ഇന്ത്യന്‍ ടീമില്‍ നിന്നുമുള്ള പുറത്താക്കല്‍; കൈയ്യടി നേടി ധോണിയുടെ പ്രതികരണം

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സമ്മതം അറിയിച്ചതോടെയാണ് തീരുമാനം നടപ്പിലാക്കിയത്

ധോണി ഇല്ലാത്ത ഇന്ത്യന്‍ ടീം, അങ്ങനൊന്ന് അടുത്തൊന്നും സംഭവിക്കില്ലെന്ന് കരുതിയിടത്ത് ഇതാ അത് സംഭവിച്ചിരിക്കുകയാണ്. വിന്‍ഡീസിനും പിന്നാലെ ഓസീസിനും എതിരെയുള്ള ട്വന്റി-20 പരമ്പരകളില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ ധോണി കളിക്കാനുണ്ടാകില്ല. താരത്തെ പുറത്തിരുത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു തീരുമാനം. പുതുമുഖം ഋഷഭ് പന്തിന് കൂടുതല്‍ അവസരം നല്‍കുകയും അടുത്ത വിക്കറ്റ് കീപ്പറായി വളര്‍ത്തിക്കൊണ്ടു വരികയുമാണ് നീക്കത്തിന് പിന്നില്‍. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സമ്മതം അറിയിച്ചതോടെയാണ് തീരുമാനം നടപ്പിലാക്കിയത്. എന്നാല്‍ തന്നെ പുറത്താക്കിയതില്‍ ധോണിയുടെ പ്രതികരണം എന്തായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുഖ്യ സെലക്ടറായ എം.എസ്‌.കെ.പ്രസാദ്.

2020ലെ ട്വന്റി-20 ലോകകപ്പ് മനസില്‍ കണ്ടു കൊണ്ട് മറ്റൊരു കീപ്പര്‍ക്ക് അവസരം കൊടുക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് ധോണിയോട് കൂടി ചോദിച്ച ശേഷമാണ് അദ്ദേഹത്തെ ടീമില്‍ നിന്നും മാറ്റിയത്. വളരെ സന്തോഷത്തോടെയാണ് ധോണി സെലക്ടര്‍മാരുടെ തീരുമാനത്തെ അംഗീകരിച്ചതെന്ന് പ്രസാദ് പറയുന്നു.

”ഞാന്‍ നേരിട്ട് ധോണിയോട് സംസാരിച്ചു. അദ്ദേഹം വളരെ സന്തുഷ്ടനായിരുന്നു. രണ്ടാം വിക്കറ്റ് കീപ്പറെ കണ്ടെത്തേണ്ടതുണ്ടെന്ന് അറിയിച്ചപ്പോള്‍ സന്തോഷത്തോടെ ധോണി അത് അംഗീകരിച്ചു. പന്തും ദിനേശും നന്നായി കളിക്കുന്നവരാണ്. അതുകൊണ്ട് രണ്ട് പേരും ടീമിലുണ്ട്” പ്രസാദ് പറയുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: How dhoni reacted to not including in t20 team

Next Story
ഇത് കാണ്.. പാക് ടീമിനെ വിമർശിക്കുന്നവരുടെ വായടപ്പിച്ച് ഷുഹൈബ് മാലിക്
The moderation of comments is automated and not cleared manually by malayalam.indianexpress.com