/indian-express-malayalam/media/media_files/uploads/2017/04/suresh-rainaraina-759.jpg)
ന്യൂഡൽഹി: മികച്ച പ്രകടനം നടത്തുമ്പോഴും തന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയത് വേദനിപ്പിച്ചുവെന്ന് ഇന്ത്യന്‍ താരം സുരേഷ് റെയ്ന. എന്നാല്‍ ഇപ്പോള്‍ താന്‍ പഴയപടിയായെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
'മികച്ച പ്രകടനം കാഴ്ച വച്ചപ്പോഴും ടീമില്‍ നിന്ന് പുറത്താക്കിയത് എന്നെ വേദനിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ യോയോ ടെസ്റ്റിലൂടെ ഞാന്‍ കൂടുതല്‍ കരുത്തനായത് പോലെ തോന്നുന്നു. പരിശീലനം നടത്തുകയായിരുന്ന ഈ മാസങ്ങള്‍ അത്രയും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുളള ആഗ്രഹം കൂടി കൂടി വന്നു', റെയ്ന വ്യക്തമാക്കി.
'ഞാന്‍ ഇത് ഇവിടെ ഉപേക്ഷിക്കില്ല. കഴിയുന്നത്രയും കാലം ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം. 2019 ലോകകപ്പ് എനിക്ക് കളിക്കണം, കാരണം ഇംഗ്ലണ്ടില്‍ നന്നായി കളിച്ചെന്ന് എനിക്ക് അറിയാം. ദക്ഷിണാഫ്രിക്കയിലെ മൽസരങ്ങളില്‍ നന്നായി കളിക്കാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം', റെയ്ന പറഞ്ഞു.
'അതെ, എനിക്ക് 31 വയസായി, പക്ഷെ നമ്മള്‍ പറഞ്ഞത് പോലെ വയസ് വെറും നമ്പര്‍ മാത്രമാണ്. ഒരു തുടക്കക്കാരനായാണ് തിരിച്ചു വരുന്നതെന്ന തോന്നലാണ് എനിക്ക്. അത് വളരെയധികം പ്രത്യേകതയുളള അനുഭവമാണ്', റെയ്ന കൂട്ടിച്ചേര്‍ത്തു.
ടീമിൽ നിന്ന് കുടുംബത്തിന്റെ പിന്തുണയാണ് മോശം സമയത്ത് തനിക്ക് കരുത്ത് പകർന്നത്. ടീമിൽ ഇല്ലാതിരുന്ന സമയത്ത് അഭ്യന്തര ക്രിക്കറ്റ് കളിച്ചു. ഇത് തന്റെ കരിയറിന് ഗുണം ചെയ്തുവെന്നും റെയ്ന കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ട്വന്റി ട്വന്റി മൽസരങ്ങൾക്കുള്ള ടീമിൽ റെയ്നയെ ഉൾപ്പെടുത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.