ഏഷ്യ കപ്പിലെ ഹോങ്കോങിനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെ മികച്ച ഇന്നിംഗ്സാണ് ഇന്ത്യയെ വലിയ സ്കോറിലേക്കെത്തിച്ചത്. മത്സരത്തില്‍ പുറത്താകാതെ 26 പന്തില്‍ നിന്ന് 68 റണ്‍സാണ് താരം നേടിയത്. സൂര്യകമാറിന് ഒപ്പം വിരാട് കോഹ്ലി(44 പന്തില്‍ നിന്ന് 59) യുടെ ഇന്നിംഗ്സും മത്സരത്തില്‍ നിര്‍ണായകമായി.
ഇന്നിംഗ്സിന്റെ അവസാനം സൂര്യകുമാറിനെ വണങ്ങുന്ന കോഹ്ലിയുടെ ആംഗ്യം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. മത്സരത്തില്‍ ഇന്ത്യ വിജയിച്ച ശേഷവും സൂര്യകുമാറിനെ പ്രശംസിക്കുകയാണ് കോഹ്ലി. നോണ്‍-സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് 250-ല്‍ കൂടുതല്‍ സ്ട്രൈക്ക് റേറ്റില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്ററുടെ പ്രകടനം കണ്ടതിന്റെ അനുഭവമാണ് ബിസിസിഐക്ക് നല്കിയ വീഡിയോയില്‍ കോഹ്ലി പങ്കുവെച്ചിരിക്കുന്നത്.
സൂര്യകുമാറിന്റെ സാന്നിധ്യം ബാറ്റിങില്‍ വേഗത ലഭിച്ചു. എന്നാല്‍ ഇന്നിംഗ്സ് സ്ഥിരപ്പെടുത്തുകയും തനിക്കൊപ്പം ബാറ്റ് ചെയ്യുന്നവരുമായി ഒരു മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയുമാണ് എന്റെ ജോലിയെന്ന് എനിക്കറിയാമായിരുന്നു. അതിനിടയില്‍, സാഹചര്യം എന്നെ അനുവദിക്കുമ്പോള്‍, ഒരു റിസ്ക് എടുത്ത് ഇടയ്ക്കിടെ ഒരു ബൗണ്ടറി അടിക്കുക. മധ്യനിരയില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ വന്നത് ബാറ്റിങ് എളുപ്പമാക്കിയെന്നും’ കോഹ്ലി പറഞ്ഞു.
‘നോണ്‍സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് കാണാന്‍ ഇത് ഉജ്ജ്വലമായ പ്രകടനമായിരുന്നു, നിങ്ങള്‍ ഞങ്ങള്‍ക്കെതിരെ ഐപിഎല്ലില്‍ കളിക്കുമ്പോഴോ അല്ലെങ്കില്‍ ഒരുപാട് ടീമുകളോട് കളിക്കുമ്പോഴോ ദൂരെ നിന്ന് പലതും ഞാന്‍ കണ്ടു, പക്ഷേ ഇത് വളരെ അടുത്ത് നിന്ന് കാണുന്നത് എന്റെ ആദ്യ അനുഭവമായിരുന്നു,’കോഹ്ലി കൂട്ടിച്ചേര്‍ത്തു. അതേസമയം സൂര്യകുമാറിനോട് തന്റെ ഇന്നിംഗ്സ് എങ്ങനെ ക്രമീകരിച്ചു എന്നതിനെക്കുറിച്ചും തയ്യാറെടുപ്പിനെക്കുറിച്ചും മാനസികാവസ്ഥയെക്കുറിച്ചും ചോദിച്ചപ്പോള്‍ തനിക്ക് അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യാന്‍ ഇഷ്ടമായിരുന്നു…’ കോഹ്ലിയെ ചൂണ്ടി സൂര്യകുമാര്‍ പറഞ്ഞു.
‘ഞാന്‍ അകത്ത് ഇരിക്കുമ്പോള്‍, ഞാന്‍, ഋഷഭ്, വിക്കറ്റ് അല്‍പ്പം മന്ദഗതിയിലായതിനാല്‍ ഈ കളി എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ചായിരുന്നു ഞങ്ങള്‍ സംസാരിച്ചത്. ഞാന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍, ഞാന്‍ എന്താണ് ചെയ്യുന്നത്, എന്താണ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നത്. ഞാന്അതിന് ശ്രമിച്ചു, അതിനാല്‍, ഇത് വളരെ ലളിതമായ ഒന്നായിരുന്നു, ആദ്യത്തെ 10 പന്തുകള്‍ നേരിടുമ്പോള്‍, ആ സമയത്ത് മൂന്ന്-4 ബൗണ്ടറികള്‍ അടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അത് ഫലം കണ്ടപ്പോള്‍ ഞാന്‍ ബാറ്റിംഗ് തുടര്‍ന്നു. വേഗത്തില്‍ റണ്ണടിക്കുന്നതില്‍ കോഹ്ലിയുടെ സാന്നിധ്യം എങ്ങനെ പ്രയോജനം ചെയ്തുവെന്നും സൂര്യകുമാര്‍ വിശദീകരിച്ചു.
”ആ നിമിഷം, എനിക്ക് നിങ്ങളെ അവിടെ ആവശ്യമാണെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ നിങ്ങശോട് ഒരറ്റത്ത് നിന്ന് ബാറ്റ് ചെയ്യാന്‍ പറഞ്ഞത്. ഞാന്‍ നിങ്ങളെ ഒരുപാട് തവണ കണ്ടിട്ടുള്ളതിനാല്‍ നിങ്ങള്‍ 30-35 പന്തുകള്‍ ബാറ്റ് ചെയ്യുമ്പോള്‍, നിങ്ങളുടെ അടുത്ത 10 പന്തുകള്‍ നിങ്ങള്‍ ബാറ്റ് ചെയ്യുന്നത് 200-250 സ്ട്രൈക്ക് റേറ്റിലാണ്. അതിനാല്‍ നിങ്ങള്‍ അവിടെ നില്‍ക്കേണ്ടത് എനിക്ക് പ്രധാനമായിരുന്നു, അതിനാല്‍ ഞാന്‍ 20-ാം ഓവര്‍ വരെ സ്വതന്ത്രമായി ബാറ്റ് ചെയ്യും” സൂര്യകുമാര്‍ പറഞ്ഞു.