scorecardresearch

‘മെസ്സി തുടരണം, ബർതോമ്യു രാജി വയ്ക്കുക’; നൗക്യാംപിനുമുന്നിൽ പ്രതിഷേധവുമായി ബാഴ്സ ആരാധകർ

“ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു,മെസ്സി തുടരണം. കുറ്റപ്പെടുത്തേണ്ടത് അദ്ദേഹത്തെയല്ല, ക്ലബ്ബ് മാനേജ്മെന്റിനെയാണ്”

‘മെസ്സി തുടരണം, ബർതോമ്യു രാജി വയ്ക്കുക’; നൗക്യാംപിനുമുന്നിൽ പ്രതിഷേധവുമായി ബാഴ്സ ആരാധകർ
Soccer Football – La Liga Santander – FC Barcelona vs Las Palmas – Camp Nou, Barcelona, Spain – October 1, 2017 Barcelona’s Luis Suarez and Lionel Messi REUTERS/Albert Gea

ബാഴ്സലോണ വിടാൻ താൽപര്യമുണ്ടെന്ന സൂപ്പർ താരം ലയണൽ മെസിയുടെ പ്രഖ്യാപനത്തിന് പിറകേ ക്ലബ് പ്രസിഡന്റ് ജോസപ് മറിയ ബർതോമ്യുവിനെതിരെ പ്രതിഷേധവുമായി ക്ലബ്ബ് ആരാധകർ. ബർതോമ്യുവിന്റെ രാജി ആവശ്യപ്പെട്ട് നൂറുകണക്കിന് ആരാധകർ ബാഴ്സയുടെ ഹോംഗ്രൗണ്ടായ നൗകാംപിനു മുന്നിലെത്തി പ്രതിഷേധിച്ചു. മെസി ക്ലബ്ബിൽ തുടരണമെന്നും ബർതോമ്യു രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രാവാക്യവുമായാണ് ആരാധകർ നൗകാംപിനു സമീപം പ്രതിഷേധവുമായെത്തിയത്.

ചൊവ്വാഴ്ചയായിരുന്ന ബാഴ്സ നായകൻ ക്ലബ്ബ് വിട്ടുപോവാൻ താൽപര്യപ്പെടുന്നതായി പ്രഖ്യാപിച്ചത്. “ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു, മെസ്സി വേണം, മെസ്സി തുടരണം!” “ബാർതൊമ്യൂ രാജിവയ്ക്കുക!” എന്ന മുദ്രാവാക്യം വിളിച്ചാണ് പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രിയോടെ ആരാധകർ കാറ്റലൻ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിനു സമീപം എത്തിയത്.

Read More: ഇത്തവണ മെസ്സി രണ്ടും കല്‍പിച്ച്; ബാഴ്‌സ മാനേജ്‌മെന്റിന് നല്‍കിയ കത്തില്‍ വജ്രായുധം

“ഞാൻ വളരെ അസ്വസ്ഥനാണ്, എന്നെ സംബന്ധിച്ചിടത്തോളം ബാഴ്സ മെസ്സിയും മെസ്സി ബാഴ്സയുമാണ്. അവ ഒന്നുതന്നെയാണ്, അദ്ദേഹം ബാഴ്‌സയുടെ പ്രതീകമാണ്… അവർ ക്യാമ്പ് നൗവിൽ ഒരു സ്മാരകം പണിയണം. ഇത് (പുറത്തുപോക്ക്) സംഭവിക്കാൻ അനുവദിക്കേണ്ട കാര്യമാണെന്ന് ഞാൻ കരുതുന്നില്ല,” ബാഴ്സലോണ ഫെയ്സ് മാസ്ക് ധരിച്ച 80 കാരിയായ ജോവാന പോളോ ബുധനാഴ്ച പറഞ്ഞു. നൗക്യാംപിനു പുറത്ത് റോയ്റ്റേഴ്സിനോട് സംസാരിക്കുകയായിരുന്നു അവർ.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ 8-2ന് ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ട് ക്ലബ്ബ് പുറത്ത് പോയതിന് പിറകേ അർജന്റീനിയൻ സൂപ്പർ താരം ക്ലബ്ബ് വിടാൻ ഒരുങ്ങുക കൂടി ചെയ്തത് ക്ലബ്ബിനെ ക്ലബ്ബുമായി ബന്ധപ്പെട്ട് വലിയ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്.

മെസ്സി ക്ലബ്ബ് വിടുന്ന കാര്യം ചിന്തിക്കാൻ കൂടി കഴിയാത്ത കാര്യമാണെന്ന് ആരാധകർ പറയുന്നു. “ഇത് വലിയ പ്രകോപനമാണ്. ഇത് ഒരിക്കലും സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല… നിങ്ങൾക്ക് സ്പോർട്സിൽ തോൽവി ഏറ്റുവാങ്ങാം, പക്ഷേ മെസ്സി ക്ലബ്ബ് വിടുന്നത് എനിക്ക് താങ്ങാൻ കഴിയില്ല, ”40 കാരനായ ഓറിയോൾ പറഞ്ഞു.“മരണം വരെ ഞങ്ങൾ അദ്ദേഹത്തിനുവേണ്ടി പ്രതിരോധിക്കും. കുറ്റപ്പെടുത്തേണ്ടത് അദ്ദേഹത്തെയല്ല. കുറ്റം (ബാഴ്‌സലോണ) ബോർഡിന്റേതാണ്,” ഓറിയോൾ പറഞ്ഞു.

Read More: മെസി സിറ്റിയിലേക്കോ? കരാറിലെത്താൻ സാധ്യതകൾ പരിശോധിച്ച് പ്രീമിയർ ലീഗ് ക്ലബ്ബ്

“മൊത്തം യുദ്ധം!” എന്നാണ് മെസ്സി ക്ലബ്ബ് വിടാൻ താൽപര്യപ്പെടുന്നുവെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്ന് ബാഴ്സലോണയിലുണ്ടായ സാഹചര്യത്തെ പരാമർശിച്ച് ‘സ്‌പോർട്ട്’ ദിനപത്രം ഒന്നാം പേജിൽ തലക്കെട്ട് നൽകിയത്.

ആറ് തവണ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട മെസ്സി, ബാർതൊമ്യുവിന്റെ കീഴിൽ ക്ലബ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് കഴിഞ്ഞ 12 മാസത്തിലധികമായി അസന്തുഷ്ടനായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കൊറോണ വൈറസ് മഹാമാരിയെത്തുടർന്നുള്ള സാമ്പത്തിക ആഘാതത്തെ നേരിടാൻ ശമ്പളം വെട്ടിക്കുറയ്ക്കാൻ കളിക്കാരെ ക്ലബ്ബ് ഉദ്യോഗസ്ഥർ നിർബന്ധിച്ചതിനെ അദ്ദേഹം വിമർശിച്ചിരുന്നു.

നൗകാംപിലെത്തിയ ആരാധകർ ക്ലബ്ബ് മാനേജ് മെന്റിനെ ശക്തമായ ഭാഷയിലാണ് വിമർശിക്കുന്നത്. “അവർ വളരെക്കാലമായി മോശമായി കാര്യങ്ങൾ ചെയ്യുന്നു. ഈ വ്യക്തി (മെസ്സി) അത്തരത്തിലുള്ള വ്യതിചലനങ്ങളെ എതിർത്തു… അവ അവസാനിപ്പിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു,” 28 കാരനായ ബാഴ്സ ആരാധകൻ ആൽബർട്ട് പറഞ്ഞു.

Read More: ബാഴ്‌സലോണയില്‍ ലൂയി സുവാരസിന്റെ സ്ഥാനം ത്രിശങ്കുവില്‍

“ഇപ്പോൾ നടപ്പിലാക്കാൻ പറ്റുന്ന ഒരേയൊരു നല്ല കാര്യം അദ്ദേഹം (ബാർതോമ്യൂ) രാജിവയ്ക്കുക എന്നതാണ്,” എന്നും അദ്ദേഹം പറഞ്ഞു.

ജൂലൈയിൽ സ്പാനിഷ് ലാ ലിഗാ കിരീടം നേടാനാവാതെ റയൽ മാഡ്രിഡിന് മുന്നിൽ പരാജയപ്പെട്ടതോടെ ബാഴ്സയെ ദുർബലമായ ക്ലബ്ബെന്ന് മെസി വിശേഷിപ്പിച്ചിരുന്നു. മത്സരത്തിന് ശേഷമുള്ള ഒരു അഭിമുഖത്തിനിടെയാണ് മെസ്സി ക്ലബ്ബിനെ ദുർബലമെന്ന് വിശേഷിപ്പിച്ചത്.

ചാമ്പ്യൻസ് ലീഗ് തോൽവിയെത്തുടർന്ന് ബാഴ്സ തങ്ങളുടെ ടീമിനെ മാറ്റിയെടുക്കുകയാണ്. മെസ്സിയുടെ അടുത്ത സുഹൃത്തും സ്‌ട്രൈക്കിങ്ങ് പാർട്നറുമായ ലൂയിസ് സുവാരസിനോട് ക്ലബ്ബിൽ തുടരേണ്ടതില്ലെന്ന് റൊണാൾഡ് കോമാൻ പറഞ്ഞതായി ചില സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Read More: Lionel Messi stay, Bartomeu resign: Hundreds of Barcelona fans protest outside Nou Camp

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Hundreds barcelona fans protest outside nou camp lionel messi stay bartomeu resign