ഐ ലീഗ്: ആദ്യ മത്സരത്തിൽ ഗോകുലം എഫ്‌സിക്ക് തോൽവി, കീഴടങ്ങിയത് ഒരു ഗോളിന് ലീഡ് ചെയ്‌തശേഷം

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ഗോൾ നേടി ഗോകുലം എഫ്‌സി ആരാധകരെ ആവേശത്തിലാക്കി. എന്നാൽ, ഈ ആവേശം അധികം നീണ്ടുനിന്നില്ല

കൊൽക്കത്ത: ഐ ലീഗ് മത്സരങ്ങൾക്ക് തുടക്കമായി. ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്‌സിക്ക് തോൽവി. ചെന്നൈ സിറ്റി എഫ്‌സിയോടാണ് ഗോകുലം കേരള തോൽവി വഴങ്ങിയത്. ഒരു ഗോളിന് ലീഡ് ചെയ്ത ശേഷമാണ് ഗോകുലം കേരള എഫ്‌സി തോൽവി സമ്മതിച്ചത്.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ഗോൾ നേടി ഗോകുലം എഫ്‌സി ആരാധകരെ ആവേശത്തിലാക്കി. ഡെന്നി ആന്റ്വിയിലൂടെയാണ് ഗോകുലം എഫ്‌സി ആദ്യ ഗോൾ നേടിയത്. എന്നാൽ, പിന്നീട് കളി ചെന്നൈയുടെ വരുതിയിലായി. 27-ാം മിനിറ്റിൽ പെനാൽട്ടിയിലൂടെയാണ് ചെന്നൈ സമനലി ഗോൾ നേടിയത്. ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു.

Read Also: ഇന്ത്യയ്ക്ക് തിരിച്ചടിയായി വീണ്ടും പരുക്ക്; രണ്ടാം ഇന്നിങ്സിൽ പന്തിന് പകരം സാഹ വിക്കറ്റ് കീപ്പർ

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോകുലം എഫ്‌സിയെ ഞെട്ടിച്ച് ചെന്നൈ രണ്ടാം ഗോൾ നേടി. 50-ാം മിനിറ്റിൽ വിജയ് നാഗപ്പനിലൂടെയാണ് ചെന്നൈയുടെ വിജയഗോൾ പിറന്നത്.

ഐ ലീഗിൽ കേരളത്തിന്റെ അടുത്ത മത്സരം മിനർവയ്‌ക്കെതിരെ ജനുവരി 14 നാണ്. ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: I league gokulam fc kerala vs chennai city fc match result

Next Story
ഇന്ത്യയ്ക്ക് തിരിച്ചടിയായി വീണ്ടും പരുക്ക്; രണ്ടാം ഇന്നിങ്സിൽ പന്തിന് പകരം സാഹ വിക്കറ്റ് കീപ്പർ
The moderation of comments is automated and not cleared manually by malayalam.indianexpress.com