ഇന്ത്യന്‍ ടീമില്‍ രോഹിത്തും കോഹ്ലിയും തമ്മിലുള്ള ഭിന്നതയാണ് ഒരു ഘട്ടത്തില്‍ ടീമിന്റെ പരാജയങ്ങള്‍ക്ക് കാരണമെന്നും കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയേണ്ടി വന്നതിനും ഇതൊരു കാരണമായിരുന്നുവെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു എന്നാല്‍ ഇരുവരും മനസ്സ് തുറക്കുന്ന വീഡിയോ ബിസിസിഐ പങ്കുവെച്ചിരിക്കുകയാണ്.
ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ അവസാന മത്സരത്തിന് ശേഷം ബിസിസിഐ പോസ്റ്റ് ചെയ്ത അഭിമുഖത്തില്‍ ഇരുവരും തമ്മിലുള്ള സൗഹൃദം വീണ്ടും കാണാം. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ തന്റെ 71-ാം അന്താരാഷ്ട്ര സെഞ്ചുറിയും ടി20 ഐ ക്രിക്കറ്റിലെ ആദ്യ സെഞ്ചുറിയും പൂര്‍ത്തിയാക്കിയ വിരാട് കോഹ്ലി, താന്‍ കടന്നുപോയ ദുഷ്‌കരമായ സമയങ്ങളെക്കുറിച്ചും ആറാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയതിന് ശേഷം മികച്ച ഫോമിലേക്ക് വരാന്‍ ടീം മാനേജ്മെന്റ് എങ്ങനെ സഹായിച്ചുവെന്നതിനെക്കുറിച്ചും രോഹിതിനോട് കോഹ്ലി പറയുന്നുണ്ട്.
12-14 വര്‍ഷം കളിച്ചതിന് ശേഷം ഏകദേശം ഒരു മാസത്തോളം ഞാന്‍ ബാറ്റ് എടുത്തില്ല. ഞാന്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍, നിങ്ങളില്‍ നിന്നും മാനേജ്മെന്റില്‍ നിന്നുമുള്ള ആശയവിനിമയം വളരെ വ്യക്തമായിരുന്നു. എന്നെ ബാറ്റ് ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു ടീം മാനേജ്മെന്റിന്റെ പദ്ധതി. അതിനാല്‍ ഇത് എനിക്ക് ആശ്വാസം നല്‍കി, വിശ്രമത്തിലായിരുന്ന എനിക്ക് ടീം മാനേജ്മെന്റ് നല്‍കിയ പരിഗണന വളരെ പ്രധാനമാണ്, പ്രത്യേകിച്ചും ഒരു ഇടവേളയ്ക്ക് ശേഷം ഞാന്‍ വരുമ്പോള്‍, ”കോഹ്ലി രോഹിതിനോട് പറഞ്ഞു.
മൈതാനത്തുും ഇരുവരും പരസ്പരം സൗഹൃദവും ബഹുമാനവും പ്രകടിപ്പിച്ചിരുന്നു. വിരാട് കോഹ്ലിയില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുത്തതിനുശേഷം രോഹിത് ശര്‍മ്മ മുന്‍ നായകനെ ഏറെ പിന്തുണച്ചിരുന്നു. ”കോഹ്ലിയുടെ നിലവാരമുള്ള ഒരു ബാറ്റര്‍ ടീമില്‍ എപ്പോഴും ആവശ്യമാണ്. ടി20 ഫോര്‍മാറ്റില്‍ ശരാശരി 50 പ്ലസ് നേടുക എന്നത് അനായാസം കഴിയുന്നതല്ല. മികച്ച നിലവാരവും ബാറ്റ്‌സ്മാന്‍ഷിപ്പും അതിനാവശ്യമാണ്. കൂടാതെ, അദ്ദേഹം ഇപ്പോഴും ടീമിന്റെ നേതാവാണ്. കോഹ്ലി ഒന്നും നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളെ ഒഴിവാക്കാന്‍ കോഹ്ലി ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് വളരെ പ്രധാനമാണ്.
ഒരു അഭിമുഖത്തില്‍ രോഹിത് ശര്‍മ്മ് പറഞ്ഞു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ‘ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ്’ ഷോയില്‍ ഗൗരവ് കപൂറുമൊത്തുള്ള അഭിമുഖത്തില്‍ വിരാട് കോഹ്ലി താന്‍ രോഹിതുമായി നിരവധി നര്‍മ്മ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാറുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇരുവരും വലിയ സ്വപ്നങ്ങളുമായി വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരങ്ങളായിരിക്കുമ്പോള്‍, ലോകം രോഹിതിനെ ആകാശത്തോളം പുകഴ്ത്തുമ്പോള്‍ തനിക്ക് അസൂയയുടെ തോന്നിയതിനെക്കുറിച്ച് കോഹ്ലി പറഞ്ഞു. ”എല്ലാവരും രോഹിത് ശര്‍മ്മ എന്ന ഈ കളിക്കാരനെക്കുറിച്ച് സംസാരിക്കുന്നതിനാല്‍ എനിക്ക് ആകാംക്ഷയുണ്ടായിരുന്നു. ഞാനും ഒരു യുവ കളിക്കാരനായതിനാല്‍ എനിക്ക് വളരെ ആകാംക്ഷയുണ്ടായിരുന്നു, പക്ഷേ ആരും എന്നെക്കുറിച്ച് സംസാരിച്ചില്ല. പിന്നെ ടി20 ലോകകപ്പിനിടെ (2007) അവന്‍ ബാറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടു, ഞാന്‍ ആ കളി കണ്ടിരുന്നു. പിന്നെ എനിക്ക് അദ്ദേഹത്തെ കുറിച്ച് പറയാന്‍ വാ തുറക്കേണ്ടി വന്നില്ല” കോഹ്ലി പറഞ്ഞു.