കൊൽക്കത്ത: ഐ ലീഗിൽ അപൂർവ നേട്ടം സ്വന്തമാക്കി ഫുട്ബോൾ പ്രേമികളുടെ കൈയടി വാങ്ങുകയാണ് ഇന്ത്യൻ താരം ബിദ്യാസാഗർ സിങ്. ഐ ലീഗിൽ എഫ്സി ട്രാവുവിന്റെ താരമാണ് ബിദ്യാസാഗർ സിങ്. ഇന്നത്തെ മത്സരത്തിൽ ഗോകുലം എഫ്സിയോട് തോറ്റെങ്കിലും ട്രാവു നിരയിൽ തലയുയർത്തിയാണ് ബിദ്യാസാഗർ സിങ് കൊൽക്കത്തയിൽ നിന്ന് മടങ്ങുന്നത്. ലീഗിൽ 12 ഗോളുകൾ നേടിയ ട്രാവുവിന്റെ ബിദ്യാസാഗർ സിങ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.
Read More: കേരള ഫുട്ബോളിന് പുതു ചരിത്രം: ഐ ലീഗ് ജേതാക്കളായി ഗോകുലം
ബിദ്യാസാഗർ സിങ്ങിന്റെ ഗോൾഡൻ ബൂട്ട് നേട്ടത്തിനു ഒരു പ്രത്യേകതയുണ്ട്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഒറ്റയ്ക്ക് ഐ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുന്നത്. സാക്ഷാൽ സുനിൽ ഛേത്രിയുടെ റെക്കോർഡാണ് ബിദ്യാസാഗർ സിങ് മറികടന്നത്. 2013-14 സീസണില്‍ സുനില്‍ ഛേത്രി ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം നേടിയിട്ടുണ്ടെങ്കിലും വേറെ രണ്ട് താരങ്ങൾക്കൊപ്പം നേട്ടം പങ്കുവയ്ക്കേണ്ടി വന്നു. 14 ഗോളുകളുമായാണ് അന്ന് ബെംഗളൂരു എഫ്സിക്ക് വേണ്ടി കളിച്ച സുനിൽ ഛേത്രി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത് അന്ന് കോര്‍ണെല്‍ ഗ്ലെന്‍, ഡാരല്‍ ടഫി എന്നിവരും ഛേത്രിക്കൊപ്പം ഗോൾഡൻ ബൂട്ടിന് അർഹരായി.
Read More: കേരള ഫുട്ബോളിന് അഭിമാനമായി ഗോകുലം എഫ് സി; എഴുതിയത് പുതുചരിത്രം