scorecardresearch

ഇവരുടെ ഫിലോസഫി തന്നെ വേറെയാണ്; ന്യൂസിലാന്‍ഡിനെക്കുറിച്ച് ചിലത്

ക്രിക്കറ്റ് എന്നത് ആ നാട്ടില്‍ റഗ്ബിയോളം പ്രധാനമല്ല. ന്യൂസിലൻഡ് പോലുള്ള ഒരു ചെറിയ രാജ്യം എങ്ങനെയാണ് ലോകോത്തര ക്രിക്കറ്റ് കളിക്കാരെ സൃഷ്ടിക്കുന്നത്, ഒപ്പം അനവധി ഒളിമ്പ്യൻമാരെയും മറ്റ് കായിക ഇനങ്ങളിലെ ലോകവിജയികളെയും?

ക്രിക്കറ്റ് എന്നത് ആ നാട്ടില്‍ റഗ്ബിയോളം പ്രധാനമല്ല. ന്യൂസിലൻഡ് പോലുള്ള ഒരു ചെറിയ രാജ്യം എങ്ങനെയാണ് ലോകോത്തര ക്രിക്കറ്റ് കളിക്കാരെ സൃഷ്ടിക്കുന്നത്, ഒപ്പം അനവധി ഒളിമ്പ്യൻമാരെയും മറ്റ് കായിക ഇനങ്ങളിലെ ലോകവിജയികളെയും?

author-image
Sports Desk
New Update
New Zealand warm up for the semi-finals

New Zealand warm up for the semi-finals, Photo. ICC Cricket World Cup, X

ന്യൂസിലൻഡ് സ്ക്വാഡിലെ ആരോ ഒരാള്‍ ഡാരിൽ മിച്ചലിനോട് പറഞ്ഞു,  വലതുവശത്തേക്ക് നോക്കാൻ. മുംബൈയില്‍ സൂര്യൻ അസ്തമിച്ച നേരമായിരുന്നു അപ്പോള്‍. അടുത്തിടെ സ്ഥാപിച്ച സച്ചിൻ ടെണ്ടുൽക്കർ പ്രതിമയിലേക്ക് മിച്ചൽ തലയുയർത്തി നോക്കി. ന്യൂസിലാൻഡ് അവരുടെ 'വാമപ്പ്' ആരംഭിക്കാൻ പോകുകയായിരുന്നു. മിച്ചൽ പ്രതിമയിലേക്ക് നോക്കി, താമസിയാതെ മറ്റ് ന്യൂസിലൻഡ് കളിക്കാരും ഇന്ത്യൻ ക്രിക്കറ്റിന്‍റെ ദൈവത്തെ നോക്കി.

Advertisment

ന്യൂസിലൻഡിൽ, ക്രിക്കറ്റ് കളിക്കാർ ഇത്തരത്തില്‍ 'ഡെമി-ഗോഡ്' പദവി ആസ്വദിക്കുന്നില്ല, ആ ബഹുമതി റഗ്ബി കളിക്കാർക്ക് മാത്രമായി നിക്ഷിപ്തമാണ് അവിടെ. മിച്ചലിന് ഇതിനെക്കുറിച്ച് അറിയാമായിരിക്കും. കാരണം അദ്ദേഹത്തിന്‍റെ അച്ഛന്‍ ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ പ്രശസ്ത റഗ്ബി പരിശീലകനായിരുന്നു.

ക്രിക്കറ്റ് എന്നത് ആ നാട്ടില്‍ റഗ്ബിയോളം പ്രധാനമല്ല. എന്നിരുന്നാലും ന്യൂസിലൻഡ് ക്രിക്കറ്റ് താരങ്ങൾ ലോകകപ്പിലും മറ്റ് വലിയ ടൂർണമെന്റുകളിലും സ്ഥിരമായ മികവ് പുലർത്തുന്നു. അവർ എപ്പോഴും തങ്ങളുടെ വൈറ്റിനപ്പുറത്തേക്ക് പഞ്ച് ചെയ്യുകയും മിക്ക ഐസിസി ഇവന്റുകളിലും ടൈറ്റിൽ മത്സരാർത്ഥികളായിരിക്കുകയും ചെയ്യുന്നു. ന്യൂസിലൻഡ് പോലുള്ള ഒരു ചെറിയ രാജ്യം എങ്ങനെയാണ് ലോകോത്തര ക്രിക്കറ്റ് കളിക്കാരെ സൃഷ്ടിക്കുന്നത്, ഒപ്പം അനവധി ഒളിമ്പ്യൻമാരെയും മറ്റ് കായിക ഇനങ്ങളിലെ ലോകവിജയികളെയും?

നീണ്ട 13 വർഷത്തിന് ശേഷം 2022-ൽ സ്‌പോർട് ടാസ്‌മാന്‍റെ സിഇഒ സ്ഥാനം രാജിവെച്ച നിഗൽ മുയറിനില്‍ നിന്നാണ് ഇതിനുള്ള ഉത്തരം ലഭിച്ചത്. 2015 ലോകകപ്പ് വേളയിൽ, രാജ്യത്തെ ഒരു ചെറിയ കടൽത്തീര ഗ്രാമമായ നെൽസണിൽ വെച്ച്, മുയർ ആ രഹസ്യം പങ്കു വച്ചിരുന്നു. 

Advertisment

ചോദ്യം കേട്ട് അത്ഭുതപ്പെട്ടെങ്കിലും,  അദ്ദേഹം ദൂരേക്ക് വിരൽ ചൂണ്ടി പറഞ്ഞു.

"ഈ സെറ്റിംഗിലേക്ക് ഇറങ്ങി എന്തെങ്കിലും സ്പോര്‍ട്സ് ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ ആരെങ്കിലും ഉണ്ടാവുമോ? നിങ്ങള്‍ തന്നെ പറയൂ." താരതമ്യേന ചെറിയ പ്രദേശമായ നെൽസൺ കുറഞ്ഞത് 24 ഒളിമ്പ്യൻമാരെയെങ്കിലും സൃഷ്ടിച്ചിട്ടുണ്ടെന്ന് നുയർ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു.

റൂറൽ ന്യൂസിലാൻഡാണ് രാജ്യത്തിന്‍റെ കായിക സ്വപ്നങ്ങള്‍ക്ക് അതുല്യമായ ഒരു ജാലകം നൽകുന്നത്. നെൽസണിനോട് ചേർന്നാണ് ടാസ്മാൻ പ്രദേശം. രണ്ടിനും ഏകദേശം 50,000 ജനസംഖ്യയുണ്ട്. നെൽസണും ടാസ്മാനും ഇടയിലായി ഫുട്ബോൾ, അത്ലറ്റിക്സ്, ക്രിക്കറ്റ്, മറ്റ് നിരവധി കായിക വിനോദങ്ങൾ എന്നിവയ്ക്കുള്ള സൗകര്യങ്ങളുള്ള സാക്സ്റ്റൺ ഓവൽ എന്ന ഒരു വലിയ തുറന്ന പാർക്കുണ്ട്. ഒരു വശത്ത്, റിച്ച്മണ്ട് കുന്നുകൾ പ്രദേശത്തെ വലയം ചെയ്യുന്നു, ഇടനാഴിക്ക് കുറുകെ ടാസ്മാൻ കടൽ തിളങ്ങി. ഈ തുറസ്സായ സ്ഥലങ്ങളിലേക്കെല്ലാം മുയറിന്‍റെ വിരൽ ചൂണ്ടുന്നുണ്ടായിരുന്നു.

കമ്മ്യൂണിറ്റി ബിൽഡിംഗില്‍ കേന്ദ്രീകൃതമാണ് ന്യൂസിലാന്റിലെ കായിക ആവാസവ്യവസ്ഥ എന്ന് മുയർ പറയുന്നു. രാജ്യത്തുടനീളമുള്ള മൂന്ന് ന്യൂസിലൻഡുകാരിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള കായിക സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. രാജ്യത്തെ മുൻനിര കായികതാരങ്ങൾ സൗജന്യ പരിശീലനത്തിലൂടെയോ പ്രചോദനാത്മകമായ സംഭാഷണത്തിലൂടെയോ പതിവായി അവരുമായി ഇടപെടുന്നു. ഒരു സ്പോർട്സ് മീറ്റിൽ പാത്രങ്ങൾ വൃത്തിയാക്കാനും ഗ്രൗണ്ട് ഒരുക്കാനും കുട്ടികളെ കായിക സൗകര്യങ്ങളിലേക്ക് കൊണ്ടു പോകാനും സഹായിക്കുന്നവരുണ്ട്. മുഴുവൻ എന്റർപ്രൈസസിലും എല്ലാവർക്കും വ്യക്തിഗത പങ്കാളിത്തമുണ്ട്: മാതാപിതാക്കൾ, അധ്യാപകർ, കുട്ടികൾ, മുതിർന്ന പൗരന്മാർ. മുയറിനെപ്പോലുള്ള ഫെസിലിറ്റേറ്റർമാരെ സംബന്ധിച്ചിടത്തോളം, അവർ ഈ ചങ്ങലകളെ ഒരുമിച്ച് പിടിച്ചാല്‍ മാത്രം മതി.

തുടർന്ന് അദ്ദേഹം സാക്‌സ്റ്റൺ ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിലെ അഡ്മിനിസ്‌ട്രേഷൻ ഓഫീസിൽ ഒട്ടിച്ച പോസ്റ്റർ ചൂണ്ടിക്കാണിച്ചു. സന്തോഷത്തോടെ പുഞ്ചിരിക്കുന്ന നൂറുകണക്കിന് കുട്ടികൾ. കടൽത്തീരത്ത് ഒരു ഉത്സവ അന്തരീക്ഷത്തിൽ ചിത്രീകരിച്ചിരിക്കുകയാണ് അവരെ. ഒരു സ്‌പോർട്‌സ് ഇവന്റ് പൂർത്തിയായി, എല്ലാവർക്കും സന്തോഷമുള്ള ഒരു കാഴ്ചയാണ്. ആരാണ് ജയിച്ചതെന്നും ആരാണ് തോറ്റതെന്നും ആർക്കും അറിയില്ല എന്നതാണ് കാര്യം. 

"അത് മനപ്പൂർവം ചെയ്തതാണ്. നോക്കൂ, നിങ്ങൾ ഒരു മികച്ച കായികതാരമായിരിക്കാം, എന്നാൽ ഞങ്ങൾ ഇവിടെ കഴിവുള്ള മറ്റുള്ളവരെ തെരയുകയാണ്. ഒരുപക്ഷേ സ്‌പോർട്‌സിൽ ഒരു കരിയർ നടത്താൻ കഴിയുന്ന 1 ശതമാനം ആളുകള്‍ ഉണ്ടായിരിക്കാം, എന്നാൽ ബാക്കിയുള്ളവരുടെ കാര്യമോ? ഞങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത് സ്പോർട്സ് ഉപയോഗിച്ച് കൂടുതൽ സന്തോഷമുള്ളവരെ, നല്ല മനുഷ്യരായി മാറുന്നവരെ സൃഷ്ടിക്കുക എന്നതാണ്. നിങ്ങൾ അത് ചെയ്തില്ലെങ്കിൽ ജീവിതത്തിന്‍റെ പ്രയോജനം എന്താണ്? "

ഇത് രസകരമായ ഒരു ചിന്തയാണ്, എന്നാൽ ചിന്താഗതി അവരുടെ അയൽക്കാരും കായിക ബദ്ധവൈരികളുമായ ഓസ്‌ട്രേലിയയിൽ നിന്നും വളരെ വ്യത്യസ്തമാണ്. ഓസീസ് വിജയികളെ സ്നേഹിക്കുന്നു, അവർ വിജയത്തിന് ഊന്നൽ നൽകുന്നു. 
"ഉയർന്ന പ്രകടനമുള്ള അത്‌ലറ്റുകളെ ഉണ്ടാക്കുന്നതിനു ഓസ്‌ട്രേലിയ ചെലവഴിക്കുന്ന തുക ഞങ്ങളേക്കാൾ വളരെ കൂടുതലാണ്," മുയർ പറഞ്ഞു. "ഇവിടെയും ആ ട്രെന്‍ഡ് വരുന്നുണ്ട്. ശരിയായ ബാലൻസ് കണ്ടെത്തുക എന്നതാണ് കാര്യം, പക്ഷേ അത് ബുദ്ധിമുട്ടാണെന്ന് നിങ്ങൾക്കറിയാം."

ക്രിക്കറ്റുമായി ബന്ധപ്പെട്ട് മറ്റൊരു രസകരമായ സംഭവവികാസവും ഉണ്ടായിട്ടുണ്ട് അവിടെ. 2015 ലോകകപ്പ് സമയത്ത്, ഒരു പ്രാദേശിക പത്രം ഔദ്യോഗിക സ്കൂൾ ക്രിക്കറ്റിലെ കുട്ടികളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ഒരു സ്‌റ്റോറി പ്രസിദ്ധീകരിച്ചു: 'ക്രിക്കറ്റ് കളിക്കുന്ന സെക്കൻഡറി സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ എണ്ണം 2000-ൽ 17,794 ആയിരുന്നത് കഴിഞ്ഞ വർഷം 9937 ആയി കുറഞ്ഞു.'

എന്നാൽ ആ ലോകകപ്പ് സമയത്ത് പോയ ഇടങ്ങളിലെല്ലാം ബ്രണ്ടൻ മക്കല്ലത്തിന്‍റെ 'മാനിയ' ആയിരുന്നു; അദ്ദേഹത്തിന്‍റെ ടീമിന്‍റെ കളിരീതി പിന്തുടര്‍ന്ന്, കുട്ടികൾ അവിടെ പാർക്കുകളിൽ ക്രിക്കറ്റ് കളിക്കുകയായിരുന്നു. തുടർന്ന് 2019 ലോകകപ്പിലെ അവരുടെ മഹത്തായ നേട്ടം സംഭവിച്ചു. ന്യൂസീലാന്‍ഡ്‌ ക്രിക്കറ്റ് കഴിഞ്ഞ ദിവസം ഒരു കണക്ക് പുറത്ത് വിട്ടു: സെക്കൻഡറി സ്കൂൾ കളിക്കാരുടെ എണ്ണം 513 (2%) വർദ്ധിച്ച് 21,974 ആയി. ഇത് എക്കാലത്തെയും ഉയർന്ന നിലവാരത്തിനടുത്താണെന്ന് തോന്നുന്നു.

Read in IE: World Cup: A peek behind why New Zealand keep sparkling at ICC events and produce Olympians in numbers

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: