/indian-express-malayalam/media/media_files/uploads/2020/06/Sushant-Sreeshant.jpg)
ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ അകാല വിയോഗത്തിനു പിന്നാലെ ക്ലിനിക്കൽ ഡിപ്രഷനെക്കുറിച്ച് സോഷ്യൽ മീഡിയിലും പുറത്തും നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. സിനിമാ മേഖലയിൽ നിന്നുള്ളവർക്ക് പുറമേ, കായിക താരങ്ങളും ഇതേക്കുറിച്ച് പ്രതികരിക്കുകയും മാനസികാരോഗ്യത്തെ കുറിച്ചും വിഷാദത്തെ കുറിച്ചും സംസാരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നു.
എം.എസ്.ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിലൂടെ സുശാന്ത് സ്പോർട്സ് സർക്കിളുകളിൽ ജനപ്രിയനായിരുന്നു. ഇപ്പോൾ ക്രിക്കറ്റ് താരം എസ്.ശ്രീശാന്താണ് സുശാന്തിന്റെ മരണത്തോട് പ്രതികരിക്കുകയും, അത് എങ്ങനെയാണ് തന്നെ ബാധിച്ചതെന്ന് പറയുകയും ചെയ്യുന്നത്.
Read More: എന്റെ സിനിമാപാരമ്പര്യത്തിൽ ഞാൻ അഭിമാനിക്കുന്നു; ട്രോളുകൾക്ക് മറുപടിയുമായി സോനം കപൂർ
2013ൽ നടന്ന ഐപിഎൽ വാതുവയ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും ആരോപണങ്ങളും തന്നെ വിഷാദത്തിന്റെ പിടിലാക്കിയിരുന്നുവെന്നും, തന്റെയുള്ളിൽ ആത്മഹത്യ പ്രവണത സൃഷ്ടിച്ചിരുന്നുവെന്നും ശ്രീശാന്ത് പറയുന്നു.
“നിങ്ങൾക്കറിയാമോ, ഒരു ഘട്ടത്തിൽ ഞാൻ ഇരുട്ടിനെ ഭയപ്പെട്ടിരുന്നു. എനിക്ക് വീട്ടിൽ നിന്ന് പുറത്തുകടക്കാൻ സാധിക്കില്ലായിരുന്നു. എന്നെയോ വീട്ടുകാരെയോ തട്ടിക്കൊണ്ടു പോകുമെന്ന് ഭയപ്പെട്ടിരുന്നതിനാൽ ആരേയും പുറത്തുകടക്കാൻ ഞാൻ അനുവദിച്ചിരുന്നില്ല. ആ സമയത്ത് ഞാൻ കടുത്ത വിഷാദാവസ്ഥയിലായിരുന്നു,” ശ്രീശാന്ത് പറഞ്ഞതായി ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു.
"മുറിയിലിരിക്കുമ്പോൾ ഈ ചിന്തകളെല്ലാം എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. എന്നാൽ മുറിക്ക് പുറത്തിറങ്ങുമ്പോൾ ഞാൻ എപ്പോഴും ചിരിക്കാൻ ശ്രമിച്ചിരുന്നു. കാരണം ഇതൊന്നും അറിഞ്ഞ് എന്റെ മാതാപിതാക്കൾ ദുഃഖിക്കരുത് എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു," ശ്രീശാന്ത് പറയുന്നു.
തന്റെ ആ നാളുകളിലെ പോരാട്ടങ്ങളെ കുറിച്ച് ശ്രീശാന്ത് പുസ്തം എഴുതുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
"ആ ദിവസങ്ങളിൽ പൂർണമായും ഞാൻ എന്റേത് മാത്രമായിരുന്നു. എനിക്ക് എവിടെയാണ് തെറ്റുപറ്റിയതെന്നും എന്താണ് സംഭവിച്ചതെന്നും കണ്ടെത്താൻ ശ്രമിച്ച് ഞാൻ എപ്പോഴും കരയുമായിരുന്നു. ആ സമയത്ത് ഞാൻ രണ്ട് തരത്തിലുള്ള ജീവിതമായിരുന്നു നയിച്ചിരുന്നത്. അത് വളരെ ബുദ്ധിമുട്ടായിരുന്നു," ശ്രീശാന്ത് പറയുന്നു.
"ലോകത്തിന് ഞാൻ ശ്രീശാന്തും എന്റെ കുടുംബത്തിന് ഞാൻ ഗോപുവുമായിരുന്നു. എന്നാൽ എന്റെയാ മുറിക്കുള്ളിൽ ഞാൻ ആരായിരുന്നു എന്നെനിക്കറിയില്ല. അങ്ങനെയാണ് ഞാൻ പുതിയ ഹോബികളും ശീലങ്ങളും കണ്ടെത്താനും അവയെ ഗൗരവത്തോടെ സമീപിക്കാനും തുടങ്ങിയത്. 2013 ൽ ഞാൻ നിരന്തരം യുദ്ധം ചെയ്ത കാര്യമാണിത്. ഞാൻ എവിടെ തിരിഞ്ഞാലും അത് അവിടെയെല്ലാം ഉണ്ടായിരുന്നു, എളുപ്പത്തിൽ രക്ഷപ്പെടാനുള്ള ആ മാർഗം. പക്ഷേ എന്റെ കുടുംബം എന്നെ ശ്രദ്ധയോടെ സൂക്ഷിച്ചു. എന്റെ കുടുംബത്തിനായി എനിക്ക് ജീവിക്കേണ്ടി വന്നു. അവർക്ക് എന്നെ ആവശ്യമുണ്ടെന്ന് എനിക്കറിയാം.”
“അതുകൊണ്ടാണ് സുശാന്ത് സിങ്ങിന്റെ മരണവാർത്ത എന്നെ വളരെയധികം ബാധിച്ചത്, കൂടാതെ അദ്ദേഹം ഒരു നല്ല സുഹൃത്തായിരുന്നു. ഞാനും അതിന്റെ വക്കിലായിരുന്നു. പക്ഷേ എന്നെ വിശ്വസിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്യുന്നവരെ ഇത് എത്രമാത്രം വേദനിപ്പിക്കുമെന്ന് എനിക്കറിയാം.”
Read in English: ‘I was on that edge’: Sreesanth opens up on depression after Sushant Singh Rajput’s demise
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.