ഗുരുഗ്രാം: തുടര്‍ തോല്‍വികളില്‍ നിന്നും വിജയ വഴിയിലേക്ക് തിരികെ വരാമെന്നുള്ള ഗോകുലത്തിന്റെ മോഹങ്ങള്‍ക്ക് അവസാന നിമിഷം തിരിച്ചടി. ഐലീഗ് മുന്‍ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാനിനതിരെ ഗോകുലത്തിന് 1-1 ന് സമനില വഴങ്ങേണ്ടി വന്നു.

അവസാന നിമിഷത്തിലായിരുന്നു ഗോകുലം ലീഡ് നേടിയതും സമനില വഴങ്ങിയതും. ഗോള്‍ രഹിത സമനിലയാകുമെന്ന് കരുതിയ മത്സരത്തില്‍ 84-ാം മിനുറ്റില്‍ മാര്‍ക്കസ് ജോസഫ് ഗോകുലത്തെ മുന്നിലെത്തിക്കുകയായിരുന്നു. ഇതോടെ വിജയം ഉറപ്പിച്ച ഗോകുലത്തിന് ഇഞ്ചുറി ടൈമില്‍ മിനര്‍വ തിരിച്ചടി നല്‍കുകയായിരുന്നു.

എക്‌സ്ട്രാ ടൈമിന്റെ നാലാം മിനുറ്റില്‍ ജോര്‍ജ് കാസെയ്‌ഡോ റോഡ്രിഗസാണ് മിനര്‍വയുടെ സമനില ഗോള്‍ നേടിയത്. തുടര്‍ച്ചയായ നാല് പരാജയങ്ങള്‍ക്ക് ശേഷമാണ് ഗോകുലം സമനില നേടുന്നത്. കളിയുടെ രണ്ടാം മിനുറ്റില്‍ തന്നെ ഗോകുലം മിനര്‍വയുടെ വല കുലുക്കിയിരുന്നു. എന്നാല്‍ ഗോളിയെ ഫൗള്‍ ചെയ്തതിനാല്‍ റഫറി ഗോ്ള്‍ നിഷേധിച്ചു.

തുടര്‍ന്ന് ഗോളടിക്കാനുള്ള ശ്രമങ്ങള്‍ അനവദി ഉണ്ടായെങ്കിലും ലക്ഷ്യം കാണാന്‍ ഗോകുലത്തിനായില്ല. ഒടുവില്‍ 84ാം മിനുറ്റില്‍ ജോസഫ് ലക്ഷ്യം കണ്ടു. ജോസഫിന്റെ രണ്ടാമത്തെ മത്സരമായിരുന്നു. രണ്ട് കളികളിലും ജോസഫ് ഗോള്‍ നേടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ