ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഖേല്‍ രത്‌നാ പുരസ്‌കാര പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കിയതെന്ന് പാരലിമ്പിക്സില്‍ ചരിത്ര നേട്ടം കുറിച്ച ഇന്ത്യന്‍ കായിക താരം ദീപാ മാലിക്. പാരലിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ് ദീപാ മാലിക്. 2016ലാണ് എഫ്-35 വിഭാഗത്തില്‍ 4.61 മീറ്റര്‍ ദൂരം കണ്ടെത്തി ദീ നേട്ടം കൊയ്തത്.

പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്റെ പേരില്ല എന്നറിഞ്ഞത് വലിയ ഞെട്ടലും വേദനയുമുണ്ടാക്കി. തനിക്കൊപ്പം മത്സരിച്ച് മെഡല്‍ നേടിയ മറ്റു മൂന്നു പേര്‍ക്കും പുരസ്‌കാരം നല്‍കിയിരുന്നു. ദേശീയ അന്തര്‍ദേശീയ തലത്തില്‍ 54 സ്വര്‍ണ മെഡലുകള്‍ വാരിക്കൂട്ടിയ താരമാണ് ദീപാ മാലിക്. പാരാലിമ്പിക്‌സില്‍ മെഡല്‍ നേടിയ ആദ്യ വനിതാ താരമായിട്ടു പോലും തന്നെ ഒഴിവാക്കി എന്നത് വല്ലാത്ത വിഷമമുണ്ടാക്കിയെന്ന് ദീപാ മാലിക് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

പുരസ്‌കാരം നേടിയ മറ്റ് താരങ്ങളോട് തികഞ്ഞ ബഹുമാനമുണ്ട്. പക്ഷെ തന്റെ പ്രയത്‌നം എന്തുകൊണ്ട് കാണാതെ പോയി എന്നു മനസിലാകുന്നില്ല. വെള്ളി മെഡല്‍ എന്നത് അത്ര മോശമാണോ? അധികാരികളുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നില്ലെങ്കിലും തീരുമാനം വിഷമിപ്പിച്ചതായി ദീപാ മാലിക് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ