scorecardresearch
Latest News

മാറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടേക്കും, പകരക്കാരനാകാന്‍ വില്ല്യന്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 182 മൽസരങ്ങളില്‍ ബൂട്ടണിഞ്ഞ മാറ്റ 39 ഗോളുകളും നേടിയിട്ടുണ്ട്.

മാറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടേക്കും, പകരക്കാരനാകാന്‍ വില്ല്യന്‍

ലണ്ടന്‍: സ്‌പാനിഷ് മധ്യനിരതാരം ഹുവാന്‍ മാറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടേക്കും. സ്‌പാനിഷ് താരവുമായുള്ള കരാര്‍ പുതുക്കേണ്ടതില്ല എന്ന ക്ലബ്ബിന്റെ തീരുമാനമാണ് ഈ വഴിപിരിയലിന് പിന്നില്‍. ചെല്‍സിയുടെ ബ്രസീലിയന്‍ മധ്യനിരതാരം വില്ല്യനെ പകരക്കാരനായി കൊണ്ടുവരാനാണ് മുന്‍ ചെല്‍സി മാനേജര്‍ കൂടിയായ പരിശീലകന്‍ ഹോസെ മൊറീഞ്ഞോയുടെ ശ്രമം.

പോര്‍ച്ചുഗീസ് കോച്ചിന്റെ തന്ത്രങ്ങള്‍ക്ക് ഉതകുന്ന താരമായാണ് വില്ല്യനെ കാണുന്നത്. 2020 വരെ ചെല്‍സിയുമായി കരാറുള്ള വില്ല്യനെ ചെല്‍സി റിലീസ് ചെയ്യണമെങ്കില്‍ മാഞ്ചസ്റ്റര്‍ ചെലവിടേണ്ടി വരിക മുപ്പത് മില്യന്‍ യൂറോയാണ് എന്ന് ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് വര്‍ഷം മുന്‍പ് ബ്രസീലിയന്‍ താരം ചെല്‍സിയുമായി കരാറിലെത്തിയതും ഇതേ തുകയ്ക്കാണ്.

മുപ്പത്തിയേഴ് മില്യന്‍ യൂറോയ്ക്കാണ് 2013ല്‍ മാറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തുന്നത്. ക്ലബ്ബിനുവേണ്ടി 182 മൽസരങ്ങളില്‍ ബൂട്ടണിഞ്ഞ താരം 39 ഗോളുകളും നേടിയിട്ടുണ്ട്. ചെല്‍സിക്കായി 228 മൽസരങ്ങള്‍ കളിച്ച വില്ല്യന്റെ സമ്പാദ്യം 44 ഗോളുകളാണ്. സമ്മര്‍ ട്രാന്‍സ്ഫറില്‍ തന്നെ കരാര്‍ ഉറപ്പിക്കാനാണ് മൊറീഞ്ഞോയുടെ പദ്ധതി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Huan mata willian manchester chelsea football transfer