ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനോടൊപ്പം തന്നെ കൂട്ടിവായിക്കാവുന്ന പേരാണ് ആര്‍സീന്‍ വെങ്ങറിന്‍റേത്. 22 വര്‍ഷങ്ങള്‍, 1700ന് മുകളില്‍ മൽസരങ്ങള്‍. അതിനിടയില്‍ വാരികൂട്ടിയത് മൂന്ന് പ്രീമിയര്‍ ലീഗ് കിരീടം, ഏഴ് എഫ്എ കപ്പ്‌, ഏഴ് എഫ്എ കപ്പ് കമ്മ്യൂണിറ്റി ഷീല്‍ഡ്. ആര്‍സീന്‍ വെങ്ങര്‍ പടിയിറങ്ങുമ്പോള്‍ രണ്ട് പതിറ്റാണ്ടിലേറെയായി ഇംഗ്ലീഷ് ഫുട്ബോളിനോടൊപ്പം കൂട്ടിവായിക്കുന്ന ഒരു മുഖം കൂടിയാണ് വിട പറയുന്നത്. തന്റെ അവസാന പ്രീമിയര്‍ ലീഗ് മൽസരത്തില്‍ ആര്‍സീന്‍ വെങ്ങറിന് വീരോജിതമായ ആദരമാണ് ഹഡില്‍സ്‌ഫീഡ് ഒരുക്കിയത്.

ആഴ്സണല്‍ പരിശീലന സ്ഥാനമൊഴിയുന്ന ആര്‍സീന്‍ വെങ്ങറിനുവേണ്ടി അദ്ദേഹത്തിന്റെ അവസാന മൽസരത്തിലെ 22-ാം മിനിറ്റില്‍ എഴുന്നേറ്റ് നിന്ന് ഹര്‍ഷാരവം മുഴക്കിയാണ് ഹഡില്‍സ്‌ഫീഡ് ആരാധകര്‍ ആദരവ് അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ