മാഞ്ചസ്റ്റര്‍: ഐപിഎല്ലിലെ മോശം ഫോമിനെ ലോകകപ്പിലെ മാസ്മരിക പ്രകടനം കൊണ്ട് മറി കടക്കുകയാണ് കുല്‍ദീപ് യാദവ്. ഇന്ത്യയുടെ അപരാജിത കുതിപ്പിന് കരുത്തായി ലോകകപ്പില്‍ കുല്‍ദീപുണ്ട്. ഇന്നലെ പാക്കിസ്ഥാനെ തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് നിര്‍ണായക ബ്രേക്ക് ത്രൂ നല്കിയതും കുല്‍ദീപാണ്. എന്നാല്‍ എല്ലാവരും പറയുന്നത് പോലെ താന്‍ നഷ്ടപ്പെട്ട താളം കണ്ടെത്തുകയല്ല, തനിക്ക് താളം നഷ്ടമായതേ ഇല്ലായിരുന്നുവെന്നാണ് കുല്‍ദീപ് പറയുന്നത്.
”എല്ലാവരും എന്റെ താളം വീണ്ടെടുക്കലിനെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ എനിക്ക് താളം നഷ്ടമായതായി ഒരിക്കലും തോന്നിയിട്ടില്ല” മത്സരശേഷം കുല്‍ദീപ് പറഞ്ഞു. ഇന്നലെ ബാബര്‍ അസമിനേയും ഫഖര്‍ സമാനേയും പുറത്താക്കി കൈ വിട്ടു പോകുമെന്ന് തോന്നിച്ച കളി ഇന്ത്യയ്ക്ക് തിരികെ നല്‍കിയത് കുല്‍ദീപായിരുന്നു.
അതേസമയം, ബാബര്‍ അസമിനെ പുറത്താക്കിയ തന്റെ പന്തിനെ തന്റെ ഏറ്റവും മികച്ച പന്തുകളിലൊന്നായാണ് കുല്‍ദീപ് വിലയിരുത്തുന്നത്. ”ടൂര്‍ണമെന്റിലെ എന്റെ ഏറ്റവും മികച്ച പന്തുകളിലൊന്നാണത്. ഏഷ്യാ കപ്പില്‍ കളിച്ചപ്പോഴും ബാബര്‍ അസമിനെ ഞാന്‍ പുറത്താക്കിയിരുന്നു. സ്പിന്നിനെ നന്നായി നേരിടുന്ന താരമാണ്. അവര്‍ നന്നായി കളിക്കുന്ന സമയമായിരുന്നു അത്. ഞങ്ങള്‍ക്ക് ഒരു ബ്രേക്ക് ത്രൂ ആവശ്യമായിരുന്നു” താരം പറയുന്നു.
Watch Kuldeep Yadav's magical delivery to dismiss Babar Azam, and all the other Pakistan wickets #INDvPAK #CWC19 #TeamIndia pic.twitter.com/ybqvLYy9Ul
— ICC (@ICC) June 16, 2019
”ബ്രേക്കിനിടെ ഞാന്‍ ആ പന്ത് വീഡിയോയില്‍ കണ്ടു. ഡ്രിഫ്റ്റും ടേണുമുണ്ടായിരുന്നു ആ പന്തില്‍. ഏതൊരു സ്പിന്നറും ആഗ്രഹിക്കുന്നൊരു ഡെലിവറിയാണത്. സ്വപ്നതുല്യം. പ്രോപ്പര്‍ ടെസ്റ്റ് ഡെലിവറിയെന്ന് വിളിക്കാം. ബാറ്റ്സ്മാനെ കബളിപ്പിച്ച് തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പന്ത്. ” കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook