Latest News

പൊരുതിയിട്ടും ആദ്യ ജയം കൈവിട്ട് ഗോകുലം; ചാമ്പ്യന്മാരെ തകര്‍ത്ത് കശ്മീരിന്റെ അരങ്ങേറ്റം

ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിനാണ് ഇംഫാല്‍ സാക്ഷ്യം വഹിച്ചത്. പ്രതിരോധ കോട്ട തീര്‍ത്താണ് രണ്ട് ടീമും കളിച്ചത്.

ഇംഫാല്‍: രണ്ടാം അങ്കത്തിലും ഗോകുലം കേരള എഫ്‌സിയ്ക്കു സമനില. ആദ്യ പകുതിയില്‍ മുന്നിട്ടു നിന്ന ഗോകുലത്തെ രണ്ടാം പകുതിയിലെ ഗോളോടെ നറോക്ക എഫ്‌സി സമനിലയില്‍ തളയ്ക്കുകയായിരുന്നു. മികച്ച കളി കണ്ട മത്സരത്തില്‍ ഫിനിഷിങിലെ പോരായ്മയാണ് ഗോകുലത്തിന് വെല്ലുവിളിയായത്. കേരളത്തിനായി ബോഡോയാണ് ഗോള്‍ കണ്ടെത്തിയത്.

രണ്ടാം സമനിലയോടെ പോയന്റ് പട്ടികയില്‍ ഗോകുലം അഞ്ചാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ നെറോക്ക ഒന്‍പതാം സ്ഥാനത്താണ്. മത്സരഫലം കാണിക്കുന്നത് പോലെ തന്നെ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിനാണ് ഇംഫാല്‍ സാക്ഷ്യം വഹിച്ചത്. പ്രതിരോധ കോട്ട തീര്‍ത്താണ് രണ്ട് ടീമും കളിച്ചത്.

മുപ്പത്തിയേഴാം മിനുട്ടില്‍ റാഷിദിനു പകരക്കാരനായി ബോഡോയെ കളത്തിലിറക്കിയതിനു പിന്നാലെ ഗോകുലത്തിന്റെ ആദ്യ ഗോള്‍ പിറന്നു. ബോഡോ തന്നെയാണ് ആദ്യ പകുതിക്കു തൊട്ടു മുന്‍പ് ഗോകുലത്തെ മുന്നിലെത്തിച്ചത്.

സ്വന്തം മൈതാനത്ത് ഒരു ഗോള്‍ വഴങ്ങിയ മണിപുരി ടീം രണ്ടാം പകുതിയില്‍ തുടര്‍ച്ചയായ ആക്രമണമഴിച്ചു വിട്ടത് ഗോകുലം പ്രതിരോധത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയിരുന്നു. അതിന്റെ ഭാഗമായാണ് കേരള ടീം ഗോള്‍ വഴങ്ങുന്നത്. നോറോം സിംഗിന്റെ ഷോട്ടിനു കാല്‍ വച്ച് എഡ്വാര്‍ഡോ ഫെരേരയാണ് നെറോക്കയെ ഒപ്പമെത്തിച്ചത്.

മറ്റൊരു മത്സരത്തില്‍ നിലവിലെ ലീഗ് ജേതാക്കളായ മിനര്‍വ പഞ്ചാബിനെ ഐ ലീഗില്‍ ആദ്യ മത്സരം കളിക്കുന്ന റിയല്‍ കശ്മീര്‍ ഏകപക്ഷീയമായ ഒരു ഗോളിനു തകര്‍ത്തു. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം എഴുപത്തിനാലാം മിനുട്ടില്‍ ക്രിസോയാണ് റിയല്‍ കശ്മീരിന്റെ വിജയഗോള്‍ നേടിയത്. വിജയത്തോടെ ഐ ലീഗിന് മികച്ച തുടക്കമിടാന്‍ റിയല്‍ കശ്മീരിനായി. ജയത്തോടെ പോയിന്റ് ടേബിളില്‍ നാലാമതാണ് കശ്മീരി ടീം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: I league gokulam kerala fc gets one more draw

Next Story
കോഹ്‌ലി-കേദാർ കൂട്ടുകെട്ടിൽ ഇന്ത്യയ്‌ക്ക് മികച്ച വിജയംvirat kohli, cricket
The moderation of comments is automated and not cleared manually by malayalam.indianexpress.com