ടെസ്റ്റില്‍ ഹാട്രിക് വിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ജസ്പ്രീത് ബുംറ. എന്നാല്‍ തന്റെ നേട്ടത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ബുംറ നല്‍കുന്നത് വിരാട് കോഹ്‌ലിയ്ക്കാണ്. ബിസിസിഐ ടിവിയ്ക്കായി മത്സരശേഷം നടത്തിയ വീഡിയോയിലാണ് ബുംറ നായകന് നന്ദി പറഞ്ഞത്.
റിവ്യു വിളിക്കാന്‍ തനിക്ക് ഉറപ്പുണ്ടായിരുന്നില്ലെന്നും എന്നാല്‍ കോഹ് ലി ആ തീരുമാനവുമായി മുന്നോട്ട് കൊണ്ടു പോയതിനാല്‍ മാത്രമാണ് തനിക്ക് ഹാട്രിക് നേടാനായതെന്ന് ബുംറ പറയുന്നു.
”എനിക്കറിയില്ലായിരുന്നു, അപ്പീല്‍ ചെയ്യണമോ എന്നത് എനിക്കുറപ്പില്ലായിരുന്നു. പക്ഷെ റിവ്യു വെറുതെയായില്ല. അതുകൊണ്ട് ഈ ഹാട്രിക്കിന് ഞാന്‍ ക്യാപ്റ്റന് കടപ്പെട്ടിരിക്കുന്നു”.
I owe my hat-trick to you – Bumrah tells @imVkohli @Jaspritbumrah93 became the third Indian to take a Test hat-trick. Hear it from the two men who made it possible
Full video here href=”https://t.co/kZG6YOOepS”>https://t.co/kZG6YOOepS – by @28anand #WIvIND pic.twitter.com/2PqCj57k8n
— BCCI (@BCCI) September 1, 2019
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് ബുംറ ഹാട്രിക് നേടിയത്. ഡാരന്‍ ബ്രാവോ, ബ്രൂക്ക്‌സ്, റോസ്റ്റന്‍ ചെയ്‌സ് എന്നിവരെയാണ് ബുംറ തുടരെ തുടരെ തിരിച്ചയച്ചത്. ഇതിന് പുറമെ മൂന്ന് വിക്കറ്റ് കൂടി ബുംറ നേടി. 9.1 ഓവര്‍ എറിഞ്ഞ ബുംറ 16 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് വീഴ്ത്തിയത്.
രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 87-7 എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 416 നേക്കാള്‍ 329 റണ്‍സ് പിന്നിലാണ് വിന്‍ഡീസ്.
ബുംറയ്ക്ക് മുന്‍പ് ഹാട്രിക് നേടിയ ഇന്ത്യന്‍ ബോളര്‍മാര്‍ ഹര്‍ഭജന്‍ സിങ്ങും ഇര്‍ഫാന്‍ പഠാനുമാണ്. ഹര്‍ഭജന്‍ 2001 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയും പഠാന്‍ 2006 ല്‍ പാക്കിസ്ഥാനെതിരേയുമാണ് ഹാട്രിക് നേടിയത്.