അശ്വിന് 800 വിക്കറ്റ് നേട്ടത്തിലെത്താൻ കഴിയും; മറ്റാർക്കും അതിന് കഴിയില്ല: മുത്തയ്യ മുരളീധരൻ

“ഒരുപക്ഷേ നാഥൻ ലിയോണിനും ആ നിലയിലേക്ക് മുന്നേറാൻ കഴിയില്ല. 400ന് അടുത്താണ് ഇപ്പോൾ അദ്ദേഹം. പക്ഷേ ഇനിയും ധാരാളം മുന്നോട്ട് പോവാനുണ്ട്,” മുരളീധരൻ പറഞ്ഞു

Nathan Lyon, R Ashwin, Ashwin vs Lyon, Muralitharan, India vs AUstralia" />

നിലവിലെ സ്പിന്നർമാരിൽ രവിചന്ദ്രൻ അശ്വിന് മാത്രമാണ് കരിയറിൽ 700-800 വിക്കറ്റുകൾ നേടാൻ സാധിക്കുകയെന്ന് ഇതിഹാസ താരം മുത്തയ്യ മുരളീധരൻ. വെള്ളിയാഴ്ച തുടങ്ങുന്ന നൂറാം ടെസ്റ്റ് കളിക്കാനൊരുങ്ങുന്ന ഓസീസ് താരം നഥാൻ ലിയോൺ വിക്കറ്റ് വേട്ടയുടെ കാര്യത്തിൽ അത്രയും ദൂരം മുന്നേറാൻ സാധ്യതയില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു

ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് നേട്ടമെന്ന മുരളീധരന്റെ റെക്കോഡ് ഇളക്കം തട്ടാതെ തുടരുകയാണ്. ഷെയ്ൻ വോണും (708) അനിൽ കുംബ്ലെയുമാണ് (619) ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ ശ്രീലങ്കൻ മുൻ താരത്തിന് പിറകിൽ.

Read More: ഞെട്ടിച്ച് അസ്ഹറുദ്ദീൻ; ഐപിഎൽ ലേലത്തിലേക്ക്, കെസിഎയുടെ 1.37 ലക്ഷം രൂപ പാരിതോഷികം

“മികച്ച ബൗളറായതിനാൽ അശ്വിൻ മുന്നേറാൻ സാധ്യതയുണ്ട്. മറ്റൊരു യുവ ബൗളറും 800 വിക്കറ്റ് നേട്ടത്തിലേക്ക് പോകുമെന്ന് ഞാൻ കരുതുന്നില്ല. ഒരുപക്ഷേ നഥാൻ ലിയോണും ആ നിലയിലേക്ക് മുന്നേറാൻ കഴിയില്ല. 400ന് അടുത്താണ് ഇപ്പോൾ അദ്ദേഹം. പക്ഷേ അവിടെയെത്താൻ ഇനിയും നിരവധി മത്സരങ്ങൾ അദ്ദേഹം കളിക്കേണ്ടി വരും,” മുരളീധരൻ പറഞ്ഞതായി മൈക്കൽ വോൺ ലണ്ടനിലെ ടെലിഗ്രാഫിന് വേണ്ടി എഴുതിയ ലേഖനത്തിൽ കുറിച്ചു.

74 ടെസ്റ്റുകളിൽ നിന്ന് 25.53 ശരാശരിയിൽ 377 വിക്കറ്റാണ് അശ്വിൻ നേടിയത്, എക്കാലത്തെയും മികച്ച ഓസ്‌ട്രേലിയൻ സ്പിന്നർമാരിൽ ഒരാളായ ലിയോൺ 99 ടെസ്റ്റുകളിൽ നിന്ന് 31.98 ശരാശരിയിൽ 396 റൺസ് നേടി. അശ്വിനെയും ലിയോണിനെയും മാറ്റിനിർത്തിയാൽ ആധുനിക ക്രിക്കറ്റിൽ ലോകോത്തര സ്പിന്നർമാരുടെ ക്ഷാമമുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

Read More: മുട്ടിക്കളിച്ച് ക്രിക്കറ്റിനെ കൊന്നു; വിഹാരിയെ പരിഹസിച്ച് മന്ത്രി, കിടിലൻ മറുപടി നൽകി താരം

ട്വന്റി -20കളും ഏകദിന മത്സരങ്ങളും ടെസ്റ്റ് ക്രിക്കറ്റിന്റെ ചലനാത്മകതയെ മാറ്റിമറിച്ചു എന്നതാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇപ്പോൾ താൻ കാണുന്ന പ്രശ്നമെന്നും മുരളീധരൻ പറഞ്ഞു. “ഞാൻ കളിക്കുമ്പോൾ, ബാറ്റ്സ്മാൻമാർ സാങ്കേതികമായി വളരെ മികവ് പുലർത്തിയിരുന്നവരും വിക്കറ്റുകൾ നീണ്ടു നിൽക്കുന്നതുമായിരുന്നു. ഇപ്പോൾ, അവർ മൂന്ന് ദിവസത്തിനുള്ളിൽ മത്സരങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നു. മുൻപ് ബൗളർ‌മാർ‌ക്ക് കൂടുതൽ ‌ ജോലിചെയ്യേണ്ടിവരുമായിരുന്നു, കൂടാതെ നേട്ടങ്ങളുണ്ടാക്കുന്നതിനായി എന്തെങ്കിലും മാജിക് ചെയ്യേണ്ടതുമുണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: I see only ashwin getting to 800 wickets lyon not good enough to go that far muralitharan

Next Story
ഇതാണ് തിരിച്ചുവരവ്; രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം പഞ്ചാബിനെതിരെ തകർപ്പൻ ജയവുമായി ഗോകുലംI League, Gokulam Kerala FC vs Minerva Punjab FC, GKFC-MPFC, ഐ ലീഗ്, ഗോകുലം കേരള എഫ്സി, football news, sports news, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com