മലയാളികളുടെ അല്ല, ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ പ്രിയ താരമാണ് സി.കെ വിനീത്. കണ്ണൂർ സ്വദേശിയായ വിനീത് എതിരാളികളുടെ പേടി സ്വപ്നമാണ്. കളത്തിൽ ഗൗരവമേറിയ കളിക്കാരനാണെങ്കിലും പുറത്ത് പച്ചയായ മനുഷ്യനാണ് സി.കെ വിനീത്.

നാട്ടിൽ കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം അവധി ആഘോഷിക്കുന്ന വിനീതിന്റെ പുതിയ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. കുടംബ സ്വത്തായ പാടത്ത് നിലം ഉഴുതാൻ സഹായിക്കുന്ന ചിത്രങ്ങളാണ് വിനീത് ഇൻസ്റ്റഗ്രാമിൽ പങ്ക്‌വച്ചത്.

വീട്ടിൽ എത്തിയാൽ താൻ എപ്പോഴും കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധചെലുത്താറുണ്ടെന്നും. പാടത്ത് അച്ഛനെ സഹായിക്കാറുണ്ട് എന്നും വിനീത് പറയുന്നു.

പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന വിനീത് ഇപ്പോൾ കണ്ണൂരാണ് ഉള്ളത്. വിശ്രമ ജീവിതം ആഘോഷിക്കുകയാണ് എന്നും, കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ വളരെ വലുതാണ് എന്നും സി.കെ വിനീത് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ