ജർമൻ ഫുട്ബോൾ വമ്പൻമാരായ ബോറുസിയ ഡോർട്ട്മുൺഡുമായി ഐ‌എസ്‌എൽ ക്ലബ്ബ് ഹൈദരാബാദ് എഫ്‌സി രണ്ട് വർഷത്തെ പങ്കാളിത്ത കരാറിനായി ധാരണയിലെത്തി. ജൂനിയർ താരങ്ങളുടെ പരിശീലനവുമായി ബന്ധപ്പെട്ട കരാറിലാണ് ജർമൻ ക്ലബ്ബുമായി എച്ച്എഫ്‌സി ധാരണയിലെത്തിയത്.

എച്ച്എഫ്സിക്കുവേണ്ടി അക്കാദമി സംവിധാനം വികസിപ്പിക്കുന്നതിനും പരിശീനവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ബോറുസിയ ഡോർട്ട്മുൺഡ് ശ്രദ്ധ കേന്ദ്രീകരിക്കും.

Read More:  സുവാരസ് അയാക്‌സിലേക്ക്; കൈയൊഴിഞ്ഞ് ബാഴ്‌സ

ക്ലബ്ബിന്റെ നവീകരണത്തിനും എച്ച്എഫ്‌‌സി ബൊറീസിയയുടെ സഹായം സ്വീകരിക്കും. ക്ലബ്ബുകൾ തമ്മിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും ഫാൻ ബെയ്സ് വർധിപ്പിക്കുന്നതിനും ബൊറൂസിയയുടെ സാങ്കേതികവിദ്യയിലെ വൈദഗ്ധ്യവും ഈ പങ്കാളിത്തത്തിന്റെ ഭാഗമായി എച്ച്എഫ്‌‌സി ഉപയോഗപ്പെടുത്തും.

“ഈ പങ്കാളിത്തം ഈ കോവിഡ് മഹാമാരി കാരണം നമുക്കെല്ലാവർക്കും വളരെ വെല്ലുവിളി നിറഞ്ഞ സമയത്താണ് വരുന്നത്, ഇത് സ്പോർട്സിനും പ്രത്യേകിച്ച് ഫുട്ബോളിനും ലോകമെമ്പാടുമുള്ള ആളുകളെ ഒന്നിപ്പിക്കാൻ കഴിയുമെന്ന് കാണിക്കുന്നു,” എന്ന് ബോറൂസിയ ഡോർട്മുണ്ടിന്റെ മാനേജിംഗ് ഡയറക്ടർ കാർസ്റ്റൺ ക്രാമർ പറഞ്ഞു.

Read More: ബാഴ്‌സയില്‍ വെട്ടിനിരത്തല്‍ തുടരുന്നു; സ്‌പോര്‍ട്ടിങ് ഡയറക്ടറും പുറത്ത്

“ഹൈദരാബാദിൽ ഞങ്ങൾ ഈ മേഖലയിലെ ഫുട്ബോൾ ഇകോസിസ്റ്റം വികസിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണ്, കൂടാതെ പിച്ചിലും പുറത്തും വിജയം നേടാൻ സഹായിക്കുന്നതിൽ ബിവിബിയുമായുള്ള ഞങ്ങളുടെ ബന്ധം വളരെയധികം മുന്നോട്ട് പോകും,” ഹൈദരാബാദ് എഫ്‌സിയുടെ സഹ ഉടമ വരുൺ ത്രിപുരനേനി പറഞ്ഞു,

തായ് പ്രീമിയർ ലീഗ് ക്ലബ്ബായ ബുരിറാം യുണൈറ്റഡ്, ഓസ്‌ട്രേലിയയുടെ എൻ‌പി‌എൽ ക്ലബ് മാർക്കോണി എഫ്‌സി, ജപ്പാനിലെ ഇവേറ്റ് ഗ്രുല്ല മോറിയോക എന്നിവരുമായി ബി‌വി‌ബിയ്ക്ക് സമാനമായ പങ്കാളിത്തമുണ്ട്.

Read More: Hyderabad FC, Borussia Dortmund enter into new partnership

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook