ന്യൂഡൽഹി: ഫിറോസ് ഷാ കോട്‍ലയിലെ വായു മലിനീകരണത്തെ സംബന്ധിച്ച് ശ്രീലങ്കൻ ടീം ഐസിസിയ്ക്ക് പരാതി നൽകി. ശ്രീലങ്കൻ കായിക മന്ത്രി ദയാസിരി ജയസേകരയാണ് ഐസിസിക്ക് ഔദ്യോഗികമായി നൽകിയത്. നാലോളം താരങ്ങള്‍ക്ക് ഛര്‍ദ്ദിയും അസ്വാസ്ഥ്യവും പിടിപ്പെട്ടുവെന്നും ഇങ്ങനെ അപകടകരമായ വിധത്തിലുള്ള സാഹചര്യങ്ങളില്‍ ക്രിക്കറ്റ് കളിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

ശ്വാസതടസ്സം നേരിട്ട ലങ്കന്‍ താരങ്ങള്‍ മാസ്ക് ധരിച്ചാണ് മത്സരത്തിനു ഇറങ്ങിയത്. ഒരു ഘട്ടത്തില്‍ പലതാരങ്ങളും ഗ്രൗണ്ട് വിട്ടപ്പോള്‍ ഫീല്‍ഡര്‍മാരില്ലാത്ത അവസ്ഥയിലേക്കും ലങ്ക നീങ്ങി. പല ലങ്കൻ താരങ്ങൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ സുരങ്ക ലക്മൽ മൈതാനത്ത് ഛർദ്ദിച്ചിരുന്നു. ഇന്ത്യൻ താരം മുഹമ്മദ് ഷമിക്കും സമാന അനുഭവം നേരിടേണ്ടി വന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ