ലണ്ടന്‍: സിംബാബ്വെയെ ഐസിസിയില്‍ നിന്നും പുറത്താക്കിയ നടപടിക്കെതിരെ പ്രതിഷേധവുമായി താരങ്ങള്‍. സിക്കന്തര്‍ റാസയും മുന്‍ നായകന് ബ്രണ്ടന്‍ ടെയ്ലറുമാണ് രംഗത്തെത്തിയത്. 15 വര്‍ഷമായി ടീമിന്റെ ഭാഗമാണ് ടെയ്ലര്. റാസ 12 ടെസ്റ്റുകളും 97 എകദിനങ്ങളും 32 ടി20 കളും കളിച്ചിട്ടുണ്ട്.
ഐസിസിയുടെ ഒരു തീരുമാനം മൂലം വളരെ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും താരങ്ങളുടെ കരിയറും കുടുംബവും വരെ ഈ തീരുമാനത്തോടെ തകരുമെന്നും റാസ ട്വീറ്റ് ചെയ്തു.
”ഒരു തീരുമാനം എങ്ങനെയാണ് ഒരു ടീമിനെ തന്നെ അന്യരാക്കുന്നത്?
ഒരു തീരുമാനം എങ്ങനെയാണ് ഒരുപാട് പേരെ തൊഴില്‍ രഹിതരാക്കുന്നത്?
ഒരു തീരുമാനം എങ്ങനെയാണ് ഒരുപാട് കുടുംബങ്ങളെ ബാധിക്കുന്നത്?
ഒരു തീരുമാനം എങ്ങനെയാണ് ഒരുപാട് കരിയറുകള്‍ അവസാനിപ്പിക്കുന്നത്?
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഇങ്ങനെയല്ല ഞാന്‍ വിട പറയാന്‍ ആഗ്രഹിച്ചിരുന്നത്” എന്നായിരുന്നു റാസയുടെ തീരുമാനം.
How one decision has made a team , strangers
How one decision has made so many people unemployed
How one decision effect so many families
How one decision has ended so many careers
Certainly not how I wanted to say goodbye to international cricket. @ICC pic.twitter.com/lEW02Qakwx— Sikandar Raza (@SRazaB24) July 18, 2019
ക്രിക്കറ്റ് കിറ്റ് കത്തിച്ച് കളഞ്ഞ് ഞങ്ങള്‍ മറ്റ് ജോലിക്ക് അപേക്ഷിക്കണമോയെന്നും റാസ പ്രതികരിച്ചു. ഇനി ഞങ്ങള്‍ എവിടേക്ക് പോകണം? ഇവിടെ നിന്നും രക്ഷപ്പെടാന്‍ എന്തെങ്കിലും വഴിയുണ്ടോയെന്നും താരം ചോദിക്കുന്നു.
@ICC It's heartbreaking to hear your verdict and suspend cricket in Zimbabwe. The @ZimbabweSrc has no government back round yet our Chairman is an MP? Hundreds of honest people,players, support staff,ground staff totally devoted to ZC out of a job,just like that.
— Brendan Taylor (@BrendanTaylor86) July 18, 2019
തീരുമാനം ഹൃദയം തകര്‍ക്കുന്നതാണ്. സിംബാബ്വെ ക്രിക്കറ്റിന് സര്‍ക്കാരിന്റെ പിന്തുണയില്ല. നൂറുകണക്കിന് ആത്മാര്‍ത്ഥയുള്ള ആളുകളും താരങ്ങളും സ്റ്റാഫും എല്ലാം ജോലിയില്‍ നിന്നും ഇങ്ങനെ പുറത്താക്കപ്പെടുന്നത് വേദനിപ്പിക്കുന്നതാണെന്നുമായിരുന്നു ബ്രണ്ടന്‍ ടെയ്ലറുടെ പ്രതികരണം. ട്വിറ്ററിലൂടെ തന്നെയാണ് ഇദ്ദേഹവും വിയോജിപ്പ് രേഖപ്പെടുത്തിയത്.
അതേസമയം, താന്‍ വിരമിക്കുകയാണെന്നായിരുന്നു മറ്റൊരു താരമായ സോളമന് മിരെ തീരുമാനത്തിന് പിന്നാലെ പ്രതികരിച്ചത്. താരം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിരമിക്കില്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
സിംബാബ്വെ ക്രിക്കറ്റ് ബോർഡിനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പുറത്താക്കുകയായിരുന്നു. ലണ്ടനിൽ ചേർന്ന വാർഷിക യോഗത്തിലാണ് തീരുമാനം. ക്രിക്കറ്റ് ബോർഡിലെ അമിതമായ രാഷ്ട്രീയ ഇടപെടലുകൾ തടയാൻ അധികൃതർക്കായില്ലെന്ന് ഐസിസി വിലയിരുത്തി. അതേസമയം ഏകപക്ഷീയമായ തീരുമാനത്തിലൂടെ നിരവധി പേരുടെ കരിയറാണ് ഐസിസി തകര്‍ക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നു.
സര്‍ക്കാരിന്റെ ഇടപെടല്‍ ഇല്ലാത്ത സ്വതന്ത്രമായ ക്രിക്കറ്റിന് സിംബാബ്വെ പരാജയപ്പെട്ടെന്ന് ഐസിസി വ്യക്തമാക്കി. ഐസിസി ഭരണഘടനയുടെ ഗുരുതരമായ ലംഘനമാണ് സിംബാബ്വെ നടത്തിയതെന്ന് ഐസിസി ചെയര്മാന് ശശാങ്ക് മനോഹര്‍ പറഞ്ഞു. ഐസിസി നിയമങ്ങളുടെ ലംഘനമാണ് സിംബാബ്വെ ക്രിക്കറ്റ് ബോർഡിൽ നടക്കുന്നതെന്നും രാഷ്ട്രീയ ഇടപെടലുകളിൽ നിന്നും ക്രിക്കറ്റിനെ മാറ്റിനിർത്തണമെന്നാണ് നിലപാടെന്നും ശശാങ്ക് മനോഹർ പറഞ്ഞു.