ക്രിക്കറ്റിനോടുള്ള തന്റെ സമീപനം വ്യക്തമാക്കി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ആള്‍ക്കൂട്ടത്തിന്റെ കയ്യടിക്കുവേണ്ടി കളിക്കാന്‍ തന്നെ കിട്ടില്ലെന്ന് വിരാട് കോഹ്ലി പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20 മത്സരത്തില്‍ വിജയിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ആള്‍ക്കൂട്ടത്തെ രസിപ്പിക്കാനും അവരുടെ കയ്യടി കിട്ടാനും വേണ്ടി കളിക്കാന്‍ എനിക്ക് സാധിക്കില്ല. ക്രിക്കറ്റില്‍ എനിക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. ടീം വിജയിക്കുന്നതില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. രാജ്യത്തിനുവേണ്ടി മത്സരങ്ങള്‍ വിജയിപ്പിക്കുകയാണ് എന്റെ ജോലി. വായുവിലൂടെ പന്ത് അടിച്ചുവിട്ട് കാണികളെ രസിപ്പിക്കുന്നതിലും അവരുടെ കയ്യടി വാങ്ങുന്നതിലുമല്ല എന്റെ ശ്രദ്ധ” കോഹ്ലി പറഞ്ഞു.
Read Also: കളി എന്നോട് വേണ്ട വില്യംസ്; പക വീട്ടാനുള്ളതാണ്, വൈറല്‍ വീഡിയോ
“എന്റെ ജോലിയിലാണ് ഞാന്‍ എപ്പോഴും ശ്രദ്ധിക്കുന്നത്. ടി20 ആയതുകൊണ്ട് ചുമ്മാ വന്ന് പന്ത് അടിച്ചുകളയുന്നതില് താല്പര്യമില്ല. ഞാന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും കളിക്കുന്നുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ടീമിനു വേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം. ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ മാത്രം സ്പെഷ്യലിസ്റ്റ് ആവാന്‍ എനിക്ക് താല്പര്യമില്ല. സാഹചര്യത്തിനനുസരിച്ച് കളിക്കാനാണ് താല്പര്യം” വിരാട് കോഹ്ലി വ്യക്തമാക്കി.
ഹെെദരാബാദ് ടി20 യിൽ മികച്ച പ്രകടനമാണ് വിരാട് കോഹ്ലി നടത്തിയത്. ബൗളര്‍മാരെ കോഹ്ലി തലങ്ങും വിലങ്ങും ഓടിച്ചു. വേറെ ആരോട് വീറും വാശിയും കാണിച്ചാലും കോഹ്ലിയോട് മുട്ടാൻ ഞങ്ങളില്ലേ എന്ന മട്ടിലാണ് വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ മത്സരശേഷം കൂടാരം കയറിയത്. വെറും 50 പന്തില്‍ നിന്ന് വിരാട് കോഹ്ലി 94 റണ്‍സ് നേടിയത്.
Read Also: കൊടുങ്കാറ്റായി കോഹ്ലി; വാലുമടക്കിയോടി കരീബിയൻ പട
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20 മത്സരം ഇന്ത്യ വിജയിക്കുമ്പോള്‍ കോഹ്ലി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ആറ് സിക്സുകളും ആറ് ഫോറുകളുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഈ ഇന്നിങ്സിനിടയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് കോഹ്ലിയുടെ നോട്ട്ബുക്ക് സെലിബ്രേഷനാണ്. രണ്ട് വര്‍ഷം മുന്‍പുള്ള കടത്തിന് മുതലും പലിശയുമടക്കം കോഹ്ലി നല്കി. വിന്‍ഡീസ് താരം കെസ്രിക് വില്യംസിനുള്ള മറുപടിയായിരുന്നു കോഹ്ലിയുടെ നോട്ട്ബുക്ക് സെലിബ്രേഷന്.
വില്യംസ് എറിഞ്ഞ 16-ാം ഓവറിലായിരുന്നു ആവേശകരമായ സംഭവം. വില്യംസിനെ കൂറ്റന്‍ സിക്സര്‍ പറത്തിയ ശേഷം കോഹ്ലി നോട്ട്ബുക്ക് ആഘോഷം നടത്തി. സ്റ്റേഡിയത്തിലുള്ളവരെല്ലാം ആവേശംകൊണ്ടു. കോഹ്ലിയുടെ ആഘോഷം കണ്ട വില്യംസ് താടിയ്ക്ക് കൈവച്ചു. നോട്ട്ബുക്ക് സെലിബ്രേഷന് കണ്ടുനിന്ന് വെസ്റ്റ് ഇന്‍ഡീസ് താരങ്ങളും അന്താളിച്ചു നിന്നു.
Another Day Another Celebration King Kohli #TeamIndia #INDvWI #ViratKohli #KingKohli #Celebration
Video by //t.co/2Li4qZJKpZ pic.twitter.com/mquJRr3YKI
— MD.Sharique (@IamMDsharique) December 6, 2019
ടി20 മത്സരത്തിനു ശേഷം നോട്ട്ബുക്ക് സെലിബ്രേഷനെ കുറിച്ച് കോഹ്ലി തന്നെ വിശദീകരിച്ചു. 2017 ലെ ജമൈക്ക ടി20 മത്സരത്തില്‍ വിരാട് കോഹ്ലിയുടെ വിക്കറ്റ് സ്വന്തമാക്കിയ ശേഷം വില്യംസ് നോട്ട്ബുക്ക് സെലിബ്രേഷന് നടത്തിയാണ് താരത്തെ യാത്രയാക്കിയത്. അന്ന് 29 റണ്‍സിലാണ് കോഹ്ലി പുറത്തായത്. ഇതിനുള്ള മറുപടിയായിരുന്നു ഹൈദരാബാദില്‍ താന്‍ നല്‍കിയതെന്ന് കോഹ്ലി വ്യക്തമാക്കി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook