/indian-express-malayalam/media/media_files/uploads/2020/10/sachin-sanju.jpg)
രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിൽ അതിശയകരമായ ക്യാച്ചെടുക്കുന്നതിനിടെ തലയിടിച്ച് നിലത്തു വീണ സഞ്ജു സാസംണിന്റെ വേദന പങ്കുവച്ച് ബാറ്റിങ് ഐക്കൺ സച്ചിൻ ടെൻഡുക്കർ.
ടോം കറനെറിഞ്ഞ 18-ാം ഓവറിലായിരുന്നു സംഭവം. ഓവറിന്റെ അവസാന പന്തിൽ കറനെ ബൗണ്ടറി പായിക്കാനുള്ള ശ്രമം സഞ്ജു അനായാസം തടയുകയായിരുന്നു. വായുവിൽ ഉയർന്നു ചാടിയ സഞ്ജു കൃത്യമായി പന്ത് കൈപ്പിടിയിലൊതുക്കുകയും ലാൻഡ് ചെയ്യുകയും ചെയ്തു. എന്നാൽ ക്യാച്ചെടുക്കുന്നതിനിടെ സഞ്ജുവിന് സാരമായി പരുക്കേൽക്കുകയും ചെയ്തു. താരത്തിന്റെ തല നിലത്ത് ഇടിക്കുകയായിരുന്നു. ഒയിൻ മോർഗനൊപ്പം ചേർന്ന് കമ്മിൻസ് തകർപ്പനടികൾക്ക് ശ്രമിക്കുന്നതിനിടയിലാണ് സഞ്ജുവിന്റെ ക്യാച്ച് കൂട്ടുക്കെട്ട് തകർത്തത്. ഇതിനുമുമ്പും പല തവണ ഫീൽഡിൽ അവിസ്മരണീയ പ്രകടനവുമായി ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ചിട്ടുള്ള താരമാണ് സഞ്ജു.
Read More: സൂപ്പർ സഞ്ജു; പാറ്റ് കമ്മിൻസിനെ പറന്ന് പിടിച്ച് മലയാളി താരം, വീഡിയോ
സഞ്ജുവിന്റെ ക്യാച്ചിന്റെ തൊട്ടുപിന്നാലെയായിരുന്നു ട്വിറ്ററിലൂടെയുള്ള​ സച്ചിന്റെ പ്രതികരണം. തലയിൽ അത്തരത്തിൽ പ്രഹരമേറ്റതിന്റെ ആഘാതവും അതിന്റെ അനന്തരഫലങ്ങളും തനിക്ക് മനസിലാകുമെന്ന് സച്ചിൽ പറഞ്ഞു. 1992 ലെ ലോകകപ്പിനിടെ സമാനമായ അവസ്ഥ തനിക്ക് നേരിടേണ്ടി വന്നതിന്റെ വീഡിയോയും സച്ചിൻ പങ്കുവച്ചിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ സമാനമായ ക്യാച്ചായിരുന്നു ഫിൽ സിമ്മൺസിനെതിരെ സച്ചിൻ നേടിയത്.
Brilliant catch by @IamSanjuSamson!
I know how much it hurts when you bang your head like this on the ground. I experienced it in the 1992 World Cup in our match against the WI when I took a catch. #IPL2020#RRvKKR
— Sachin Tendulkar (@sachin_rt) September 30, 2020
1992 - @sachin_rt
2020- @IamSanjuSamsonhttps://t.co/u0N8Qq2wIipic.twitter.com/gyTxOAOOdC
— Mubin (@__mubean__) September 30, 2020
സഞ്ജുവിന്റെ ക്യാച്ചിന്റെ തൊട്ടു പിന്നാലെയായിരുന്നു ട്വിറ്ററിലൂടെയുള്ള​ സച്ചിന്റെ പ്രതികരണം. തലയിൽ അത്തരത്തിൽ പ്രഹരമേറ്റതിന്റെ ആഘാതവും അതിന്റെ അനന്തരഫലങ്ങളും തനിക്ക് മനസിലാകുമെന്ന് സച്ചിൽ പറഞ്ഞു. 1992 ലെ ലോകകപ്പിനിടെ സമാനമായ അവസ്ഥ തനിക്ക് നേരിടേണ്ടി വന്നതിന്റെ വീഡിയോയും സച്ചിൻ പങ്കുവച്ചിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ സമാനമായ ക്യാച്ചായിരുന്നു ഫിൽ സിമ്മൺസിനെതിരെ സച്ചിൻ നേടിയത്.
Read in English: ‘I know how much it hurts’: Sachin Tendulkar on Sanju Samson’s effort in the field
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.