scorecardresearch
Latest News

‘ഞാന്‍ വിരമിച്ചിട്ടില്ല’; തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കി സെറീന വില്യംസ്

ടെന്നീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് സെറീനയെ കണക്കാക്കുന്നത്. 23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാണ് സ്വന്തമായുള്ളത്

‘ഞാന്‍ വിരമിച്ചിട്ടില്ല’; തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കി സെറീന വില്യംസ്

താന്‍ വിരമിച്ചിട്ടില്ലെന്നും കളത്തിലേക്ക് തിരികെ എത്താനുള്ള സാധ്യതകള്‍ കൂടുതലാണെന്നും അമേരിക്കന്‍ ടെന്നീസ് ഇതിഹാസം സെറീന വില്യംസ്.

“ഞാന്‍ വിരമിച്ചിട്ടില്ല”, തന്റെ കമ്പനിയായ സെറീന വെന്‍ചുവേഴ്സിന്റെ പ്രൊമോഷന്റെ ഭാഗമായി സാന്‍ ഫ്രാന്‍സിസ്കോയില്‍ നടന്ന പരിപാടിയില്‍ താരം പറഞ്ഞു.

“ഞാന്‍ തിരിച്ചുവരാനുള്ള സാധ്യതകള്‍ കൂടുതലാണ്. നിങ്ങള്‍ക്കെന്റെ വീട്ടിലേക്ക് വരാം, അവിടെ എനിക്ക് കോര്‍ട്ടുണ്ട്,” സെറീന കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഓഗസ്റ്റിലാണ് ടെന്നീസില്‍ നിന്ന് ഇടവേള എടുക്കുന്നതായി സെറീന സൂചന നല്‍കിയത്. എന്നാല്‍ യുഎസ് ഓപ്പണ്‍ തന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്നതില്‍ താരം സ്ഥിരീകരണം നടത്തിയിരുന്നില്ല. യുഎസ് ഓപ്പണിലെ ഓരോ മത്സരത്തിനും സെറീനയ്ക്ക് വമ്പന്‍ വരവേല്‍പ്പായിരുന്നു ആരാധകര്‍ നല്‍കിയത്. മൂന്നാം റൗണ്ടില്‍ ഇതിഹാസം പുറത്താവുകയും ചെയ്തു.

ടെന്നീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് സെറീനയെ കണക്കാക്കുന്നത്. 23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാണ് സ്വന്തമായുള്ളത്.

“ഞാന്‍ വിരമിക്കലിനെക്കുറിച്ച് ശരിക്കും ചിന്തിച്ചിട്ടില്ല,” സെറീന പറഞ്ഞു.

“ഞാൻ കഴിഞ്ഞ ദിവസം കോർട്ടിൽ പോയി, എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു മത്സരത്തിനായി കളിക്കുന്നില്ല എന്ന് തോന്നി, അത് ശരിക്കും വിചിത്രമായിരുന്നു,” സെറീന കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: I am not retired serena williams hints return