ഐ ലീഗിൽ കൊൽക്കത്തൻ വമ്പന്മാരുടെ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മോഹൻ ബഗാനെ ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയത്. മലയാളി താരം ജോബി ജസ്റ്റിൻ സീസണിൽ ഒരിക്കൽ കൂടി എതിർ ഗോൾവല ചലിപ്പിക്കുകയും ചെയ്തു.

ആദ്യ പകുതിയിൽ തന്നെ ഗോൾ കണ്ടെത്തി ഈസ്റ്റ് ബംഗാൾ മത്സരത്തിൽ ആധിപത്യമുറപ്പിച്ചു. 35-ാം മിനിറ്റിൽ മധ്യനിര താരം ജെയ്മി സാന്റോസാണ് ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയുടെ 75-ാം മിനിറ്റിൽ ജോബി ജസ്റ്റിനിലൂടെ ഈസ്റ്റ് ബംഗാൾ വിജയമുറപ്പിക്കുകയായിരുന്നു.

ഐലീഗ് സീസണില്‍ ഗോള്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് ജോബി ഇപ്പോള്‍. ഇന്ത്യൻ ഗോൾ വേട്ടക്കാരിൽ ജോബി ബഹുദൂരം മുന്നിലാണ്. ആകെ എട്ട് തവണയാണ് ഈ സീസണിൽ മാത്രം ജോബി എതിരാളികളുടെ വലയിൽ പന്തെത്തിച്ചത്.

ജയത്തോടെ 13 കളിയില്‍ 25 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ നാലാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള റിയൽ കാശ്മീരിനും 25 പോയിന്റാണുള്ളതെങ്കിലും ഗോൾ ശരാശരിയിൽ ഈസ്റ്റ് ബംഗാളാണ് മുന്നിൽ. ഇതോടെ കിരീട പോരാട്ടത്തിന്റെ വീറും വാശിയും വർദ്ധിച്ചിരിക്കുകയാണ്. 14 കളികളിൽ നിന്ന് 21 പോയിന്റുമായി പട്ടികയിൽ മോഹൻ ബഗാൻ ആറാം സ്ഥാനത്താണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ