ഡിസിഷൻ റിവ്യൂ സിസ്റ്റത്തിലെ(ഡിആർഎസ്) വിശകലനത്തിനു ശേഷം അംപയറുടെ തീരുമാനം (അംപയേഴ്സ് കോൾ) പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ പ്രതികരണവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇത് വളരെയധികം ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന കാര്യമാണെന്നും എൽബിഡബ്ല്യു പുറത്താക്കൽ പന്ത് സ്റ്റമ്പുകളിൽ തട്ടുന്നുണ്ടോയെന്നതിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും കോഹ്ലി അഭിപ്രായപ്പെട്ടു.
നിലവിലുള്ള ചട്ടമനുസരിച്ച്, എൽബിഡബ്ല്യു ആണോ അല്ലയോ എന്നതിൽ ഒരു അമ്പയറുടെ തീരുമാനം വെല്ലുവിളിക്കപ്പെട്ടാൽ, പന്തിന്റെ 50 ശതമാനമോ അതിലധികമോ ഏതെങ്കിലും ഒരു സ്റ്റംപിൽ തട്ടുമായിരുന്ന സാഹചര്യത്തിലാണ് എൽബിഡബ്ല്യു ആയി കണക്കാക്കുക.
“ഡിആർഎസ് ഇല്ലാത്ത സമയത്ത് ഞാൻ വളരെക്കാലം കളിച്ചിട്ടുണ്ട്. അമ്പയർ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ, ബാറ്റ്സ്മാൻ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, അത് അങ്ങനെ തന്നെ തുടർന്നു. അമ്പയർ ഔട്ട് അല്ലെന്ന് പറഞ്ഞാൽ അത് ഔട്ട് അല്ല എന്നതായി തന്നെ നിന്നു, ”ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനം നടക്കാനിരിക്കെ കോഹ്ലി പറഞ്ഞു. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിൽ.
Read More: ടി20 ലോകകപ്പിലും രോഹിത്തിനൊപ്പം ഓപ്പണറാവാൻ താൽപര്യം പ്രകടിപ്പിച്ച് കോഹ്ലി
“എന്റെ അഭിപ്രായത്തിൽ, അമ്പയേഴ്സ് കോൾ ഇപ്പോൾ വളരെയധികം ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഒരു ബാറ്റ്സ്മാൻ ബൗൺഡാവുമ്പോൾ പന്ത് 50 ശതമാനത്തിലധികം സ്റ്റമ്പുമായി സമ്പർക്കത്തിൽ വരേണ്ടത് നിർബന്ധമാണെന്ന് കരുതാറില്ല,” കോഹ്ലി പറഞ്ഞു.
“അതിനാൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട അടിസ്ഥാനമായി സാമാന്യബുദ്ധിയിൽ നിന്ന് ഞാൻ കരുതുന്നത്, അതിനെക്കുറിച്ച് എന്തെങ്കിലും വിവാദം വേണ്ടതില്ല എന്നാണ്. പന്ത് സ്റ്റമ്പുകളിൽ തട്ടുകയാണെങ്കിൽ അത് നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പുറത്തായിരിക്കണം, നിങ്ങൾക്ക് റിവ്യൂ നഷ്ടപ്പെടും,” കോഹ്ലി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിൽ സൂര്യകുമാർ യാദവ് ഔട്ടായ സംഭവത്തിൽ കോഹ്ലി വിമർശനങ്ങളുന്നയിച്ചിരുന്നു. ഗെയിം ലളിതമായി സൂക്ഷിക്കേണ്ടതുണ്ടെന്ന് പറഞ്ഞു.
“ സ്റ്റമ്പുകളിൽ തട്ടുകയാണോ അല്ലെങ്കിൽ സ്റ്റമ്പുകളിൽ തട്ടാതിരിക്കുകയാണോ ചെയ്തത് എന്നത് പരിശോധിക്കുന്നത് എത്രത്തോളം ലളിതമാണ്. ഇത് എത്രമാത്രം സ്റ്റംപിൽ തട്ടുന്നുവെന്നതും അത്തരം കാര്യങ്ങളും പ്രസക്തമല്ല. കാരണം അത് വളരെയധികം ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു.”
Read More: ഇംഗ്ലണ്ടിനെതിരെ പരമ്പര നേടിയിട്ടും ഇന്ത്യയ്ക്ക് ചില തലവേദനകളുണ്ട്
“… കൂടാതെ പരിഗണിക്കേണ്ട ഒരു ഘടകം കൂടി നിങ്ങൾക്കറിയാം, ഒരു പുറത്താക്കലിനോട് ഫീൽഡിംഗ് ടീം എങ്ങനെ പ്രതികരിക്കുന്നുവെന്നതും നിങ്ങൾക്കറിയാം, സോഫ്റ്റ് സിഗ്നലുകളും അതിനെ നിർവചിക്കുന്നു,” അദ്ദേഹം പറഞ്ഞു.
“കളിയുടെ മനോഭാവം എന്താണെന്നും ആ മാർഗ്ഗനിർദ്ദേശങ്ങൾ എന്താണെന്നും നിങ്ങൾ ചോദ്യം ചെയ്യണം,” അദ്ദേഹം പറഞ്ഞു.
വിവാദമായ അമ്പയറിംഗ് കോളുകൾ ഫലങ്ങളെ ബാധിച്ചാൽ കാര്യങ്ങളെ തെറ്റായി സ്വാധീനിക്കുമെന്ന് കോഹ്ലി പറഞ്ഞു.
“… ഭാവിയിൽ വലിയ ടൂർണമെന്റുകളിൽ വളരെയധികം അപകടസാധ്യതകളുണ്ട്, ഒപ്പം ഗെയിമിൽ അവ്യക്തതയുള്ള ഘടകങ്ങൾ ആഗ്രഹിക്കുന്നില്ല,”കോഹ്ലി പറഞ്ഞു.ഡിസിഷൻ റിവ്യൂ സിസ്റ്റത്തിലെ(ഡിആർഎസ്) വിശകലനത്തിനു ശേഷം അംപയറുടെ തീരുമാനം (അംപയേഴ്സ് കോൾ) പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ പ്രതികരണവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇത് വളരെയധികം ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നു കാര്യമാണെന്നും എൽബിഡബ്ല്യു പുറത്താക്കൽ പന്ത് സ്റ്റമ്പുകളിൽ തട്ടുന്നുണ്ടോയെന്നതിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും കോഹ്ലി അഭിപ്രായപ്പെട്ടു.
നിലവിലുള്ള ചട്ടമനുസരിച്ച്, എൽബിഡബ്ല്യു ആണോ അല്ലയോ എന്നതിൽ ഒരു അമ്പയറുടെ തീരുമാനം വെല്ലുവിളിക്കപ്പെട്ടാൽ, പന്തിന്റെ 50 ശതമാനമോ അതിലധികമോ ഏതെങ്കിലും ഒരു സ്റ്റംപിൽ തട്ടുമായിരുന്ന സാഹചര്യത്തിലാണ് എൽബിഡബ്ല്യു ആയി കണക്കാക്കുക.
“ഡിആർഎസ് ഇല്ലാത്ത സമയത്ത് ഞാൻ വളരെക്കാലം കളിച്ചിട്ടുണ്ട്. അമ്പയർ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ, ബാറ്റ്സ്മാൻ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, അത് അങ്ങനെ തന്നെ തുടർന്നു. അമ്പയർ ഔട്ട് അല്ലെന്ന് പറഞ്ഞാൽ അത് ഔട്ട് അല്ല എന്നതായി തന്നെ നിന്നു, ”ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനം നടക്കാനിരിക്കെ കോഹ്ലി പറഞ്ഞു. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിൽ.
“എന്റെ അഭിപ്രായത്തിൽ, അമ്പയേഴ്സ് കോൾ ഇപ്പോൾ വളരെയധികം ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഒരു ബാറ്റ്സ്മാൻ ബൗൺഡാവുമ്പോൾ പന്ത് 50 ശതമാനത്തിലധികം സ്റ്റമ്പുമായി സമ്പർക്കത്തിൽ വരുമെന്ന് കരുതാറില്ല,” കോഹ്ലി പറഞ്ഞു.
“അതിനാൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട അടിസ്ഥാനമായി സാമാന്യബുദ്ധിയിൽ നിന്ന് ഞാൻ കരുതുന്നത്, അതിനെക്കുറിച്ച് എന്തെങ്കിലും വിവാദം വേണ്ടതില്ല എന്നാണ്. പന്ത് സ്റ്റമ്പുകളിൽ തട്ടുകയാണെങ്കിൽ അത് നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പുറത്തായിരിക്കണം, നിങ്ങൾക്ക് റിവ്യൂ നഷ്ടപ്പെടും,” കോഹ്ലി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിൽ സൂര്യകുമാർ യാദവ് ഔട്ടായ സംഭവത്തിൽ കോഹ്ലി വിമർശനങ്ങളുന്നയിച്ചിരുന്നു. ഗെയിം ലളിതമായി സൂക്ഷിക്കേണ്ടതുണ്ടെന്ന് പറഞ്ഞു.
“ സ്റ്റമ്പുകളിൽ തട്ടിയോ ഇല്ലയോ എന്നത് പരിശോധിക്കുന്നത് എത്രത്തോളം ലളിതമാണ്. ഇത് എത്രമാത്രമാണ് സ്റ്റംപിൽ തട്ടുന്നതെന്നതും അത്തരം മറ്റു കാര്യങ്ങളും പ്രസക്തമല്ല. കാരണം അത് വളരെയധികം ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു.”
“… കൂടാതെ പരിഗണിക്കേണ്ട ഒരു ഘടകം കൂടി നിങ്ങൾക്കറിയാം, ഒരു പുറത്താക്കലിനോട് ഫീൽഡിംഗ് ടീം എങ്ങനെ പ്രതികരിക്കുന്നുവെന്നതും നിങ്ങൾക്കറിയാം, സോഫ്റ്റ് സിഗ്നലുകളും അതിനെ നിർവചിക്കുന്നു,” അദ്ദേഹം പറഞ്ഞു.
“കളിയുടെ മനോഭാവം എന്താണെന്നും ആ മാർഗ്ഗനിർദ്ദേശങ്ങൾ എന്താണെന്നും നിങ്ങൾ ചോദ്യം ചെയ്യണം,” അദ്ദേഹം പറഞ്ഞു.
വിവാദമായ അമ്പയറിംഗ് കോളുകൾ ഫലങ്ങളെ ബാധിച്ചാൽ കാര്യങ്ങളെ തെറ്റായി സ്വാധീനിക്കുമെന്ന് കോഹ്ലി പറഞ്ഞു.
“… ഭാവിയിൽ വലിയ ടൂർണമെന്റുകളിൽ വളരെയധികം അപകടസാധ്യതകളുണ്ട്, ഒപ്പം ഗെയിമിൽ അവ്യക്തതയുള്ള ഘടകങ്ങൾ ആഗ്രഹിക്കുന്നില്ല,”കോഹ്ലി പറഞ്ഞു.