ലോകകപ്പിന്റെ സെമിയിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ കിരീട മോഹങ്ങൾ അവസാനിച്ചു. കിരീടം നഷ്ടമായെങ്കിലും വലിയ സമ്മാനതുകയുമായാണ് ഇന്ത്യൻ ടീം നാട്ടിലേക്ക് മടങ്ങുക. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് പ്രാഥമിക റൗണ്ട് അവസാനിപ്പിച്ച ഇന്ത്യ സെമിയിലാണ് പുറത്തായത്.

സെമിഫൈനലിന് യോഗ്യത നേടുന്ന ടീമിന് ഐസിസി എട്ട് ലക്ഷം യു.എസ് ഡോളറാണ് സമ്മാനതുകയായി നൽകുന്നത്. ഇത് കൂടാതെ പ്രാഥമിക ഘട്ടത്തിലെ ഓരോ മത്സരവിജയത്തിനും 40000 യു.എസ് ഡോളറും സമ്മാനതുകയായി നൽകുന്നത്.

സെമിയിൽ കളിച്ച ഇന്ത്യക്ക് എട്ട് ലക്ഷം യു.എസ് ഡോളർ ലഭിക്കും. അതായത് 5.49 കോടിയോളം രൂപ. പ്രാഥമിക ഘട്ടത്തിൽ ഏഴ് മത്സരങ്ങളിലാണ് ഇന്ത്യ ജയിച്ചത്. പ്രാഥമിക ഘട്ടത്തിലെ വിജയങ്ങൾക്ക് ആകെ 2,80,000 യു.എസ് ഡോളറാണ് ഇന്ത്യക്ക് ലഭിക്കുക. ഏകദേശം 19225500 കോടി രൂപ. ആകെ സമ്മാനതുകയായി ഇന്ത്യക്ക് ലഭിക്കുക ഒരു കോടി എമ്പതിനായിരം യു.എസ് ഡോളറാണ്. അതായത് ഏഴ് കോടി 41 ലക്ഷം രൂപ.

ക്രിക്കറ്റ് ലോകകപ്പിൽ ഇത്തവണ റെക്കോർഡ് സമ്മാനത്തുകയാണ്. 28 കോടി രൂപയാണ് ജേതാക്കളെ കാത്തിരിക്കുന്നത്. രണ്ടാം സ്ഥാനക്കാർക്കാകട്ടെ 14 കോടി രൂപയും.

18 റൺസിനായിരുന്നു ന്യൂസിലൻഡിനോട് ഇന്ത്യ സെമിയിൽ തോൽവി സമ്മതിച്ചത്. ടൂർണമെന്റിൽ സെഞ്ചുറികൾ അടിച്ച് റെക്കോർഡുകൾ തീർത്ത ഉപനായകൻ രോഹിത് ശർമ്മയുൾപ്പടെയുള്ള ബാറ്റിങ് നിര ഫൈനലിൽ പരാജയപ്പെട്ടപ്പോൾ ഇന്ത്യൻ കിരീട മോഹങ്ങൾ അവസാനിക്കുകയായിരുന്നു. ബോളിങ്ങിൽ ഇന്ത്യ മികച്ച നിന്നപ്പോഴും മറുപടി ബാറ്റിങ്ങിൽ മുൻ നിര തകർന്നടിഞ്ഞതാണ് ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചത്. 240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49.3 ഓവറിൽ 221 റൺസിന് പുറത്താവുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook