എന്റെ മകൻ എപ്പോഴാണ് വീണ്ടും അവന്റെ അച്ഛനെ കാണുക എന്നറിയില്ല: സാനിയ മിർസ

സാനിയയും മകൻ ഇസ്‌ഹാനും ഹൈദരാബാദിലും, സാനിയയുടെ ഭർത്താവും ക്രിക്കറ്റ് താരവുമായ ഷോയിബ് മാലിക് അങ്ങ് പാക്കിസ്ഥാനിലുമാണ്.

sania mirza, sania mirza interview, sania mirza son, sania mirza son izhaan, sania mirza lockdown, sania mirza covid 19, sania mirza shoaib malik, tennis news

എല്ലാവരേയും പോലെ, കോവിഡ് വ്യാപനവും തുടർന്നുള്ള ലോക്ക്ഡൗണുമെല്ലാം ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയിലും ഏറെ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ വൈറസിന്റെ അജ്ഞാത സ്വഭാവമോ വീടിനുള്ളിൽ ഇരിക്കുന്നതോ ഒന്നുമല്ല സാനിയയെ വിഷമിപ്പിക്കുന്നത്, കുടുംബമാണ്. സാനിയയും മകൻ ഇസ്‌ഹാനും ഹൈദരാബാദിലും, സാനിയയുടെ ഭർത്താവും ക്രിക്കറ്റ് താരവുമായ ഷോയിബ് മാലിക് അങ്ങ് പാക്കിസ്ഥാനിലുമാണ്.

Read More: ഭർത്താവ് മോശം പ്രകടനം നടത്തിയാലും പഴി ഭാര്യയ്‌ക്ക്: സാനിയ മിർസ

രണ്ട് വർഷത്തിന് ശേഷം ജനുവരിയിൽ ടെന്നീസ് കോർട്ടിൽ തിരിച്ചെത്തിയ സാനിയ, ടൂർണമെന്റുകളിൽ നിർത്താതെ യാത്ര ചെയ്യുകയായിരുന്നു. വൈറസിന് പിടികൊടുക്കാതെ ലോക്ക്ഡൗൺ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് യുഎസിൽ നിന്ന് നാട്ടിലേക്ക് മടങ്ങി. ഈസമയം മാലിക് പാകിസ്ഥാൻ സൂപ്പർ ലീഗിൽ മത്സരിക്കുകയായിരുന്നു.

“അതിനാൽ അദ്ദേഹം പാകിസ്ഥാനിൽ കുടുങ്ങി, ഞാൻ ഇവിടെയും. ഞങ്ങൾക്ക് ഒരു ചെറിയ കുട്ടി ഉള്ളതിനാൽ ഈ അവസ്ഥ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇസ്‌ഹാന് എപ്പോഴാണ് പിതാവിനെ വീണ്ടും കാണാൻ കഴിയുകയെന്ന് അറിയില്ല,” ഫെയ്സ്ബുക്ക് ലൈവിൽ ഇന്ത്യൻ എക്‌സ്‌പ്രസുമായുള്ള സംഭാഷണത്തിൽ സാനിയ പറഞ്ഞു. “ഞങ്ങൾ വളരെ പോസിറ്റീവും പ്രാക്ടിക്കലുമായ ആളുകളാണ്. അദ്ദേഹത്തിന് 65 വയസ്സിനു മുകളിലുള്ള ഒരു അമ്മയുണ്ട്, അതിനാൽ അദ്ദേഹം അവിടെ ഉണ്ടായിരിക്കണം. ഈ അവസ്ഥ മാറി ഇതിൽ നിന്നും പുറത്ത് കടക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു,” സാനിയ പറഞ്ഞു.

ഒരേസമയം ഒന്നിലധികം വികാരങ്ങളാണ് സാനിയയുടെ മനസിലൂടെ കയറിയിറങ്ങുന്നത്. ടെന്നീസ് എന്നത് അതിൽ എവിടേയും ഇപ്പോൾ ഇല്ല. “സാധാരണ എനിക്ക് ഉത്കണ്‌ഠയുടെ പ്രശ്നങ്ങൾ ഇല്ലാത്തതാണ്. എന്നാൽ കുറച്ചുദിവസം മുമ്പ് ഒരു കാരണവുമില്ലാതെ എനിക്ക് വല്ലാത്ത ആശങ്ക തോന്നി. വളരെയധികം അനിശ്ചിതത്വമാണ് ചുറ്റും. ഞാൻ വെറുതേ കിടന്ന് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. വീട്ടിൽ ഒരു ചെറിയ കുട്ടിയുണ്ട്. സ്വയം എങ്ങനെ സംരക്ഷിക്കാമെന്നും കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കാമെന്നും നിങ്ങൾക്കറഇയില്ല. നിങ്ങൾക്ക് പ്രായമായ മാതാപിതാക്കളുണ്ട്. അപ്പോൾ, നിങ്ങൾ ശരിക്കും ജോലിയെക്കുറിച്ചോ ടെന്നീസിനെക്കുറിച്ചോ ചിന്തിക്കില്ല.”

ഇത് അതിജീവനത്തെക്കുറിച്ചാണ്, അവർ കൂട്ടിച്ചേർക്കുന്നു. ലോക്ക്ഡൗൺ ഏറ്റവുമധികം ബാധിച്ചത് കുടിയേറ്റ തൊഴിലാളികളെയാണ്. അവരുടെ ദുരവസ്ഥ തന്റെ ഹൃദയം തകർക്കുന്നുവെന്ന് സാനിയ. ഈ റംസാൻ മാസത്തിൽ, സാനിയ ഫണ്ട് സ്വരൂപിച്ച് സകാത്ത് (ചാരിറ്റി) ചെയ്യുന്നുണ്ട്. എന്നാൽ ആവശ്യമുള്ളവരെ സഹായിക്കാൻ അത് മതിയോ എന്ന് സാനിയയ്ക്ക് ഉറപ്പില്ല. “അവരുടെ വീഡിയോകൾ കാണുമ്പോൾ ഇത്രയധികം പ്രിവിലേജ് അനുഭവിക്കുന്നതിൽ കുറ്റബോധം തോന്നുന്നു,” സാനിയ പറഞ്ഞു.

Read in English: ‘I don’t know when my son will be able to see his father again’: Sania Mirza

Web Title: I dont know when my son will be able to see his father again sania mirza

Next Story
ഇനി അത് നടക്കില്ല; ധോണിയുടെ മിന്നൽ സ്റ്റമ്പിങ്ങിന് ബംഗ്ലാദേശ് താരം നൽകിയ മറുപടി
The moderation of comments is automated and not cleared manually by malayalam.indianexpress.com