scorecardresearch

Latest News

‘ഞാന്‍ അമിത ആത്മവിശ്വാസത്തിലായിരുന്നു’; സ്കൂപ്പ് ഷോട്ടിനെക്കുറിച്ച് മിസബ

2011 ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ നേരിട്ട തോല്‍വിയെക്കുറിച്ചും മിസബ വിശദീകരിച്ചു

Misabah, India vs Pakistan, Cricket

പ്രഥമ ട്വന്റി 20 ലോകകപ്പില്‍ നാടകീയ നിമിഷങ്ങള്‍ക്കൊടുവിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ചിരവൈരികളായ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയായിരുന്നു എം.എസ്.ധോണിയും കൂട്ടരും ചരിത്രമെഴുതിയത്. ജയസാധ്യതയുണ്ടായിട്ടും നായകന്‍ മിസബ ഉള്‍ ഹഖ് ജോഗീന്ദര്‍ ശര്‍മയുടെ പന്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് പുറത്തായതാണ് പാക് തോല്‍വിക്ക് കാരണമായത്.

14 വര്‍ഷങ്ങള്‍ക്ക് ശേഷം സ്കൂപ്പ് ഷോട്ടിന് ശ്രമിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മിസബ. അമിത ആത്മവിശ്വാസം കാരണമാണ് അത്തരമൊരു ശ്രമം നടത്തിയതെന്ന് മുന്‍താരം വ്യക്തമാക്കി. 2011 ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ നേരിട്ട തോല്‍വിയെക്കുറിച്ചും മിസബ വിശദീകരിച്ചു.

“2007 ല്‍ സ്കൂപ്പ് ഷോട്ട് കളിച്ച് ഒരുപാട് ഫോറുകള്‍ ഞാന്‍ നേടി. സ്പിന്നര്‍മാര്‍ക്കെതിരെയും അത് വിജയകരമായിരുന്നു. അതിനാല്‍ തന്നെ ഞാന്‍ അമിത ആത്മവിശ്വാസത്തിലായിരുന്നു. എനിക്ക് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന ഷോട്ടില്‍ എനിക്ക് പിഴയ്ക്കുകയായിരുന്നു,” മിസബ പറഞ്ഞു.

“ഏകദിന ലോകപ്പില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചു. എന്നാല്‍ പന്ത് പഴകിയതോടെ ബാറ്റിങ് ദുഷ്കരമായി. സച്ചിന്‍ 80 റണ്‍സോ മറ്റോ നേടിയിരുന്നു. അദ്ദേഹമായിരുന്നു കളിയിലെ താരം. നല്ല തുടക്കം ലഭിച്ചതിന് ശേഷം ഇന്ത്യ തിരിച്ചടി നേരിട്ടിരുന്നു,” മിസബ കൂട്ടിച്ചേര്‍ത്തു.

മറുപടി ബാറ്റിങ്ങില്‍ ആദ്യ 15 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് ഞങ്ങള്‍ നേടി. പിന്നീടുള്ള കുറച്ച് ഓവറുകളില്‍ റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞില്ല. മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. യുവരാജും ഹര്‍ഭജനുമായിരുന്നു ബോളെറിഞ്ഞിരുന്നത്. ഫാസ്റ്റ് ബോളര്‍മാര്‍ വന്നിട്ടും സിംഗിളുകള്‍ പോലും നേടാന്‍ സാധിച്ചില്ല,” മിസബ വിശദീകരിച്ചു.

“ലോകകപ്പിലുടനീളം പവര്‍പ്ലേയില്‍ ആക്രമണ ബാറ്റിങ്ങായിരന്നു കാഴ്ച വച്ചത്. അവസാന പത്ത് ഓവറില്‍ 100 റണ്‍സ് വേണമെങ്കിലും നേടാമെന്നാണ് കരുതിയത്. അഞ്ച് ഓവറുകളില്‍ ബാറ്റിങ് പവര്‍പ്ലെയുടെ സഹായവുമുണ്ട്. വിക്കറ്റുകള്‍ ഉണ്ടായിരുന്നെങ്കില്‍ വിജയം സുനിശ്ചിതമായിരുന്നു. ഞാന്‍ മാത്രമായിരുന്നു ബാറ്ററായി ഉണ്ടായിരുന്നത്. പലപ്പോഴും അവസരം പോലം ലഭിച്ചിരുന്നില്ല,” മിസബ വ്യക്തമാക്കി.

Also Read: അണ്ടര്‍ 19 ലോകകപ്പ്: സെമിയിലെത്താന്‍ ഇന്ത്യ; എതിരാളികള്‍ ബംഗ്ലാദേശ്

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: I was overconfident misbah on his scoop shot against india in 2007 wc