ഹൈദരബാദ് : പത്താമത് ഐ പി എല്ലിന്‍റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംബ്യന്‍മാരായ സണ്‍ റൈസര്‍ ഹൈദരബാദിന് വന്‍ ജയം.
പ്രമുഖ താരങ്ങളുടെ അഭാവംകൊണ്ട് നിറംമങ്ങിയ റോയല്‍ ചാലഞ്ചര്‍സ് ബാംഗ്ലൂരിനെ വളരെ അനായാസമാണ് ആതിഥേയരുമായ ഹൈദരാബാദ് കീഴടക്കിയത്. 35 റൺസിനാണ് ഹൈദരാബാദ് വിജയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദിനായി യുവരാജ് സിംഗിന്‍റെയും (62) മോയീസ് ഹെന്രിക്കിയുടേയും(52) അര്‍ദ്ധ ശതകങ്ങളുടെ മികവില്‍ നാലുവിക്കറ്റ് നഷ്ട്ടത്തില്‍ 207 റണ്‍സ് നേടാനായി. ബാംഗ്ലൂരിനു വേണ്ടി അനികേത് ചൌദരി മൂന്നും ടൈമല്‍ മില്‍സ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനു വന്ന ബാംഗ്ലൂര്‍ തുടക്കം മുതല്‍ക്കേ പാളുകയായിരുന്നു. വിശ്വസ്ഥനായ ക്രിസ് ഗെയില്‍ ആദ്യം തന്നെ ഔട്ടായത് ബാംഗ്ലൂരിനു വന്‍ തിരിച്ചടിയായി. 32 രണ്‍സ് എടുത്ത ഗെയ്ല്‍ തന്നെയാണ് ബെംഗളൂരു നിരയിലെ ടോപ്‌ സ്കോറര്‍.

പിന്നീട് കണ്ടത് ബംഗളൂരു നിര ചീട്ടുകൊട്ടാരം പോലെ തകരുന്നതായിരുന്നു. ട്രേവിസ് ഹെഡും കേധാര്‍ യാദവും ടീമിനെ പിടിച്ചുയര്ത്താന്‍ ശ്രമിച്ചു ബെംഗളൂരുവിനെ ഭാഗ്യം തുണച്ചില്ല.

ഒടുവില്‍ ഇരുപതു ഓവര്‍ തികയ്ക്കാന്‍ രണ്ടു ബാള്‍ ബാക്കി നില്‍ക്കെ 172 റണ്‍സുമായി ബാംഗ്ലൂരു ആള്‍ ഓട് ആവുകയായിരുന്നു.

അറുപത്തിരണ്ടു രണ്സു നേടി ഹൈദരബാദിനെ വിജയത്തിലേക്ക് എത്തിച്ച യുവരാജ് സിംഗ് ആണ് കളിയിലെ കേമന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ