പെടുത്തല്‍.

Advertisment

'ഫ്രെനെമിസ്' എന്ന പരിപാടിയില്‍ ഷൊയ്ബ് അക്തറും വീരേന്ദര്‍ സെവാഗും 1999 ല്‍ മൊഹാലിയില്‍ സൗരവ് ഗാംഗുലിക്ക് നേരെ എറിഞ്ഞ അക്തറുടെ മാരകമായ ഡെലിവറിയെക്കുറിച്ചാണ് സംസാരിക്കുന്നത്. മത്സരത്തിന് മുമ്പുള്ള പാകിസ്ഥാന്‍ ടീം മീറ്റിംഗില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ തലയും വാരിയെല്ലും ലക്ഷ്യം വയ്ക്കാന്‍ തന്നോട് പ്രത്യേകം ആവശ്യപ്പെട്ടിരുന്നുവെന്നും പട്ടികയിലെ പേരുകളില്‍ ഗാംഗുലിയും ഉണ്ടായിരുന്നുവെന്നും അക്തര്‍ പറഞ്ഞു.

''ഗാംഗുലിയുടെ വാരിയെല്ലില്‍ ലക്ഷ്യം വയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഞങ്ങളുടെ ടീം മീറ്റിംഗില്‍, ഞാന്‍ എങ്ങനെ ബാറ്റര്‍മാരെ ആക്രമിക്കണമെന്നും ചര്‍ച്ച ചെയ്തു. എന്നാല്‍ ബാറ്റമാരെ പുറത്താക്കേണ്ടേയെന്ന് ഞാന്‍ ചോദിച്ചിരുന്നു, എന്നാല്‍ വേണ്ടയെന്നാണ് അവര്‍ പറഞ്ഞത്. നിങ്ങളുടെ പന്തുകള്‍ക്ക് നല്ല വേഗതയുണ്ട്, ബാറ്റര്‍മാരെ പന്തുകൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയെന്നാണ് നിര്‍ദ്ദേശം ലവിച്ചത്'' അക്തര്‍ വെളിപ്പെടുത്തി. 1999 ലെ മത്സരത്തില്‍, അക്തറിന്റെ ഒരു ഷോര്‍ട്ട് പിച്ച് ഡെലിവറി വാരിയെല്ലില്‍ കൊണ്ടതിനെ തുടര്‍ന്ന് ഗാംഗുലിക്ക് മൈതാനത്തിന് പുറത്ത് പോകേണ്ടി വന്നു. ഇക്കാരണത്താല്‍ ഗാംഗുലിക്ക് മത്സരത്തില്‍ വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Advertisment

അന്താരാഷ്ട്ര ക്രിക്കറ്റില്‍ താന്‍ പന്തെറിഞ്ഞ ഏറ്റവും ധീരനായ ബാറ്റര്‍ സൗരവ് ഗാംഗുലിയാണെന്ന് പിന്നീട് അക്തര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. തന്റെ ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് റണ്‍സ് നേടിയിരുന്നു. ''ഫാസ്റ്റ് ബൗളിംഗ് നേരിടാന്‍ അദ്ദേഹത്തിന് ഭയമാണെന്നും എന്നെ നേരിടാന്‍ ഭയമാണെന്നും പറയുന്നവരുണ്ടായിരുന്നു. അതെല്ലാം അസംബന്ധമാണെന്ന് ഞാന്‍ കരുതുന്നു. സൗരവ് ഗാംഗുലിയാണ് ഞാന്‍ ഇതുവരെ പന്തെറിഞ്ഞ ഏറ്റവും ധീരനായ ബാറ്റ്‌സ്മാന്‍, ന്യൂ ബോളില്‍ എന്നെ നേരിടാന്‍ കഴിയുന്ന ഒരേയൊരു ഓപ്പണര്‍,'' 2020 ലെ ഒരു അഭിമുഖത്തില്‍ അക്തര്‍ പറഞ്ഞു.

India Pakistan Sourav Ganguly Pakistan Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: