scorecardresearch

വിഷമമുണ്ട്, സേവാഗിനോടും സഹീറിനോടും ഇത് തന്നെയാണ് ചെയ്തത്: യുവരാജ് സിങ്

2015 ലെ ലോകകപ്പില്‍ കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും അത് നഷ്ടപ്പെട്ടപ്പോള്‍ വേദന തോന്നിയെന്നും യുവരാജ് സിങ്

2015 ലെ ലോകകപ്പില്‍ കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും അത് നഷ്ടപ്പെട്ടപ്പോള്‍ വേദന തോന്നിയെന്നും യുവരാജ് സിങ്

author-image
Sports Desk
New Update
വിഷമമുണ്ട്, സേവാഗിനോടും സഹീറിനോടും ഇത് തന്നെയാണ് ചെയ്തത്: യുവരാജ് സിങ്

ഇന്ത്യന്‍ ടീം സെലക്ഷനെതിരെ ഗുരുതര ആരോപണവുമായി മുന്‍താരം യുവരാജ് സിങ്. തന്നെ ടീമില്‍ നിന്ന് ഓരോ കാരണങ്ങള്‍ കണ്ടെത്തി ഒഴിവാക്കുകയായിരുന്നു എന്ന് യുവരാജ് സിങ് പറഞ്ഞു. ആജ് തക്കിനു നല്‍കിയ അഭിമുഖത്തിലാണ് യുവരാജ് സിങ് വേദനകള്‍ പങ്കു വച്ചത്.

Advertisment

2015 ലെ ലോകകപ്പില്‍ കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും അത് നഷ്ടപ്പെട്ടപ്പോള്‍ വേദന തോന്നിയെന്നും യുവരാജ് സിങ് പറഞ്ഞു. നിര്‍ണായകമായ യോ യോ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷവും തന്നെ ടീമിലെടുത്തില്ലെന്നും യുവരാജ് തുറന്നടിച്ചു. 2015 ലെയും 2019 ലെയും ലോകകപ്പില്‍ കളിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്നും യുവരാജ് സിങ് വെളിപ്പെടുത്തി.

Read Also: അവരെന്താണ് ചിന്തിക്കുന്നത് എന്നറിയില്ല, ധോണിയെ അവിടെ കണ്ടപ്പോള്‍ ഞെട്ടി: യുവരാജ് സിങ്

2017ലെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ''ചാംപ്യൻസ് ട്രോഫിക്ക് ശേഷം കളിച്ച രണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടും ടീമിൽ ഇടം നേടാതെ പോകുമെന്ന് കരുതിയതേയില്ല''- യുവരാജ് പറഞ്ഞു.

Advertisment

"തീര്‍ച്ചയായും, 2019 ലെ ലോകകപ്പില്‍ കളിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. 2015 ലെ ലോകകപ്പില്‍ കളിക്കാന്‍ സാധിക്കാതെ വന്നപ്പോഴും വലിയ വിഷമം തോന്നി. തന്നെ ഒഴിവാക്കുകയായിരുന്നു. 15-17 വര്‍ഷം ഇന്ത്യന്‍ ടീമിനു വേണ്ടി കളിച്ച ഒരു താരത്തോട് കാണിച്ച നീതികേടാണിത്. ഒഴിവാക്കുന്നതിനെ കുറിച്ച് ആരും ഒന്നും പറഞ്ഞില്ല. എനിക്ക് മാത്രമല്ല, വീരേന്ദര്‍ സേവാഗിനും സഹീര്‍ ഖാനും ഇതു തന്നെയാണ് അനുഭവം. അവരോടും ഇങ്ങനെ തന്നെയാണ് ചെയ്തത്. ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ചുമതലയുള്ളവര്‍ അത് തങ്ങളോട് പറയേണ്ടതായിരുന്നു. എന്നാല്‍, ആരും ഒന്നും പറഞ്ഞില്ല. അത് ചെയ്യാതിരുന്നത് വലിയ വിഷമമുണ്ടാക്കി" യുവരാജ് സിങ് പറഞ്ഞു.

Read Also: യുവരാജ് വിടവാങ്ങൽ മത്സരം അർഹിച്ചിരുന്നോ? ഒറ്റ വാക്കിൽ ഗാംഗുലിയുടെ മറുപടി

2011 ലെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് യുവരാജ് സിങ്. ക്യാന്‍സറിനെ അതിജീവിച്ച് യുവരാജ് നടത്തിയ പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കില്ല.

Yuvraj Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: