കോ​ഴി​ക്കോ​ട്: ഐ​ലീ​ഗി​ൽ ആ​ദ്യ ഹോം ​മ​ത്സ​ര​ത്തി​ൽ ഗോ​കു​ലം കേ​ര​ള എഫ്‌സി​ക്ക് സ​മ​നി​ല. ചെ​ന്നൈ സി​റ്റി എ​ഫ്സി​യാ​ണ് ഗോ​കു​ല​ത്തെ ത​ള​ച്ച​ത്. ഇ​രു​ടീ​മും ഓ​രോ ഗോ​ൾ അ​ടി​ച്ച് സ​മ​നി​ല​പാ​ലി​ച്ചു. ര​ണ്ടു ഗോ​ളു​ക​ളും ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു.

ആദ്യ എവേ മത്സരത്തിൽ വഴങ്ങിയ തോൽവിയുടെ ക്ഷീണം മാറ്റാൻ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇറങ്ങിയ ഗോകുലം തന്നെയാണ് ആദ്യം വല ചലിപ്പിച്ചത്. 22-ാം മിനിറ്റിൽ കാമോ സ്റ്റീഫൻ ബായിയാണ് ഗോകുലത്തിനായി ആദ്യ ഗോൾ നേടിയത്.

എന്നാൽ മിനിറ്റുകൾക്കകം ജീൻ ജോച്ചിമിലൂടെ ചെന്നൈ സമനില ഗോൾ നേടി. വൻസ്‌പോൽ നൽകിയ പാസ് മികച്ച ഹെഡറിലൂടെ പോസ്‌റ്റിലെത്തിച്ചാണ് ചെന്നൈ സമനില പിടിച്ചത്. വിജയഗോളിനായി രണ്ടാം പകുതിയിൽ ഇരുടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ