ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടി20യില്‍ തന്റെ വിമര്‍ശകര്‍ക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് ഋഷഭ് പന്ത്. പതിവ് പോലെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താകാതെ നിലയുറപ്പിച്ചും ആക്രമിച്ചും കളിച്ച പന്ത് അര്‍ധ സെഞ്ചുറിയുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

വിമര്‍ശനങ്ങള്‍ തന്നെ അധികം ബാധിക്കാറില്ലെന്നും തന്റെ പ്ലാനുകളിലും രീതികളിലും വിശ്വസിക്കുകയായിരുന്നു എന്നാണ് പന്ത് പറയുന്നത്. മത്സരശേഷം രോഹിത് ശര്‍മ്മയോടായാണ് പന്ത് തന്റെ മനസ് തുറന്നത്.

”രോഹിത് ഭായി, എന്റെ പ്രോസസിലാണ് ഞാന്‍ കുറേനാളായി വിശ്വസിക്കുന്നത്. സ്‌കോര്‍ നേടാനാകുന്നില്ലെങ്കിലും അത് തുടരുകയായിരുന്നു. ഇന്നതിന്റെ ഫലം കിട്ടി. ക്രീസിലുള്‌ളപ്പോള്‍ ഞാന്‍ ഓര്‍ത്തത് നല്ല കൂട്ടുകെട്ടിനെ കുറിച്ചും പിന്നീട് ഇന്നിങ്‌സ് വേഗത്തിലാക്കുന്നതിന കുറിച്ചുമാണ്” പന്ത് പറഞ്ഞു. മത്സര ശേഷം ബിസിസിഐയ്ക്ക് രോഹിത് ശര്‍മ്മയോടാണ് താരം മനസ് തുറന്നത്.


അതേസമയം, തന്റെ പ്ലാനുകള്‍ വിജയിക്കാതെ വരുമ്പോള്‍ നിരാശപ്പെടാറുണ്ടെന്നും എന്നാല്‍ അതേ പ്ലാന്‍ തുടരുന്നതോടെ വിജയിക്കുമെന്നും പന്ത് പറഞ്ഞു.

”പ്ലാനുകള്‍ നടക്കാതെ വരുമ്പോള്‍ തീര്‍ച്ചയായും എനിക്ക് വിഷമം തോന്നും. പക്ഷെ അപ്പോള്‍ എന്ത് ചെയ്യാമായിരുന്നുവെന്നും ആലോചിക്കും. എല്ലായിപ്പോഴും ശരിയായ തീരുമാനം തന്നെ നടപ്പിലാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പക്ഷെ എന്റെ പ്രോസസിലും കഴിവിലും വിശ്വസിക്കണം” താരം വ്യക്തമാക്കുന്നു.

”എന്നിലുള്ള പ്രതീക്ഷകള്‍ ചിലപ്പോഴൊക്കെ എന്നെ സമ്മര്‍ദ്ദത്തിലാക്കും. പക്ഷെ ചിലപ്പോള്‍ ഞാനത് ആസ്വദിക്കാറുണ്ട്. സീനിയര്‍ താരങ്ങളും ടീം പിന്തുണ നല്‍കുമ്പോള്‍ ആത്മവിശ്വാസം ലഭിക്കും. കുറിച്ച് ഇന്നിങ്‌സുകള്‍ പരാജയപ്പെട്ടാന്‍ പോലും അവര്‍ പിന്തുണയ്ക്കുമെന്ന് അറിയമെങ്കില്‍ ആത്മവിശ്വാസം തകരില്ല. ഭാവിയില്‍ ടീമിനെ ജയിപ്പിക്കാനാകുമെന്ന് വിശ്വസിക്കുന്നു” പന്ത് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook