മികച്ച പ്രകടനം കൊണ്ടും വിവാദ പരാമര്‍ശങ്ങള്‍ കൊണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള പാക് ക്രിക്കറ്റ് താരമാണ് ഷാഹിദ് അഫ്രീദി. വീട്ടിലെ ടിവി തല്ലിപ്പൊട്ടിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അഫ്രീദി. ടിവി പൊട്ടിക്കാനുള്ള കാരണം കേട്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകര്‍.
ഷാഹിദ് അഫ്രീദിയുടെ പഴയൊരു അഭിമുഖത്തിൽനിന്നുള്ളൊരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ടിവി പരമ്പര കണ്ട് മകൾ ആരതി ഉഴിയുന്നത് അനുകരിച്ചതിനാണ് വീട്ടിലെ ടെലിവിഷൻ തല്ലിപ്പൊട്ടിച്ചതെന്നാണ് അഫ്രീദി അഭിമുഖത്തിൽ പറഞ്ഞത്.
Read Also: രജനിക്കൊപ്പം മമ്മൂട്ടി? മുരുഗദോസ് പങ്കുവച്ച ചിത്രത്തിന്റെ പൊരുള്‍തേടി ആരാധകര്‍
ടിവി തല്ലിപ്പൊട്ടിക്കാനുള്ള സാഹചര്യത്തെ കുറിച്ച് അഫ്രീദി പറയുന്നത് ഇങ്ങനെ: “ഭാര്യ കാരണമാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. വീട്ടിലുളളപ്പോൾ ഭാര്യ സ്റ്റാര്‍ പ്ലസ് ചാനല്‍ കാണാറുണ്ട്. സ്റ്റാര്‍ പ്ലസിലെ ടിവി പരമ്പര കണ്ട് മകള്‍ ഹിന്ദു ആചാരമായ ആരതി ഉഴിയുന്നത് അനുകരിച്ചു. ഇതു കണ്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു. വീട്ടിലെ ചുമരിലേക്ക് ടിവി എറിഞ്ഞ് പൊട്ടിച്ചു. കുട്ടികള്‍ വീട്ടിലുള്ളപ്പോള്‍ ഇത്തരം ഷോകള്‍ കാണരുതെന്ന് ഞാന്‍ ഭാര്യയോട് പറഞ്ഞിട്ടുണ്ട്.” ട്വിറ്ററിൽ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
Shahid Afridi, a cricketer with a cult following in Pakistan bragging about how he broke his TV because his wife was watching an Indian TV serial and trying to do Arati. Watch the anchor cackle like a hyena and see the audience applaud. This is Pakistan! pic.twitter.com/qBxmik3mJg
— Praveen Kumar (@RigidDemocracy) December 28, 2019
ഹിന്ദുവായതിന്റെ പേരിൽ പാക് താരം ഡാനിഷ് കനേരിയ ടീമിൽ വിവേചനം നേരിട്ടിരുന്നു എന്ന് മറ്റൊരു താരമായ അക്തർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് ഏറെ വിവാദമായ സാഹചര്യത്തിലാണ് ഷാഹിദ് അഫ്രീദിയുടെ പഴയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായത്. ഹിന്ദുവാണെന്ന ഒറ്റ കാരണത്താലാണ് കനേരിയക്കു സഹതാരങ്ങളിൽനിന്നു മോശം അനുഭവം ഉണ്ടായതെന്നും ‘ഗെയിം ഓൺ ഹേ’ പരിപാടിയിൽ പങ്കെടുത്ത അക്തർ പറഞ്ഞിരുന്നു.
“എന്റെ കരിയറിൽ, കറാച്ചി, പഞ്ചാബ്, പെഷവാർ എന്നീ വിഷയങ്ങളിൽ സഹതാരങ്ങളുമായി പലതവണ തർക്കിക്കേണ്ടി വന്നിട്ടുണ്ട്. ഡാനിഷ് കനേരിയയെപ്പോലുള്ള ഹിന്ദു കളിക്കാരോട് ആളുകൾ ‘നിങ്ങൾ എന്തിനാണ് (ഞങ്ങളോടൊപ്പം) ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നത്?’ പോലുള്ള ചോദ്യങ്ങൾ ചോദിക്കാറുണ്ടായിരുന്നു.” “ഞാൻ അവർക്ക് മറുപടി കൊടുക്കാറുണ്ടായിരുന്നു. ‘നിങ്ങളുടെ വീട്ടിൽ നിന്നും ഞാൻ ഭക്ഷണം എടുത്ത് നിങ്ങളോട് പുറത്തു പോയി കഴിക്കാൻ പറഞ്ഞാൽ എന്ത് തോന്നും,’ എന്ന് ഞാനവരോട് ചോദിച്ചിരുന്നു,” അക്തർ പറഞ്ഞു.