/indian-express-malayalam/media/media_files/uploads/2023/06/Sakshi-Malik.jpg)
സാക്ഷി മാലിക്ക്
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയെന്നുള്ള പ്രചാരണങ്ങള്‍ തള്ളി ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്ക്. നീതിക്കായുള്ള പോരാട്ടം തുടരുമെന്നും സമരത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്നും സാക്ഷി വ്യക്തമാക്കി.
"ഈ വാര്‍ത്ത തികച്ചും തെറ്റാണ്. നീതിക്കായുള്ള പോരാട്ടത്തില്‍ ആരും പിന്നോട്ട് പോകില്ല, ഞങ്ങളും. സത്യാഗ്രഹത്തിനൊടൊപ്പം റെയില്‍വെയിലെ എന്റെ ഉത്തരവാദിത്തങ്ങളും നിറവേറ്റുകയാണ്. നീതി ലഭിക്കും വരെ പോരാട്ടം തുടരും. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്," സാക്ഷി ട്വിറ്ററില്‍ കുറിച്ചു.
ये खबर बिलकुल ग़लत है। इंसाफ़ की लड़ाई में ना हम में से कोई पीछे हटा है, ना हटेगा। सत्याग्रह के साथ साथ रेलवे में अपनी ज़िम्मेदारी को साथ निभा रही हूँ। इंसाफ़ मिलने तक हमारी लड़ाई जारी है। कृपया कोई ग़लत खबर ना चलाई जाए। pic.twitter.com/FWYhnqlinC
— Sakshee Malikkh (@SakshiMalik) June 5, 2023
ഗുസ്തി താരങ്ങളുടെ സമരത്തിന് നേതൃത്വം നല്‍കുന്ന ബജ്റംഗ് പൂനിയയും വാര്‍ത്തകള്‍ നിഷേധിച്ചു. "സമരം പിന്‍വലിച്ചും എന്ന വാര്‍ത്തകള്‍ വെറും പ്രചാരണങ്ങള്‍ മാത്രമാണ്. ഇത് ഞങ്ങള്‍ക്കെതിരായി കെട്ടിച്ചമയ്ക്കുന്നതാണ്. ഞങ്ങല്‍ പിന്മാറുകയൊ സമരം അവസാനിപ്പിക്കുകയൊ ചെയ്തിട്ടില്ല. നീതി നടപ്പാകുന്നത് വരെ സമരം തുടരും," പൂനിയ ട്വീറ്റ് ചെയ്തു.
आंदोलन वापस लेने की खबरें कोरी अफ़वाह हैं. ये खबरें हमें नुक़सान पहुँचाने के लिए फैलाई जा रही हैं.
— Bajrang Punia 🇮🇳 (@BajrangPunia) June 5, 2023
हम न पीछे हटे हैं और न ही हमने आंदोलन वापस लिया है. महिला पहलवानों की एफ़आईआर उठाने की खबर भी झूठी है.
इंसाफ़ मिलने तक लड़ाई जारी रहेगी 🙏🏼 #WrestlerProtestpic.twitter.com/utShj583VZ
ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ഒരു മാസമായി രാജ്യ തലസ്ഥാനത്ത് സാക്ഷിയും ബജ്റംഗും വിനേഷ് ഫോഗട്ടും ഉള്‍പ്പടെയുള്ള താരങ്ങള്‍ സമരം ചെയ്യുകയാണ്. ബ്രിജ് ഭൂഷണെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉടന്‍ തന്നെ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്യുമെന്നുമാണ് ലഭിക്കുന്ന വിവരം.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളെ ഡല്‍ഹി പൊലീസ് തെരുവില്‍ വലിച്ചിഴച്ചിരുന്നു. ഡല്‍ഹി പൊലീസിന്റെ നടപടിയിലും കേന്ദ്ര സര്‍ക്കാരിന്റെ മൗനത്തിലും പ്രതിഷേധിച്ച് തങ്ങള്‍ രാജ്യത്തിനായി നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചു. എന്നാല്‍ കര്‍ഷക നേതാക്കള്‍ ഇടപെട്ട് താരങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us