കോഴിക്കോട്: ഐ-ലീ​ഗിൽ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം എഫ് സി ക്ക് തോൽവി.  രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഗോകുലം എഫ് സി  ചെന്നൈയോട് തോറ്റത്.

കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടാണിത്. മത്സരം ഗോകുലം തോറ്റതോടെ കളി കാണാനെത്തിയ ഗോകുലം 19,000 പേരും നിരാശരായി മടങ്ങി.

സ്വന്തം മൈതാനത്ത്, സ്വന്തം ആരാധകരുടെ പിന്തുണയോടെ മത്സരം ജയിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ഗോകുലം.  മത്സരത്തിന്റെ നാലാം മിനിറ്റിൽ ഗോകുലം തന്നെയാണ് ആദ്യ ഗോൾ നേടി ലീഡെടുത്തത്. ഓവർഹെഡ് കിക്കിന് ശ്രമിച്ച മലയാളി താരം അർജുൻ ജയരാജിനെ ചെന്നൈ താരം തളളിയിട്ടു. റഫറി അനുവദിച്ച പെനാൽറ്റി ഗോളാക്കി മാറ്റിയത് അന്റോണിയോ ജെർമെയ്ൻ ആണ്.

കളിയുടെ തുടക്കത്തിൽ തന്നെ എതിരാളികളെ ഞെട്ടിച്ചതിന്റെ ആവേശം പക്ഷെ അധികം നീണ്ടുനിന്നില്ല. 22-ാം മിനിറ്റിൽ പ്രവീറ്റോ രാജു ചെന്നൈക്ക് വേണ്ടി ഗോളടിച്ച് സമനില പിടിച്ചു. പിന്നീട് പത്ത് മിനിറ്റ് തികയും മുൻപ് ചെന്നൈ മത്സരത്തിൽ ലീഡെടുത്തു.

ഉറു​ഗ്വെ താരം പെഡ്രോ മാൻസിയാണ് അനയാസം ഗോകുലത്തിന്റെ വലയിലേക്ക് പന്ത് തൊടുത്തുവിട്ടു.  രണ്ടാം പകുതിയിലും മികച്ച പ്രകടനം നടത്തിയ ചെന്നൈ, 68-ാം മിനിറ്റിൽ തങ്ങളുടെ മൂന്നാം ഗോൾ നേടി. പകരക്കാരനായി കളത്തിലിറങ്ങിയ അമീറുദിൻ മൊഹയുദ്ദീനാണ് ​ഗോൾ നേടിയത്. ഗോകുലത്തിന് വേണ്ടി 70ാം മിനിറ്റിൽ മലയാളി താരം വി.പി.സുഹൈർ ഗോൾ തിരിച്ചടിച്ച് ലീഡ് താഴ്ത്തി. പക്ഷെ പിന്നീടുളള 20 മിനിറ്റിൽ ഗോൾ നേടാനായില്ല. ​

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook