/indian-express-malayalam/media/media_files/uploads/2023/01/virat-kohli.jpeg)
ഫൊട്ടോ - നിതിന്‍ ആര്‍ കെ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ദീര്‍ഘനാളായി തുടരുന്ന ആശങ്കയാണ് നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അനുയോജ്യനായ ഒരു താരത്തെ കണ്ടെത്താനാകാത്തത്. വരാനിരിക്കുന്ന ഏഷ്യ കപ്പിലും ഏകദിന ലോകകപ്പിലും വിരാട് കോഹ്ലി നാലാം സ്ഥാനത്തിറങ്ങണമെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്സ് പറയുന്നത്.
2019 ഏകദിന ലോകകപ്പില്‍ കോഹ്ലിയെ നാലാം സ്ഥാനത്തിറക്കുന്നതിനെക്കുറിച്ച് പരിഗണിച്ചിരുന്നതായി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവില്ലിയേഴ്സിന്റെ പ്രതികരണം.
നാലാം സ്ഥാനത്ത് ഇന്ത്യക്കായി ആര് ബാറ്റ് ചെയ്യണമെന്നതില്‍ നാം ഇപ്പോഴും ചര്‍ച്ച ചെയ്യുകയാണ്. കോഹ്ലി പ്രസ്തുത സ്ഥാനത്ത് ഇറങ്ങുമെന്ന് അഭ്യൂഹങ്ങള്‍ ഞാന്‍ കേട്ടിരുന്നു. ഞാന്‍ അതിനോട് യോജിക്കുന്നു, ഡിവില്ലിയേഴ്സ് തന്റെ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
"കോലി നാലാം സ്ഥാനത്തിന് ഏറ്റവും അനുയോജ്യനാണെന്നാണ് ഞാന്‍ കരുതുന്നത്. ഇന്നിങ്സിനെ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിക്കും. മധ്യനിരയില്‍ ഏത് റോളിലും കോഹ്ലിക്ക് കളിക്കാനാകും," മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
"അദ്ദേഹം ഇതിന് തയാറാകുമൊ എന്ന് എനിക്കറിയില്ല. നമുക്ക് എല്ലാവര്‍ക്കും അറിയാം മൂന്നാം സ്ഥാനത്തിനോടുള്ള കോഹ്ലിയുടെ ഇഷ്ടം. കോഹ്ലിയുടെ നേട്ടങ്ങളെല്ലാം മൂന്നാം സ്ഥാനത്ത് കളിച്ചായിരുന്നു. പക്ഷെ, ടീമിന് ആവശ്യമുണ്ടെങ്കില്‍, പ്രത്യേക റോള്‍ നിര്‍വഹിക്കണമെങ്കില്‍ അതിന് തയാറാകണം," ഡിവില്ലിയേഴ്സ് പറഞ്ഞു.
എന്നാല്‍ കോഹ്ലി മൂന്നാം സ്ഥാനത്ത് തന്നെ ബാറ്റ് ചെയ്യുമെന്ന് ഏഷ്യ കപ്പ് ടീം പ്രഖ്യാപനത്തിനിടെ നായകന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു.
ഈ ടീമിതല്‍ എല്ലാവരും ഏത് സ്ഥാനത്ത് ബാറ്റ് ചെയ്യണമെങ്കിലും തയാറായിരിക്കണം. അത് ടീമിന് നിര്‍ണായകമാണ്. ഏത് ഫോര്‍മാറ്റിലാണെങ്കിലും ഇത് പരിഗണിക്കണം. ക്രിക്കറ്റ് വ്യത്യസ്തമായ ദിശയിലേക്ക് സഞ്ചരിക്കുകയാണ്. ആരും പ്രത്യേക സ്ഥാനത്ത് മികച്ചതാണെന്ന് അവകാശവാദം ഉന്നയിക്കേണ്ടതില്ല," രോഹിത് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.