ഇതാണ് തിരിച്ചുവരവ്; രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം പഞ്ചാബിനെതിരെ തകർപ്പൻ ജയവുമായി ഗോകുലം

ഗോളുകൾകൊണ്ട് സമ്പന്നമായ മത്സരത്തിൽ തുടക്കം മുതൽ ഇരു ടീമുകളും അക്രമണ സ്വഭാവമാണ് സ്വീകരിച്ചത്

I League, Gokulam Kerala FC vs Minerva Punjab FC, GKFC-MPFC, ഐ ലീഗ്, ഗോകുലം കേരള എഫ്സി, football news, sports news, IE Malayalam, ഐഇ മലയാളം

കൊൽക്കത്ത: ഐ ലീഗിൽ ഗോകുലം കേരള എഫ്സിക്ക് ആദ്യ ജയം. വാശിയേറിയ പോരാട്ടത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു പഞ്ചാബിനെ ഗോകുലം തറപറ്റിച്ചത്. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഗോകുലം മത്സരത്തിലേക്ക് മടങ്ങി വന്നത്. ഡെന്നി അന്ത്വിയുടെ ഇരട്ട ഗോളും 75-ാം മിനിറ്റിൽ പഞ്ചാബ് താരം അൻവർ അലി വഴങ്ങിയ ഓൺ ഗോളുമാണ് ഗോകുലത്തിന് വിജയമൊരുക്കിയത്.

ഗോളുകൾകൊണ്ട് സമ്പന്നമായ മത്സരത്തിൽ തുടക്കം മുതൽ ഇരു ടീമുകളും അക്രമണ സ്വഭാവമാണ് സ്വീകരിച്ചത്. ഇതിന്റെ ഫലമായി തന്നെ 18-ാം മിനിറ്റിൽ ചെഞ്ചോ മിനർവയ്ക്കായി ഗോകുലത്തിന്റെ വല കുലുക്കി. ഏഴ് മിനിറ്റുകൾക്കപ്പുറം 25-ാം മിനിറ്റിൽ ചെഞ്ചോ തന്നെ ലീഡ് രണ്ടാക്കി ഉയർത്തി.

Also Read: വില്ലനായി പരുക്ക്; പ്ലേയിങ് ഇലവൻ ഉറപ്പിക്കാനാവാതെ ഇന്ത്യ

ഒരു മിനിറ്റ് മാത്രം ആയുസെ ഉണ്ടായിരുന്നുള്ളൂ പഞ്ചാബിന്റെ ആഘോഷത്തിന്. ഫിലിപ്പ് അഡ്ജ 26-ാം മിനിറ്റിൽ ഗോകുലത്തിനായി ആദ്യ ഗോൾ കണ്ടെത്തി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് ലീഡ് വീണ്ടും രണ്ടാക്കാൻ പഞ്ചാബിന് സാധിച്ചു. ഇത്തവണ 44-ാം മിനിറ്റിൽ റൂപർട്ടിന്റെ വകയായിരുന്നു പഞ്ചാബ് ടീമിന്റെ ഗോൾ.

ആദ്യ പകുതിയിൽ നേടിയ തകർപ്പൻ ലീഡിന്റെ ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ പഞ്ചാബിനെ പൊരുതാൻ തന്നെയിറങ്ങിയ ഗോകുലം കീഴടക്കുന്ന കാഴ്ചയായിരുന്നു രണ്ടാം പകുതിയിൽ. 69-ാം മിനിറ്റിലാണ് ഡെന്നിയുടെ കാലിൽ നിന്ന് ആദ്യ ഗോൾ പിറന്നത്. അപ്പോഴും 2-3ന് ഗോകുലം പിന്നിലായിരുന്നു. നാല് മിനിറ്റിനുള്ളിൽ ഡെന്നി ഗോകുലത്തിനെ ഒപ്പമെത്തിച്ചു. ഇതോടെ സമ്മർദ്ദത്തിലായ പഞ്ചാബ് പ്രതിരോധമുഖത്തെ പാളിച്ചയിൽ നിന്ന് ഗോകുലം വിജയഗോളും കണ്ടെത്തി. 75-ാം മിനിറ്റിലാണ് അൻവർ അലിയുടെ ഓൺഗോൾ.

Also Read: സിനിമയല്ല ക്രിക്കറ്റ്; അമിതാഭ് ബച്ചന്റെ ട്വീറ്റിനെതിരെ വിമർശനവുമായി ആരാധകർ

നേരത്തെ ചെന്നൈ സിറ്റിക്കെതിരായ ആദ്യ മത്സരത്തിൽ ഗോകുലം പരാജയം വഴങ്ങിയിരുന്നു. എന്നാൽ മിനർവയ്ക്കെതിരായ ജയത്തോടെ ലീഗിൽ ശക്തമായ തിരിച്ചു വരവാണ് ഗോകുലം നടത്തിയിരിക്കുന്നത്. 20ന് ഐസ്വാൾ എഫ്സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: I league gokulam kerala fc vs minerva punjab fc gkfc mpfc

Next Story
വില്ലനായി പരുക്ക്; പ്ലേയിങ് ഇലവൻ ഉറപ്പിക്കാനാവാതെ ഇന്ത്യ
The moderation of comments is automated and not cleared manually by malayalam.indianexpress.com