ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനങ്ങള്‍ കാഴ്ച വച്ചിട്ടുള്ള താരമാണ് സ്പിന്നര്‍ അമിത് മിശ്ര. മൂന്ന് ഹാട്രിക്കുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.
പക്ഷേ, അദ്ദേഹം കുറച്ചു കാലമായി ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താണ്. എങ്കിലും തനിക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. അതിനായി കഠിന പരിശീലനവും നടത്തുന്നുണ്ട് 37 വയസ്സുകാരനായ ലെഗ് സ്പിന്നര്‍. 2017 ഫെബ്രുവരിയിലാണ് അദ്ദേഹം ഇന്ത്യയ്ക്കായി അവസാനത്തെ ടി20 കളിച്ചത്. ടെസ്റ്റില്‍ കളിച്ചത് 2016-ലും.
ഐപിഎല്ലിനുവേണ്ടി മാത്രമല്ല താന്‍ കളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ടീമിലേക്കുള്ള വിളി എപ്പോള്‍ എത്തിയാലും ചേരാനായി തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചുവരാന്‍ തനിക്കു കഴിയുമെന്നും അദ്ദേഹം ക്രിക്കറ്റ്.കോമിനോട് പറഞ്ഞു.
Read Also: ഐസിസി റാങ്കിങ്: വിരാടും രോഹിതും ഒന്നും രണ്ടും സ്ഥാനങ്ങള്‍ തിരിച്ചുപിടിച്ചു
ഓരോ തവണ പിന്തള്ളപ്പെടുമ്പോഴും തന്റെ കഴിവുകള്‍ ശക്തിപ്പെടുത്താനാണ് താന്‍ ശ്രമിക്കുന്നത്. നെഗറ്റിവിറ്റിയില്‍ നിന്നും അകന്ന് നില്‍ക്കാനാണ് ശ്രമിക്കുന്നത്. സ്വയം പ്രചോദനമേകുന്നത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
36 ഏകദിനങ്ങള്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ച അദ്ദേഹം 64 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
ഒരാളുടെ പ്രകടനത്തെ വിലയിരുത്താന്‍ പ്രായം ഒരു ഘടകം ആകരുതെന്ന് അദ്ദേഹം പറഞ്ഞു.
Read in English: I am still hopeful of making an India comeback: Amit Mishra