റേസിങ്ങ് ട്രാക്കിൽ അപകടങ്ങൾ പതിവാണ്. അപകടങ്ങൾക്ക് പേരുകേട്ട ഫ്രഞ്ച് സർക്യൂട്ടിലാണ് ഈ ഭയാനകമായ അപകടം ഉണ്ടായത്. മോട്ടോ 3 ഡ്രൈവർ ജാക്ക് മില്ലറുടെ ബൈക്കാണ് അപകടത്തിൽപെട്ടത്. റേസിനിടെ നിയന്ത്രണം വിട്ട മില്ലറുടെ ബൈക്ക് ഗാലറിക്ക് അരികിലെ സേഫ്റ്റിവാളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വായുവിൽ 2 തവണ ബൈക്ക് മലക്കം മറിഞ്ഞു. ഇതിനിടെ ബൈക്ക് മില്ലറുടെ ദേഹത്തും പതിച്ചു. വലിയ ടയറുകൾകൊണ്ട് തയ്യാറാക്കിയ മതിലിൽ ഇടിച്ചാണ് വാഹനം നിന്നത്. മെഡിക്കൽ സംഘം ഉടൻ മില്ലറുടെ അടുത്തേക്ക് പാഞ്ഞെത്തി.
Jack Miller went off track and slammed into the tyre wall, and was unharmed. He returned successfully to qualify 11th at Le Mans. pic.twitter.com/mCiJsYOJj1
— Ten Sports (@ten_sports) May 22, 2017
Read More- ഇത് ഒരു വല്ലാത്ത അപകടമായിപ്പോയി
സേഫ്റ്റി ഡ്രസ് ധരിച്ചത് കൊണ്ട് മില്ലർക്ക് ഗുരുതരമായ പരിക്കുകൾ പറ്റിയില്ല. പുതിയ വാഹനത്തിൽ മില്ലർ റേസ് തുടർന്നു. 20 പേർ പങ്കെടുത്ത റേസിൽ 11 സ്ഥാനത്താണ് മില്ലർ ഫിനിഷ് ചെയ്തത്.